ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് സംവിധാനം നിർവഹിക്കുന്ന വെടിക്കെട്ട് എന്ന ഏറ്റവും പുതിയ ചിത്രത്തിലെ’ഡുംഡുംഡും’ എന്ന ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ബിബിൻ ജോർജ് രചന നിർവഹിച്ച ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് അർജുൻ അക്ഷയയാണ്.സംഗീത സംവിധായകനായ അർജുൻ അക്ഷയയും ടെസ ചാവറയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ സഹനിർമ്മാതാക്കൾ ജിയോ ജോസഫും ഹനാൻ മരമുറ്റവുമാണ്.ചിത്രം ഒരു കളർഫുൾ കോമഡി എന്റർടൈനർ ആയിരിക്കും എന്നാണ് ചിത്രത്തിൻറെ പോസ്റ്ററുകൾ നൽകുന്ന സൂചന.രതീഷ് റാം ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ജോൺ കുട്ടി ആണ്.
ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ നിരവധി പുതുമുഖ കഥാപാത്രങ്ങളും അണിനിരക്കുന്നുണ്ട്.ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ,ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വെടിക്കെട്ട്.ആദ്യമായി ഇരുവരും സംവിധായക വേഷം അണിയുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സുഭാഷ് ചന്ദ്ര ബോസ് എന്ന ഹാസ്യ ചിത്രത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ അവസാനമായി അഭിനയിച്ചത്.പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്,ലൈൻ പ്രൊഡ്യൂസർ പ്രിജിൻ ജെ പി, പ്രൊസക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം സജീഷ് താമരശ്ശേരി,മേക്കപ്പ് കലാമണ്ഡലം വൈശാഖ്,ഷിജു കൃഷ്ണ, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്,ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ,ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ,മാഫിയ ശശി,സൗണ്ട് ഡിസൈൻ എ ബി ജുബിൻ എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.