മലയാളം സിനിമയിലെ കുട്ടി സെലിബ്രേറ്റുകളുടെ മാറ്റം വളരെ പെട്ടെന്നായിരുന്നു. അനശ്വര രാജനും, എസ്റ്റർ അനിലും, നന്ദന വർമ്മയും എല്ലാം വളരെയധികം ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ഇപ്പോഴും ഇവരെയെല്ലാം ബാലതാരമായി കാണുന്ന മലയാളി പ്രേക്ഷകർ വലിയ ഞെട്ടലിൽ ആയിരുന്നു. കഴിഞ്ഞദിവസം അനശ്വര പങ്കുവെച്ച തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകരെ എല്ലാം ഒന്ന് ഞെട്ടിച്ചിരുന്നു.
താരം പങ്കുവെച്ച ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് തീ പോലെ പടർന്നുകയറി. താരത്തിന്റെ പ്രത്യേക ഭംഗി തന്നെ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നതാണ്. നോർത്തിന്ത്യൻ സ്റ്റൈലിലെ വസ്ത്രധാരണത്തിൽ അനശ്വര എത്തിയപ്പോൾ ഇത് നമ്മുടെ മലയാളി കുട്ടി ആണോ എന്ന് ആരാധകർ ഒന്ന് ചിന്തിച്ചു പോയി. ചിത്രങ്ങളുടെ പിന്നാമ്പുറക്കാഴ്ചകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അതിൽ നിന്നും നമുക്ക് കാണാൻ സാധിക്കും എത്രത്തോളം ആസ്വദിച്ചാണ് ഓരോ വർക്കും ഇവർ ചെയ്യുന്നതെന്ന്. മുറുക്കി ചുവന്ന വളരെയധികം ഗ്ലാമറസായി എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. താരത്തിന്റെ ചിത്രങ്ങൾക്ക് എതിരെ നിരവധി സൈബർ സദാചാരവാദികളും എത്തിയിരുന്നു. ഗ്ലോബ് എന്ന മലയാളം ഹ്രസ്വചിത്രത്തിലൂടെ ബാലതാരമായ അനശ്വര അഭിനയരംഗത്തേക്ക് തുടക്കം കുറിക്കുന്നത്.
2017 പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളായി താരം അഭിനയിച്ചു പ്രേക്ഷകശ്രദ്ധ നേടിയെടുത്തു. അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിലും അഭിനയിച്ച സിനിമകളെല്ലാം തന്നെ വൻ ഹിറ്റായി മാറിയിട്ടുണ്ട്. ഉദാഹരണം സുജാത, ഇവിടെ, തണ്ണീർ മത്തൻ ദിനങ്ങൾ, മൈ സാൻ്റ, ആദ്യരാത്രി, വാങ്ക്, സൂപ്പർ ശരണ്യ, അവിയൽ, മൈക്ക്, റാങ്കി എന്നിവയാണ് താരം അഭിനയിച്ച ചിത്രങ്ങൾ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഒരു ടോം ബോയിഷ് കഥാപാത്രത്തിൽ താരം എത്തിയ മൈക്ക് എന്ന ചിത്രം നിരവധി പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. മികച്ച ചൈൽഡ് ആർട്ടിസ്റ്റിനുള്ള അവാർഡ് ഉദാഹരണം സുജാത എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് നേടാൻ സാധിച്ചു. 2020ൽ ബെസ്റ്റ് സ്റ്റാർ പെയർ അവാർഡ് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയ്ക്കും താരത്തിന് ലഭിച്ചു. വാങ്ക് എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള മഴവില്ല് എന്റർടൈൻമെന്റ് അവാർഡ് ലഭ്യമായി.
താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്. യാരിയാൻ 2 എന്ന ചിത്രത്തിലൂടെ ഹിന്ദിയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് താരം. ബാംഗ്ലൂർ ഡേയ്സ് എന്ന മലയാളം സിനിമയുടെ റീമേക്ക് ആണ് യാരിയാൻ 2. 2023 ചിത്രം തീയറ്ററുകളിൽ എത്തും. പ്രണയവിലാസം എന്ന മലയാളം സിനിമയിലും താരം ഇപ്പോൾ വേഷമിട്ടിട്ടുണ്ട്.