അടുത്തിടെ തമിഴ് സിനിമ ലോകത്ത് ഏവരെയും അമ്പരപ്പിലാക്കിയ ഒരു വാർത്തയായിരുന്നു അജിത്തിന്റെ 62 ആമത് ചിത്രം ആയ എകെ 62 എന്ന് താൽക്കാലികമായി പേരിട്ടിരുന്ന പ്രോജക്ടിന്റെ സംവിധായക സ്ഥാനത്തുനിന്ന് വിഘ്നേഷ് ശിവനെ മാറ്റിയത്.നേരത്തെ ചിത്രത്തിൻറെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് സംവിധായകനായി വിഘ്നേശ് ശിവനെ നിശ്ചയിച്ചിരുന്നെങ്കിലും അതിനുശേഷം ആയിരുന്നു ഈ വാർത്ത പുറത്തുവന്നത്.വിഘ്നേശിനെ ചിത്രത്തിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട ശരിയായ കാര്യം എന്തെന്ന് ഔദ്യോഗികമായി ഇതുവരെ ആരും സ്ഥിരീകരിച്ചിട്ടില്ല.
വിഘ്നേശ് ശിവൻ അജിത്തിനോട് പറഞ്ഞ എകെ 62 ൻറെ വൺ ലൈൻ സ്ക്രിപ്റ്റ് അജിത്തിന് ഇഷ്ടമാവുകയും എന്നാൽ സ്ക്രിപ്റ്റ് പൂർത്തിയായപ്പോൾ അജിത്ത് പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയില്ലെന്നും സ്ക്രിപ്റ്റിൽ തിരുത്തലുകൾ വരുത്തിയാലും അത് ചിത്രത്തിൻറെ മൊത്തത്തിലുള്ള നിലവാരത്തെ ബാധിക്കും എന്നതിനാൽ പ്രൊജക്റ്റ് ഒഴിവാക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.വിഘ്നേശ് ശിവൻറെ പിന്മാറ്റത്തോടെ മഗിഴ് തിരുമേനി ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നാണ് പുറത്തുവരുന്ന വിവരം.വിഘ്നേശിനെ പുറത്താക്കിയതോടെ അനിരുദ്ധ് ചിത്രത്തിൻറെ സംഗീതസംവിധാനത്തിൽ നിന്നും പിന്മാറിയിരുന്നു.
മഗിഴ് തിരുമേനി അജിത്തിനു മുന്നിൽ അവതരിപ്പിച്ച തിരക്കഥ അദ്ദേഹത്തിന് ഇഷ്ടമായി എന്നും അടുത്തതായി ചിത്രം തുടങ്ങാമെന്നും താരം പറഞ്ഞതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കൂടാതെ ചിത്രത്തിൻറെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും മഗിഴ് തിരുമേനിയുടെ തിരക്കഥയിൽ സന്തുഷ്ടരാണ് എന്നാണ് പുറത്തുവരുന്ന വിവരം.ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ സംവിധായകൻ വിഘ്നേശ് ശിവൻ അജിത് ചിത്രത്തിന്റെ പേര് തൻറെ ട്വിറ്റർ ബയോ യിൽ നിന്ന് ഒഴിവാക്കിയ വാർത്തയാണ് പുറത്തുവരുന്നത്.അജിത്തിന്റെ കവർ ഫോട്ടോയും വിഘ്നേശ് പിൻവലിച്ചിട്ടുണ്ട്.
തന്നെ സിനിമയില്‍ നിന്നും വെട്ടിയ അജിത്തിനെ ട്വിറ്ററില്‍ നിന്നും വിഘ്നേശ് വെട്ടിയെന്നാണ് കോളിവുഡിലെ പുതിയ വാര്‍ത്ത.പുതിയ കവർ ചിത്രമായി നേവർ ഗിവ് ആപ്പ് എന്ന എഴുതിയ ചിത്രമാണ് വിഘ്നേശ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഒപ്പം എകെ 62 എന്നതിന് പകരം ഇപ്പോള്‍ ബയോയില്‍ വിക്കി 6 എന്നാണ് കിടക്കുന്നത്.അതായത് വിഘ്നേശ് ശിവന്റെ ആറമത്തെ ചിത്രം എന്നാണ് ഇത് ഉദ്ദേശിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ് അജിത്തിന്റെ അവസാനമായി റിലീസിന് എത്തിയ ചിത്രം.തുനിവ് ഫെബ്രുവരി 8ന് അതായത് ഇന്നുമുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തു തുടങ്ങിയിരുന്നു.