മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ ആയ കാർത്തിക ദീപത്തിലൂടെ മലയാളികൾ ഏറ്റെടുത്ത നടൻ തന്നെയാണ് റോഷൻ ഉല്ലാസ്. താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകാറുണ്ട്. സംവിധായകൻ ലാൽ ജോസ് തൻറെ ചിത്രത്തിലേക്കുള്ള നായികയെയും നായകനെയും കണ്ടെത്താൻ നടത്തിയ ടിവി ഷോയിലൂടെയാണ് ഇദ്ദേഹം ആദ്യം ശ്രദ്ധേയനായി തുടങ്ങിയത്. പിന്നാലെ തന്നെ താരത്തിന്റെ ചിത്രവും പുറത്തുവന്നു. അതിനുശേഷം താരം മിനിസ്ക്രീൻ സീരിയലിലൂടെ എത്തിയതോടെ താരത്തിനെ കുറിച്ച് കൂടുതൽ പ്രേക്ഷകർ അറിയാൻ തുടങ്ങി.
ഇപ്പോൾ കാർത്തിക ദീപം എന്ന സീരിയലിലെ വിശേഷങ്ങൾ തന്നെയാണ് താരം കൂടുതൽ സമയവും പങ്കുവെക്കാറുള്ളത്. വിശേഷങ്ങളൊക്കെ തന്നെയും അതിവേഗം ആകുന്നത് ഒരു പ്രത്യേകതയുണ്ട്. ഒരു അഭിനേതാവ് മാത്രമല്ല റോഷൻ മറിച്ച് ഒരു മോഡലും, പബ്ലിക് സ്പീക്കറും, ഫിറ്റ്നസ് അഡ്വൈസറും ആണ്. ഇതിൻ്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. എന്നാൽ ഇപ്പോൾ പലർക്കും വേണ്ടി ഫിറ്റ്നസ് അഡ്വൈസ് ചെയ്യുകയും പബ്ലിക്കായിട്ട് സംസാരിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ശരിക്കും ഈ ജോലിക്ക് നല്ല ശമ്പളം ഉണ്ട് എന്ന് ആരാധകർ തന്നെ കണ്ടെത്തുകയാണ്.
ഇപ്പോൾ കാർത്തിക ദീപത്തിലെ വിജിതയുടെ ഭർത്താവായി എത്തുന്ന ഉണ്ണി ശരിക്കും ഒരു നടൻ മാത്രമല്ല പബ്ലിക് സ്പീക്കർ കൂടിയാണെന്ന് തെളിയിക്കുകയാണ്. ലക്ഷങ്ങൾ സമ്പാദിക്കുകയാണ് ഇപ്പോൾ റോഷൻ എന്നും യഥാർത്ഥ ജീവിതം ഇങ്ങനെയാണെന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന വാർത്തകളിലൂടെയാണ് എല്ലാവരും അറിയുന്നത്. നായിക നായകൻ റിയാലിറ്റി ഷോയുടെ ആദ്യ എലിമിനേഷനിൽ തരം പുറത്താവുക ആയിരുന്നു. അവിടെവച്ച് പല സംവിധായകരുടെ നമ്പറുകൾ വാങ്ങി പോർട്ട് ഫോളിയോ അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു.
അത്തരത്തിൽ അയച്ചുകൊടുത്ത ഒരാളിൽ നിന്നും എലിമിനേഷൻ കഴിഞ്ഞ ഉടനെ ഒരു വിളി വന്നു. കൊച്ചിയിലെത്തി അദ്ദേഹം കണ്ടു സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ നന്തു ആണ് നായകനായി ചെയ്യുന്നതെന്ന് വിവരം കിട്ടിയിരുന്നു. അതുകഴിഞ്ഞാണ് കോൾ വരുന്നതെന്ന് റോഷൻ പറയുന്നു. സെക്കൻഡ് ഹീറോ ആയി അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒന്നും നോക്കിയില്ല താൽപ്പര്യം മൂളി. എല്ലാ കാര്യങ്ങളും വളരെ പോസിറ്റീവായി കാണാൻ ശ്രമിക്കുന്ന ഒരാളാണ് റോഷൻ. അതുകൊണ്ടുതന്നെയാണ് താരം ഒരു പബ്ലിക് സ്പീക്കർ ആയി ജോലി ചെയ്യുന്നതും.