മലയാള സിനിമയിൽ നിരവധി മികച്ച വേഷങ്ങളിലൂടെ മലയാള സിനിമ ലോകത്തെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ആയ നായികയാണ് വിൻസി അലോഷ്യസ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന നായികാനായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി പ്രേക്ഷകശ്രദ്ധ നേടി സിനിമയിലേക്ക് ചുവട് വയ്ക്കുന്നതും. ലാൽ ജോസിന്റെ നായകനെയും നായികയെയും കണ്ടെത്താനുള്ള നായിക നായകൻ എന്ന പരിപാടിയിൽ റൊമാൻറിക്കായി ചിക്കൻ കറി ഉണ്ടാക്കുന്ന വിൻസിയുടെ വീഡിയോ വൈറൽ ആയിരുന്നു. ആ റൗണ്ടിൽ തന്നെ വിൻസിക്കൊപ്പം മാളവിക്കയും ദർശനയും ഒപ്പം ഉണ്ടായിരുന്നു.
കലിപ്പ് മൂഡിൽ ദർശന ചിക്കൻ കറി ഉണ്ടാക്കിയപ്പോൾ ഇമോഷണൽ ആയാണ് മാളവിക ചിക്കൻ കറി ഉണ്ടാക്കിയത്. എന്നാൽ ഇവരുടെ ഈ പെർഫോമൻസിനെ മമ്മൂട്ടി അഭിനന്ദിച്ചതിനെപ്പറ്റി പറയുകയാണ് ഇപ്പോൾ വിൻസി തന്നെ. ലാൽ ജോസിനും ദർശനയ്ക്കുമ്പോൾ ഒരിക്കൽ മമ്മൂട്ടിയെ കാണാൻ പോയപ്പോൾ അദ്ദേഹം ദർശനയുടെ പെർഫോമൻസിനെ ആണ് കൂടുതൽ അഭിനന്ദിച്ചത് എന്നാണ് വിൻസി പറഞ്ഞത്. എന്നാൽ എല്ലാവരും തന്റെ പെർഫോമൻസിനെ ആണ് അഭിനന്ദിച്ച് കാണാറുള്ളത് പക്ഷേ മമ്മൂട്ടി വ്യത്യസ്തമായ അഭിപ്രായം പറഞ്ഞപ്പോൾ അത്ഭുതമാണ് തോന്നിയതെന്നും വിൻസി പറയുന്നു. ഒരു അഭിമുഖത്തിലാണ് വിൻസി മമ്മൂക്ക പറഞ്ഞതിനെപ്പറ്റി തുറന്നു പറഞ്ഞത്.
ഒരു പെർഫോമർ എന്ന നിലയിൽ ഞാൻ മമ്മൂക്കയെ ബഹുമാനിക്കുന്ന പോയിന്റ് ഉണ്ട്. നോർമൽ ഓഡിയൻസിന് അന്ന് ആ റൗണ്ടിൽ എൻറെ കോഴിക്കറിയാണ് നല്ലതായി തോന്നിയത്. എന്നാൽ ഒരു പെർഫോമൻസ് എന്ന നിലയിൽ ടഫ് ആയിട്ടുള്ളത് ദർശന ചെയ്തതാണെന്ന് മമ്മൂക്കയ്ക്ക് അറിയാം. കാരണമെന്തെന്നാൽ കലിപ്പ് മൂഡിൽ ആളുകളെ എന്റർടൈൻ ചെയ്യിക്കുന്നത് വളരെ പാടാണ്.
ഇറച്ചിക്കുഴി വച്ചത് താനല്ലേടോ എന്ന് ദർശനെ ചൂണ്ടിയാണ് അന്ന് അദ്ദേഹം സംസാരിച്ചത്. സാധാരണ എല്ലാവരും എന്നോടാണല്ലോ പറയാറുള്ളത് എന്ന് ഞാൻ വിചാരിച്ചു. നമുക്ക് ലാൽ ജോസ് സാറിനോടും പറഞ്ഞു, വിൻസി ചെയ്തത് ആൾക്കാരെയും ചെയ്യിക്കാൻ വളരെ എളുപ്പമാണ്. പക്ഷേ ദർശന ചെയ്തത് ടഫ് ആണ്. ഒരു പെർഫോമറും സാധാരണ പ്രേക്ഷകരും നോക്കിക്കാണുന്നതിലെ വ്യത്യാസമാണ് ഇത് എന്ന് വിൻസി പറയുന്നു.