ഉഷ്ണമേഖല ഫലമായ പപ്പായ രുചിയിലും ഗുണത്തിലും വളരെ പ്രശസ്തമാണ്. മൂത്തീകൾ, സലാഡുകൾ, ഷെയ്ക്കുകൾ തുടങ്ങിയവയിൽ പപ്പായ ചേർക്കാറുണ്ട്. നിറയെ വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡന്റുകൾ, എന്നിവ പപ്പായയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകൾ ആയ സിz ഇ, ബീറ്റാ കരോട്ടിൻ പോലുള്ള കരോട്ടിനോയിഡുകൾ എന്നിവ ഉൾപ്പെടെ ആൻറി ഓക്സിഡന്റുകളുടെ ഒരു മികച്ച കലവറയാണ് പപ്പായ. ഇത്തരം ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുവാനും സഹായിക്കുന്നു. പപ്പായയിൽ നിറയെ നാരുകളും ദഹനത്തിനു വേണ്ടിയുള്ള എൻസൈമുകളും അടങ്ങിയിട്ടുണ്ട്.
അതിനാൽ ഇത് ദഹന പ്രശ്നങ്ങൾക്കുള്ള ഫലപ്രദമായ ഒരു പ്രകൃതിദത്ത പ്രതിവിധി ആണ്. പപ്പായയിലെ ദഹന എൻസൈമുകൾ ശരീരത്തിലെ ദഹനം സുഗമമാക്കാൻ സഹായിക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുവാനും പപ്പായ സഹായകമാണ്. ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള വിറ്റാമിൻ സിയുടെ ഒരു കലവറ തന്നെയാണ് പപ്പായ. അതുപോലെതന്നെ വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്തേജിപ്പിച്ച് അണുബാധങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് എടുക്കുന്നവർക്ക് ഉത്തമമായ ഒരു ആഹാരമാണ് പപ്പായ.
കാരണം പപ്പായയിൽ കലോറി കുറവും നാരുകൾ കൂടുതലും ആയതിനാൽ ശരീര ഭാരം നിയന്ത്രിക്കാൻ സഹായകമാണ്. പപ്പായ കഴിക്കുന്നത് മൂലം കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുവാനും സഹായിക്കും. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താൻ പപ്പായ സഹായിക്കും. പൊട്ടാസ്യം കൊണ്ട് സമ്പന്നമായ പപ്പായ ഹൃദയാരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു m കൂടാതെ ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗം സ്ട്രോക്ക് എന്നിവയുടെ സാധ്യതയും കുറയ്ക്കുന്നു. ശരീരത്തിന് അകത്ത് മാത്രമല്ല പുറത്തും പപ്പായ വളരെയധികം നല്ലതാണ്. സൗന്ദര്യ സംരക്ഷണത്തിനായി പപ്പായ ഫേഷ്യൽ ഒക്കെ ഇടയ്ക്ക് ചെയ്യുന്നത് നല്ലതുതന്നെ.