മലയാളികൾക്ക് സുപരിചിതയാണ് അഞ്ചു ജോസഫ്. ഗായികയായ അഞ്ജുവിനെ മലയാളികൾ അറിയുന്നത് സ്റ്റാർ സിംഗറിലൂടെയാണ്. മനോഹരമായ പാട്ടും നിഷ്കളങ്കമായ ചിരിയും കൊണ്ട് അഞ്ചു മലയാളികളുടെ മനസ്സിൽ ഇടം നേടി. പിന്നണി ഗായികയായി സാന്നിധ്യം അറിയിച്ച അഞ്ചു സോഷ്യൽ മീഡിയയിലും സജീവമാണ്. താരത്തിന്റെ പേജുകളും യൂട്യൂബ് ചാനലുമൊക്കെ പ്രശസ്തമാണ്. അഞ്ജുവിന്റെ ചാനലിനും ഒരുപാട് ആരാധകരുണ്ട്. താരത്തിന്റെ പാട്ടുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അഞ്ചുവിന്റെ ചാനലിൽ പാട്ട് മാത്രമല്ല യാത്രയും ബ്യൂട്ടി ടിപ്സും എല്ലാം പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ് അഞ്ചു. ഇപ്പോൾ ഇതാ തന്റെ സംഗീത ജീവിതത്തെക്കുറിച്ച് അഞ്ചു മനസ്സു തുറക്കുകയാണ്.
സംഗീതത്തെ ഗൗരവമായി കാണാൻ തുടങ്ങുന്നത് വളരെ വൈകിയിട്ടാണ് എന്നാണ് അഞ്ചു പറയുന്നത്. പാട്ടിനു പുറമേ ഈ അടുത്ത് അഭിനയത്തിലും അഞ്ചു സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ അഭിനയത്തിൽ തനിക്ക് അത്ര താൽപര്യമില്ലെന്ന് അഞ്ചു പറയുന്നത്. ആരെങ്കിലും കാണണമെന്ന് അത്ര ആഗ്രഹം പ്രകടിപ്പിച്ചാൽ മാത്രമേ താൻ ചെയ്യുള്ളു എന്നാണ് അഭിനയത്തെക്കുറിച്ച് അഞ്ചു പറയുന്നത്. അഭിനയത്തിൽ താല്പര്യമില്ലെങ്കിലും ഗായകർ എന്നാൽ പോക്കൽ ആക്ടേഴ്സ് ആണെന്നാണ് അഞ്ചു പറയുന്നത്. ഷോകളിൽ ഇല്ലാത്ത സമയത്ത് കൂടുതൽ സമയവും ചെലവിടുന്നത് സംഗീതം പ്രാക്ടീസ് ചെയ്യാൻ ആണെന്ന് അഞ്ചു പറയുന്നു. ആദ്യത്തെ പാട്ടുപാടുമ്പോൾ എങ്ങനെയാണ് പാടേണ്ടതെന്ന് അറിയില്ലായിരുന്നു.
എന്നാൽ പാടുമ്പോൾ ആ സിനിമയ്ക്ക് ആവശ്യമുള്ള ഭാവം ഭാവനയിൽ കണ്ടു കൊടുക്കണമെന്ന് പിന്നീട് മനസ്സിലായെന്ന് അഞ്ചു പറയുന്നു. വോക്കൽ ആക്ടിംഗ് ഏറെ രസമുള്ള കാര്യമാണ്. സ്റ്റേജ് പെർഫോമൻസ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്. അതൊരു ഹരമാണ്. ദൈവം സഹായിച്ച് അത്യാവശ്യം പ്രോഗ്രാമുകൾ ഒക്കെ കിട്ടുന്നുണ്ടെന്നും അഞ്ചു പറയുന്നു. കാണികളെ പാട്ടുപാടി ഇളക്കുമ്പോൾ കിട്ടുന്ന ത്രില്ല് ഏറെ ഇഷ്ടപ്പെടുന്ന ഗായികയാണ് അഞ്ചു. അതുകൊണ്ടുതന്നെ ഏറെ ആസ്വദിച്ചാണ് പാടാറുള്ളതെന്നും അഞ്ചു പറയുന്നു. പരിപാടികൾക്കിടയുണ്ടായ രസകരമായ അനുഭവങ്ങളും അഞ്ചു പങ്കുവെക്കുന്നുണ്ട്. ഒരിക്കൽ അഞ്ചു നാട്ടിൽ ഒരു പള്ളി പെരുന്നാളിന് പാടിക്കൊണ്ടിരിക്കുകയായിരുന്നു. എൻ പേര് മിന കുമാരി എന്ന പാട്ടാണ് പാടുന്നത്.
വേറെന്തു ചിന്തിച്ച് ഏതോ പാട്ടായിരുന്നു അഞ്ജു പാടിയത്. ജ്യോത്സന കൂടെയുണ്ടായിരുന്നു താൻ പാടുന്നത് കേട്ട് ജ്യോത്സന ഓടിവന്ന് അതേ പിച്ചിൽ പാടി എന്നെ രക്ഷിച്ചു എന്നാണ് അഞ്ചു ജോസഫ് പറയുന്നത്. വരികൾ തെറ്റുമ്പോൾ കയ്യിൽ നിന്നും ഇടാറുണ്ട് എന്നും പറയുന്നുണ്ട്. ഹിന്ദി അറിയില്ല അതിനാൽ ഇടയ്ക്ക് വാക്കുകളൊക്കെ കയ്യിൽ നിന്നും ഇടാറുണ്ട് എന്ന് അഞ്ചു പറയുന്നു. രസകരമായ അനുഭവങ്ങൾ മാത്രമല്ല വേദനിപ്പിക്കുന്ന ഓർമ്മകളുമുണ്ട് അഞ്ചുവിന്. സ്റ്റേജ് പരിപാടികളിൽ പാടി തുടങ്ങിയ കാലത്താണ് അത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്. പിച്ച് മാറ്റുന്നതുപോലെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അഞ്ചു പറയുന്നു. പരിപാടിയിലെ പ്രധാന പാട്ടുകാരിയായി വിളിക്കും.
20 പാട്ട് കഴിഞ്ഞിട്ടും വിളിക്കാത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഉണ്ടാകുമ്പോൾ വിഷമം തോന്നും എന്നും സ്റ്റേജിന് പുറകിൽ പോയിരുന്നു കരഞ്ഞിട്ടുണ്ടെന്നും അഞ്ചു തുറന്നു പറയുന്നു. താൻ ക്ഷമയോടുകൂടിയാണ് ആളുകളോട് പെരുമാറാനുള്ളത് തിരിച്ചും അതുതന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അത് കിട്ടാതെ വരുമ്പോൾ സങ്കടം വരും എന്നാണ് അഞ്ചു പറയുന്നത്. ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി മാറിയ അഞ്ചു പിന്നീട് നിരവധി സിനിമകളിൽ പാട്ടുപാടി. അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്രി ആകുന്നത്.