അപമര്യാതയായി പെരുമാറിയ വ്യക്തിയെ കൈകാര്യം ചെയ്ത വൈബർ ഗുഡ് ദേവു. ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ശക്തയായ മത്സരാർത്ഥിയായിരുന്നു ശ്രീദേവി എന്ന വൈബർ ഗുഡ് ദേവു. എന്നാൽ ഷോയിൽ അധികനാൾ. നിൽക്കാനായില്ല പ്രേക്ഷകരെയും സഹതാരങ്ങളെയും ഒരുപോലെ ഞെട്ടിച്ച പുറത്താക്കലാണ് ദേവുവിന്റേത്. കാഴ്ചപ്പാടുകളിൽ ഉറച്ചുനിൽക്കുന്ന എതിർപ്പുള്ള കാര്യങ്ങളോട് ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് ദേവു. കഴിഞ്ഞദിവസം ലുലു മാളിൽ വച്ചാണ് സംഭവം ഉണ്ടാകുന്നത്. സുഹൃത്തിന് ഒപ്പം മാളിലെത്തിയ തന്നോട് ഒരാൾ അശ്ലീല ആംഗ്യം കാണിച്ചു. ഇതോടെ പ്രതികരിച്ചു എന്നാണ് ദേവു പറയുന്നത്. മോശമായി പെരുമാറിയ വ്യക്തിയുടെ കാരണത്തടിച്ചു എന്ന് പറയുന്നു. താരം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു.
താരത്തിന്റെ വാക്കുകൾ വൈറലായി മാറുകയാണ്. ഇന്നലെ വൈകിട്ട് ലുലു മാളിൽ വെച്ചാണ് സംഭവം നടക്കുന്നത്. സുഹൃത്തിനൊപ്പം മാളിൽ എത്തിയതായിരുന്നു വൈബർ ഗുഡ് ദേവു. ഓട്ടോറിക്ഷയിൽ ആണ് വന്നത്. സുഹൃത്ത് പൈസ കൊടുക്കുമ്പോൾ താൻ മാറിനിന്നു. ഈ സമയം ഒരാൾ തൻറെ നേരെ വരികയും കണ്ണിൽ തന്നെ നോക്കിക്കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു. ആദ്യം കരുതിയത് ചൂടാണല്ലോ ചുണ്ട് നനയ്ക്കുന്നത് ആയിരിക്കാം എന്നാണ്. മനുഷ്യസഹജം ആണല്ലോ എന്ന് ചിന്തിച്ചു എന്നാണ് ദേവു പറയുന്നത്. എന്നാൽ അയാൾ തൻറെ കണ്ണിൽ തന്നെ നോക്കി ആംഗ്യം കാണിച്ചു കൊണ്ടേയിരുന്നു. അയാൾ അകത്തേക്ക് പോയപ്പോൾ താൻ പുറകെ പോയി.
എൻറെ ഗസ്റ്റ് പുറത്തുണ്ട് എന്ന് അയാൾ സെക്യൂരിറ്റിയോട് പറഞ്ഞപ്പോൾ അയാൾ ഡ്രൈവറാണെന്ന് മനസ്സിലായെന്നും ദേവു പറയുന്നു. ഒരു സ്ത്രീയോടും കാണിക്കാൻ പാടില്ലാത്തതാണ് അയാൾ ചെയ്തത് എന്നാണ് ദേവു പറയുന്നത്. തങ്ങൾ പിടിക്കാൻ നടക്കുന്നതുപോലെ പിന്നാലെ ചെന്നപ്പോൾ അയാൾ ഇറങ്ങിയോടി എന്നാണ് ദേവു പറയുന്നത്. അപ്പോഴേക്കും സെക്യൂരിറ്റി അയാളെ പിടികൂടി. തന്നെ രണ്ടുപേർ ഫോളോ ചെയ്യുന്നു എന്ന് അയാൾ സെക്യൂരിറ്റിയോട് പറഞ്ഞു. ഇതോടെ നടന്നത് എന്താണെന്ന് സെക്യൂരിറ്റിയോട് പറഞ്ഞു. പിന്നാലെ ഒരു അടി പൊട്ടി എന്നാണ് ദേവു പറയുന്നത്. എനിക്ക് ഭാര്യയും കുട്ടിയും ഉണ്ട് ഒന്നും ചെയ്തിട്ടില്ല ബിപിയുടെ പ്രശ്നം ഉള്ളതിനാൽ ഉമിനീര് വരില്ല എന്നൊക്കെ അയാൾ ന്യായീകരിച്ചു എന്ന് ദേവു ചൂണ്ടി കാണിക്കുന്നു.
എന്നാൽ താൻ ഓരോ കാര്യങ്ങളും എടുത്തു ചോദിച്ചതോടെ അയാൾ തെറ്റ് സമ്മതിച്ച് മാപ്പ് ചോദിച്ചു. അയാളെ അടിച്ചു എന്നാണ് ദേവു പറയുന്നത്. എനിക്കും ഒരു മകൾ ഉണ്ട് അയാൾ ചെയ്ത പ്രവർത്തി എത്ര സ്ത്രീകൾക്കറിയാം എന്നെനിക്കറിയില്ല. അവിടെവച്ച് ഞാൻ ക്ഷമിച്ചു വീട്ടിരുന്നെങ്കിൽ മുന്നോട്ടു എന്ത് സംഭവിക്കും എന്ന് അറിയില്ല എന്നും ദേവു പറയുന്നു. ഇതേതുടർന്നാണ് ദേവു കളമശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുന്നത്. കോതമംഗലം സ്വദേശിയായ ഡ്രൈവറാണ് തന്നോട് മോശമായി പെരുമാറിയത് എന്നാണ് ദേവു പറയുന്നത്. അതേസമയം താൻ ചെയ്യുന്നത് കണ്ടെന്റിന് വേണ്ടിയാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അവർക്കും കുടുംബമുണ്ട്, അവർക്കെതിരെ ഇങ്ങനെ ചെയ്താൽ എന്ത് ചെയ്യണം എന്ന് മെസ്സേജ് ആണ് താൻ നൽകിയത് എന്നാണ് ദേവു പറയുന്നത്. ബിഗ് ബോസ് താരം എന്ന നിലയിലല്ല സാധാരണ വ്യക്തി എന്ന നിലയിലാണ് ശബ്ദം ഉയർത്തിയത് എന്നും വൈബർ ഗുഡ് ദേവു വ്യക്തമാക്കി.