മലയാള ടെലിവിഷൻ രംഗത്ത് കുറഞ്ഞകാലം കൊണ്ട് ശ്രദ്ധ നേടിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കി, നടി, എഴുത്തുകാരി, ലൈഫ് കോച്ച് തുടങ്ങി പല മേഖലകളിൽ അശ്വതി തൻ്റേ സാന്നിധ്യം അറിയിക്കുന്നു. സോഷ്യൽ മീഡിയയിൽ അശ്വതിയുടെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. മോട്ടിവേഷൻ സ്പീക്കർ ആയി അശ്വതിയെ കാണുന്നവരും ഉണ്ട്. ശ്രീകാന്തമായുള്ള വിവാഹം കുട്ടികളായ ശേഷവും കരിയറിൽ സജീവമായത് തുടങ്ങിയ പല കാര്യങ്ങൾ അശ്വതി ഇതിനുമുമ്പ് സംസാരിച്ചിട്ടുണ്ട്. അയാം വിത്ത് ധന്യ വർമ്മ എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ അശ്വതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കല്യാണം കഴിക്കുന്നതിനു മുമ്പാണ് ദുബായിൽ ഒറ്റയ്ക്ക് ജോലിക്കായി പോകുന്നത്.
അവിടെ പോയി ജോലി ചെയ്ത് സെറ്റ് ചെയ്തിട്ട് ശ്രീക്ക് സ്പൗസ് വിസ എടുത്തത് ഞാനാണ്. ഞങ്ങളുടെ കല്യാണസമയത്ത് ശ്രീ യുകെയിൽ ആയിരുന്നു. കല്യാണം കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചാണ് ദുബായിൽ പോയത്. നാട്ടിൽ നിന്നും പുറത്തു പോകുന്നത് എനിക്ക് വഴിത്തിരിവായി. ആദ്യത്തെ കുട്ടി ജനിച്ചത് അവിടെ വച്ചാണ്. എൻറെ പോസ്റ്റ് പാർട്ടം സമയം വേറെ ഒരു രാജ്യത്തായിരുന്നു. ഭർത്താവിൻറെ അമ്മ ഒരു സമയം വരെ കൂടെ ഉണ്ടായിരുന്നു. ഞങ്ങൾ കുറെ വർഷം പ്രണയിച്ച് കല്യാണം കഴിച്ചതാണ്. എങ്ങനെ ആയിരിക്കും ജീവിതം എന്ന് വിചാരിച്ചതിന്റെ നേരെ ഓപ്പോസിറ്റ് ആണ് ലൈഫ് വന്നത്. ആ സമയത്ത് കുറെ തിരിച്ചറിവുകൾ വന്നു. ഇങ്ങനെയാണ് ജീവിതം എന്ന് പഠിച്ചു. നാട്ടിൽ ആ സമയത്ത് ഫ്ലവേഴ്സ് ചാനൽ ഓൺ ചെയ്ത സമയത്താണ് കോൾ വരുന്നതെന്നും അശ്വതി ഓർത്തു.
ഒന്നേകാൽ വയസ്സുള്ള കുട്ടിയുമായാണ് ആദ്യമായി നാട്ടിലേക്ക് വരുന്നത്. പ്രണയം വീട്ടുകാർ എതിർത്തപ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതിനെപ്പറ്റിയും അശ്വതി ശ്രീകാന്ത് സംസാരിച്ചു. എനിക്കത് കോമഡി ആയി ഇപ്പോൾ തോന്നുന്നു. 18 വയസ്സിൽ സ്നേഹം നഷ്ടപ്പെട്ടു പോകുമെന്ന് ഓർത്തല്ല അങ്ങനെ ഒരു ശ്രമം നടത്തിയത്. ഇതിൻറെ പേരിൽ അമ്മയുമായുള്ള ബന്ധം ബ്രേക്ക് ആയി. അമ്മയെ ഇമോഷണലി ബാധിച്ചു. ഞാൻ അമ്മയെ ചതിച്ചു എന്ന രീതിയിലാണ് അമ്മയതിനെ വ്യാഖ്യാനിച്ചത്. ഭാവിയിൽ എൻറെ മകൾക്ക് ഒരു അഫയർ ഉണ്ടായാൽ ഞാൻ ഇങ്ങനെ ആയിരിക്കല്ലേ എടുക്കുക. പക്ഷേ അന്നത്തെ ഒരു കാലഘട്ടത്തിൽ മകൾക്ക് ഒരു പ്രണയമുണ്ട് എന്നൊന്നും പറയുന്നത് ഒട്ടും അംഗീകരിക്കാൻ പറ്റുന്ന സിറ്റുവേഷൻ അല്ലായിരുന്നു.
അതിന്റെ പേരിൽ ഞാനും അമ്മയും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ പ്രശ്നം ഉണ്ടല്ലോ, ഞാൻ അമ്മയുടെ മുന്നിൽ ഭയങ്കര മോശക്കാരിയായി. ഇങ്ങനെയുള്ള സിറ്റുവേഷനിൽ അമ്മമാർ ഓവറായി റിയാക്ട് ചെയ്യും. നിങ്ങൾ കല്യാണം കഴിച്ചാൽ ഇങ്ങനെയായി പോകും എന്നൊക്കെയുള്ള ഡയലോഗുകൾ ആയിരുന്നു. ഇവിടെ പറഞ്ഞാൽ അമ്മയ്ക്ക് വിഷമം വരും. പക്ഷെ അവർക്ക് ഇപ്പോൾ ഞാൻ ഇവിടത്തെ പ്രിയപ്പെട്ട മരുമകളാണ്. മരുമകൾ എന്ന ടേം പോലുമില്ല. പ്രിയപ്പെട്ട മോളാണ്. എൻറെ അച്ഛനും അമ്മയ്ക്കും ഇപ്പോൾ ശ്രീയുടെ കാര്യം കഴിഞ്ഞെ വേറൊരാൾ ഉള്ളൂ. നമ്മൾ എടുക്കുന്ന തീരുമാനത്തിൽ ഉറപ്പുണ്ടെങ്കിൽ ഉറച്ചുനിൽക്കണമെന്നും അശ്വതി വ്യക്തമാക്കി.
വിവാഹശേഷം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അറേഞ്ച് മാര്യേജിന് കൊടുക്കുന്ന പിന്തുണ പലപ്പോഴും ലൗ മാരേജിന് കിട്ടുന്നില്ല. ഇതാണ് പ്രണയ വിവാഹബന്ധങ്ങൾ തകരുന്നതിൽ ഒരു കാരണം എന്നും അശ്വതി ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ഇപ്പോഴും പ്രണയ വിവാഹത്തെ എതിർക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ടെന്നും പലരും തന്നെ വിളിച്ച് സംസാരിക്കാറുണ്ടെന്നും അശ്വതി വ്യക്തമാക്കി. ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിലെ വേഷം അശ്വതിക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിട്ടുണ്ട്. സിനിമകളിലും അശ്വതി അഭിനയിക്കുന്നുണ്ട്.