ഒമർ ലുലു ചിത്രം ചങ്ക്സിലൂടെ അഭിനയരംഗത്തിൽ എത്തിയ താരമാണ് നൂറിൻ ഷെരീഫ്. പിന്നീട് ഒമർ ലുവിന്റെ തന്നെ ഒരു അഡാർ ലവ്വിൽ അഭിനയിച്ചതിലൂടെ തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറി. വളരെ നാളത്തെ പ്രണയത്തിനുശേഷം നൂറിൻ വിവാഹിതയാകാൻ പോവുകയാണ്. താരത്തിന്റെ വിവാഹനിശ്ചയിച്ചടങ്ങുകൾ കുറച്ചുനാൾ മുമ്പ് ആഘോഷമായി നടന്നിരുന്നു. ബേക്കലിലെ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങ് നടത്തിയത്. താരത്തെ വിവാഹം ചെയ്യുന്നത് നടനും തിരക്കഥാകൃത്തുമായ ഫഹീം സഫർ ആണ്. ഇരുവരും തമ്മിൽ ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. സിനിമ മേഖലയിൽ വച്ചാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്.
പിന്നീട് സൗഹൃദം ഉണ്ടാവുകയും പ്രണയത്തിൽ ആകുകയും ആയിരുന്നു. ജൂൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഫഹീം സഫർ. ചിത്രത്തിൽ രജീഷയുടെ കഥാപാത്രത്തിന്റെ ഫ്രണ്ടായായിരുന്നു ഫഹീം സഫർ എത്തിയത്. നൂറിൽ ഷെരീഫ് ചങ്ക്സിന് ശേഷം ധമാക്ക, സാന്താക്ലോസ്, വെള്ളപ്പം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിവാഹമടുത്തു നിൽക്കുമ്പോൾ തങ്ങളുടെ പ്രണയത്തെക്കുറിച്ച് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. എങ്ങനെയാണ് നൂറിനെ ഈ ലൗ ട്രാക്കിലേക്ക് കൊണ്ടുവന്നത് എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി നൽകിയത് ഫഹീം ആണ്. ടാലൻറ് എന്നാണ് താരം പ്രതികരിച്ചത്. ഉടൻ നൂറിന്റെ മറുപടി എത്തി.
അങ്ങനെയൊന്നുമില്ല എനിക്കങ്ങനെ എന്റെ പിറകെ ആരും പ്രൊപ്പോസൽസുമായി ക്യൂ നിൽക്കുകയോ ഒന്നും ആയിരുന്നില്ല. എല്ലാ പെൺകുട്ടികൾക്കും ഒരു ഇഷ്ടം ഉണ്ടാകാറുണ്ടല്ലോ. അത് സ്കൂളിലും കോളേജിലും പഠിക്കുന്ന സമയം ഓരോ ക്രഷ് ഉണ്ടാകുമല്ലോ. പിന്നെ ഞങ്ങളുടെ കാര്യത്തിൽ പലയിടത്തും നമ്മൾ കണക്ട് ആണെന്ന് തോന്നി. ഞങ്ങൾ എപ്പോഴും സംസാരിക്കുന്നത് സിനിമയെ കുറിച്ചായിരുന്നു. നമ്മൾ തമ്മിൽ റിലേഷനിൽ ആകാൻ ഒരു മെയിൻ ഫാക്ട് സിനിമയാണ്. ഞങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ എപ്പോഴും സിനിമ കയറി വരാറുണ്ട്. ആകാശത്തിന് താഴെയുള്ള എല്ലാത്തിനെയും കുറിച്ച് നമ്മൾ സംസാരിക്കുമായിരുന്നു. ഒരു പ്രത്യേക പോയിൻറ് ആയി ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം. അങ്ങനെയാണ് സ്റ്റാർട്ട് ചെയ്തത്. നന്നായി സംസാരിക്കും ഫഹീം.
വിവാഹനിശ്ചയ വീഡിയോ പുറത്തുവന്ന ശേഷം നിരവധി നെഗറ്റീവ് കമന്റുകൾ വന്നിരുന്നു. പിന്നെ എങ്ങനെ നെഗറ്റീവ് പറയുന്നവരോട് പോസിറ്റീവ് പറഞ്ഞു നൽകാൻ കുറച്ചു നാളുകൾ കമന്റ് ബോക്സിൽ എത്തുന്നതായി കാണാറുണ്ട്. അത് നല്ല മാറ്റമാണ് ഇരുവരും പറഞ്ഞു. ഞാൻ നൂറിനേക്കാൾ കുറച്ച് ഹൈറ്റ് കുറഞ്ഞിട്ടുള്ള ആളാണ്. ഇത് കേൾക്കുമ്പോൾ അയ്യോ എന്നൊരു മോഡ് ഉണ്ട് ആളുകൾക്ക്. അമ്മയും മോനും ആണോ എന്നൊക്കെ ചോദിക്കാറുണ്ട്. അടുത്തിടെ ലുലുവിൽ പോയി ഫോട്ടോ എടുത്തിട്ട് ഞങ്ങൾ ഇങ്ങനെ തിരിഞ്ഞപ്പോൾ ഒരു ആന്റി എന്നോട് ചോദിച്ചു മോളെക്കാൾ ഹൈറ്റ് കുറവാണോ മോന് എന്ന്. ഞാനാണെന്ന് പറഞ്ഞപ്പോൾ ഞെട്ടി നോക്കുന്നത് ഞാൻ കണ്ടതാണ്. അങ്ങനെയുള്ള ചേർച്ചകൾ നടക്കുന്നുണ്ട്.
എന്തായാലും സിനിമയിൽ ആയതുകൊണ്ട് ഇതൊക്കെ കിട്ടുമെന്ന് അറിയാമായിരുന്നു. സിറ്റുവേഷൻ നോക്കാതെ മേക്കപ്പിടുന്ന കൂട്ടത്തിലാണ് നൂറിൻ എന്നും ഫഹീം പറഞ്ഞു. മാത്രമല്ല ഗെയിം കളിക്കുമ്പോൾ കള്ളക്കളി ആയിരിക്കും. ഞങ്ങൾ അത് കയ്യോടെ പൊക്കിയിട്ടുണ്ട്. ഞങ്ങൾ നൂറിനെ ഉദ്ഘാടന സൂപ്പർസ്റ്റാർ ആണെന്ന് വിളിക്കാറുണ്ടെന്നും ഫഹീം പറയുന്നു. ഒരിടയ്ക്ക് ഉദ്ഘാടനം തന്നെയായിരുന്നു ഞാൻ. ഇപ്പോൾ അധികം ഇല്ല എങ്കിലും ചെയ്യാറുണ്ട്. ഉദ്ഘാടനം ചെയ്ത സ്ഥാപനങ്ങൾ നന്നായി പോകുന്നുണ്ടോ കച്ചവടം ഉണ്ടോ എന്നെല്ലാം ഞാൻ ഇടയ്ക്ക് വിളിച്ച് അന്വേഷിക്കാറുണ്ട്. ഇതുവരെ ഒരു സ്ഥാപനത്തിനും കുഴപ്പം വന്നിട്ടില്ല. ഇടയ്ക്ക് യാത്ര ചെയ്യുമ്പോൾ ആ സ്ഥാപനങ്ങൾ കാണുമ്പോൾ മനസ്സിൽ നിന്ന് സന്തോഷം വരാറുണ്ടെന്നും നൂറിൽ പറയുന്നു.