ഉലകനായകൻ സകലകലാവല്ലഭൻ തുടങ്ങിയ വിശേഷണങ്ങൾ ഏറെയാണ് നടൻ കമലഹാസന്. വർഷങ്ങളുടെ അനുഭവസമ്പത്ത് സിനിമയുടെ എല്ലാ മേഖലയുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ട്.സൗത്ത് ഇന്ത്യയിലെ ഏത് ഭാഷയും അനായാസമയി സംസാരിക്കും. കമലിനെ പോലെ സിനിമ എന്ന കലയോട് ഇത്രയേറെ ആത്മബന്ധം പുലർത്തുന്ന മറ്റൊരു നടൻ ഉണ്ടോ എന്ന് സംശയമാണ്. അദ്ദേഹത്തിന് ഒപ്പം സിനിമയിൽ എത്തിയവരും യുവതലമുറയും വരെ കമലഹാസനെയാണ് മാതൃകയാക്കുന്നത്. വർഷം ഇത്ര കഴിഞ്ഞിട്ടും ഏത് നിർവചനത്തിൽ ഈ നടൻ എത്തുമെന്ന് ചോദ്യത്തിന് സിനിമ ലോകത്തിനും സിനിമ പ്രേമികൾക്ക് ഉത്തരമില്ല. നടന്റെ കലാപരമായ കഴിവുകളെ പുകഴ്ത്തുന്നവർക്ക് വരെ എതിർപ്പുള്ളത് അദ്ദേഹം സ്വകാര്യജീവിതത്തിൽ ചെയ്ത ചില പ്രവർത്തികളോടാണ്.
68 വയസ്സിനിടെ കമലിന്റെ ജീവിതത്തിൽ നിരവധി സ്ത്രീകൾ വന്നു പോയിട്ടുണ്ട്. നടി ഗൗതമിയുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷം താരത്തിന്റെ ജീവിതത്തിൽ പ്രണയമോ വിവാഹമോ ഉണ്ടായിട്ടില്ല. 2016ലാണ് കമലുമായുള്ള ലിവിങ് റിലേഷൻഷിപ്പ് അവസാനിക്കുകയാണ് എന്ന് ഗൗതമി അറിയിച്ചത്. നടനുമായി വേർപിരിയൻ ഉള്ള കാരണങ്ങൾ ഗൗതമി വെളിപ്പെടുത്തിയില്ല. ഹൃദയം തകർന്ന വേദനയിലാണ് കമലുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് നടി പറഞ്ഞിരുന്നു. കമലും ഗൗതമിയും 13 വർഷം റിലേഷനിൽ ആയിരുന്നു. ഗൗതമിയുടെ ആദ്യ വിഭാഗത്തിലെ മകൾ സുഭലക്ഷ്മിയും ഇരുവർക്കും ഒപ്പം താമസിച്ചിരുന്നു. കമലുമായുള്ള വേർപിരിയൽ വളരെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു എന്നും ഇരുവരും വേർപിരിയലിനെ പക്വതയോടെ നേരിടാനാണ് തീരുമാനിച്ചത് എന്നും ഗൗതമി പറഞ്ഞു.
താനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതാണ് ഗൗതമിക്ക് ആശ്വാസം നൽകുകയെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് പിരിയാൻ തീരുമാനിച്ചതെന്നും കമൽ വെളിപ്പെടുത്തിയിരുന്നു. ഗൗതമിയും കമലും ആദ്യമായി കണ്ടുമുട്ടിയത് 1989 അപൂർവ്വ സഹോദരങ്ങൾ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്. ആ സിനിമ വലിയ ഹിറ്റായിരുന്നു. അന്നുമുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളായി. സിനിമയിലേക്ക് വരുന്നതിനു മുൻപ് താൻ കമലഹാസന്റെ കടുത്ത ആരാധിക്കുകയായിരുന്നു ഗൗതം വെളിപ്പെടുത്തിയിരുന്നു. സരികയെ വിവാഹം കഴിച്ച സമയത്ത് കമലഹാസനുമായി പ്രണയത്തിലായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഗൗതമിയുടെ സാന്നിധ്യം ഇരുവരുടെയും വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമായതോടെ 2004ൽ സരിഗ വിവാഹമോചനം നേടി.
തുടർന്ന് കമലും ഗൗതമിയും തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ച് താമസിക്കാൻ പോവുകയാണെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവാഹമെന്ന കാഴ്ചപ്പാടിൽ ഇരുവർക്ക് ആശ്വാസം ഇല്ലാതിരുന്നതാണ് ലിവിങ് റിലേഷൻ തിരഞ്ഞെടുത്തത്. അതിനിടെ കമലിന്റെ പേരിനൊപ്പം നടി സിമ്രാന്റെ പേരും ചേർത്ത് ഗോസിപ്പുകൾ വരാൻ തുടങ്ങി. പിന്നീട് കുറച്ചു മാസങ്ങൾക്ക് ശേഷം സിമ്രാൻ കമൽ ബന്ധം ചർച്ച ചെയ്യപ്പെടാതായി. 2015 പുറത്തിറങ്ങിയ പാപനാസത്തിലാണ് ഗൗതമിയും കമലും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. കമലഹാസനുമായി പിരിഞ്ഞ ശേഷം ഗൗതമി ചില ഗുരുതരാരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
എൻറെ കഷ്ടപ്പാടുകൾ തുറന്നു പറഞ്ഞാൽ അത് മറ്റൊരാൾക്ക് ഉപകാരപ്പെടും. തൻറെ ജീവിതത്തിലെ ചില പാഠങ്ങൾ പറഞ്ഞാൽ ആയിരം പേരിൽ ഒരാൾക്ക് മനസ്സിലായാൽ അത്രയും നല്ലതല്ലേ. ചെയ്ത ജോലിക്ക് പോലും കമലഹാസൻ സാലറി തരുന്നില്ലെന്നാണ് ആരോപിച്ചത്. കമലഹാസന്റെ സിനിമകൾ കോസ്റ്റും ഡിസൈൻ ചെയ്ത ശമ്പളമാണ് തനിക്ക് കിട്ടാതിരുന്നത് എന്നും താരം പറഞ്ഞിരുന്നു. കമലഹാസന്റെ മകൾ ശ്രുതിഹാസനുന് ഗൗതമിയും തമ്മിലുള്ള പ്രശ്നങ്ങളും വേർപിരിയലിന് കാരണമായി എന്നും അഭ്യൂഹങ്ങൾ അക്കാലത്ത് പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണത്തെ ഗൗതമി നിഷേധിച്ചു. പ്രശ്നത്തിൽ മക്കൾക്ക് പങ്കില്ലെന്ന് ആണ് താരം പറഞ്ഞത്.