സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യർ. മലയാളത്തിലെ ലേഡീ സൂപ്പർസ്റ്റാർ. മലയാളികൾക്ക് എന്നും മഞ്ജുവിനോട് ഒരു പ്രത്യേക മമതയുണ്ട്. മഞ്ജുവിന് മുമ്പും ശേഷവും ഒരുപാട് നടിമാർ വന്നെങ്കിലും അവരാരും ഇത്രമാത്രം സ്വീകാര്യത നേടിയില്ലെന്ന് ശ്രദ്ധേയമാണ്. 90 കളിൽ മഞ്ജു ചെയ്ത സിനിമകളാണ് എന്നും നടി ഇത്രമാത്രം ആഘോഷിക്കപ്പെടാൻ കാരണം. കന്മദം, ഈ പുഴയും കടന്ന്, കണ്ണെഴുതി പൊട്ടും തൊട്ട്, ദയ, ആറാം തമ്പുരാൻ തുടങ്ങിയ സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു. 1998 വിവാഹിതയായതോടെയാണ് സിനിമാരംഗത്ത് നിന്ന് മാറുന്നത്. പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയ തീരുമാനമായിരുന്നു ഇത്. മഞ്ജുവിന്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരുന്നു.
15 വർഷത്തെ ഇടവേള അവസാനിപ്പിച്ച് നടി തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതിനിടെ മഞ്ജുവിന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും നടിയെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവയ്ക്കാൻ കാരണമായി. വിവാഹ ജീവിതത്തിനായി മഞ്ജു മാറ്റിവെച്ചത് കരിയറിൽ ഉയരങ്ങൾ കീഴടക്കാൻ പറ്റുമായിരുന്ന വർഷങ്ങളാണ്. മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാൻ ഫിലിം മേക്കേഴ്സ് രംഗത്തുവരുന്ന കാലഘട്ടത്തിലാണ് മഞ്ജു അഭിനയം ഉപേക്ഷിക്കുന്നത്. ഇത്തരമൊരു തീരുമാനമെടുത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയായി മഞ്ജു മാറിയേനെ. എല്ലാം കുടുംബജീവിതത്തിനു വേണ്ടി ത്യജിച്ചെങ്കിലും വിവാഹജീവിതം മഞ്ജുവിനെ നിരാശയാണ് സമ്മാനിച്ചത്.
ഭർത്താവ് ദിലീപുമായി വേർപിരിഞ്ഞ മഞ്ജു എല്ലാം നഷ്ടപ്പെട്ടിടത്തുനിന്നും പുതിയ ജീവിതം തുടങ്ങി. രണ്ടാം വരവിൽ അടിമുടി മാറ്റങ്ങളോടെയാണ് മഞ്ജുവിനെ പ്രേക്ഷകർ കണ്ടതും. സിനിമകൾക്കൊപ്പം വ്യക്തിപരമായ സന്തോഷങ്ങൾക്കും താരം പ്രാധാന്യം നൽകുന്നുണ്ട്. നൃത്തവും യാത്രകളുമായി ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആഘോഷിക്കുകയാണ് നടി. കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയയിൽ മഞ്ജു പങ്കുവെച്ച ഫോട്ടോസ് ശ്രദ്ധ നേടിയത്. ബൈക്ക് യാത്രയ്ക്കിടയിൽ ഉള്ള ചിത്രമാണ് നടി പങ്കുവെച്ചത്. നിരവധി പേർ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തി. മഞ്ജു ജീവിതം ആഘോഷിക്കുകയാണ് പലരും കമന്റ് ചെയ്തു. അടുത്തിടെയാണ് ബിഎംഡബ്ല്യുവിന്റെ ബൈക്ക് നടി വാങ്ങിയത്. 21 ലക്ഷം രൂപയാണ് ആഡംബര ബൈക്കിന്റെ വില. മഞ്ജുവിന്റെ പോസ്റ്റിനെ കുറിച്ച് നടി നവ്യ നായർ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
സമ്മതിച്ചു ചേച്ചി ഇതൊക്കെ കാണുമ്പോഴാണ് എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് എന്ന് നവ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. മഞ്ജുവിനെ പോലെ കരിയറിൽ തിരിച്ചുവന്നിരിക്കുകയാണ് നവ്യ നായരും. മഞ്ജുവാര്യർക്ക് രണ്ടാം വരവിൽ ലഭിച്ച സ്വീകാര്യതയാണ് തിരിച്ചുവരവിന് ധൈര്യം തന്നതെന്ന് നന്ദി നേരത്തെ പറഞ്ഞിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. നവ്യ സിനിമ രംഗത്ത് കടന്നുവരാൻ നിമിത്തമായത് മഞ്ജുവാണ്. ആദ്യ സിനിമ ഇഷ്ടത്തിലേക്ക് നവ്യയെ തെരഞ്ഞെടുക്കുന്നത് മഞ്ജുവും മുൻ ഭർത്താവ് ദിലീപും ആണ്. ദിലീപ് ആയിരുന്നു സിനിമയിലെ നായകൻ. വിവാഹശേഷമാണ് നവ്യ അഭിനയരംഗത്ത് നിന്നും മാറുന്നത്. പിന്നീട് ഒരുത്തി എന്ന സിനിമയിലൂടെ മലയാളത്തിൽ വീണ്ടും ശക്തമായ സാന്നിധ്യം ആകാനായി.