കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി ദമ്പതികൾ നമുക്ക് ചുറ്റുമുണ്ട്. നീണ്ട മാസങ്ങളുടെ കാത്തിരിപ്പിനുശേഷം ഒരു കുഞ്ഞിനെ കയ്യിൽ ലഭിക്കാൻ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. കുഞ്ഞ് വയറ്റിൽ ഉടലെടുക്കുമ്പോൾ മുതൽ അമ്മമാർക്ക് നിരവധി സംശയങ്ങൾ ആണ് ഉള്ളത്. കുഞ്ഞിനെ എങ്ങനെ വളർത്തണം കുഞ്ഞിൻറെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്തണം എന്നിങ്ങനെ പലത്. നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കാൻ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആഹാരം. ഒരുപാട് ആഹാരം വാരിവലിച്ച് കഴിക്കുന്നത് കൊണ്ട് അർത്ഥമില്ല.
നല്ല ആഹാരം മാത്രം കഴിച്ചാൽ ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാകണമെന്നില്ല. അമ്മയുടെ മാനസികാവസ്ഥ സമാധാനപരമായി ഇരുന്നാൽ മാത്രമാണ് അവർക്ക് ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുകയുള്ളൂ. എപ്പോഴും ഡോക്ടറെ കണ്ട് കൃത്യമായ രീതിയിൽ ചെക്കപ്പ് നടത്തി മരുന്നിനൊപ്പം ആഹാരവും കഴിക്കുന്നതിനോടൊപ്പം നല്ല സമാധാനവും നേടണം. ഗർഭാവസ്ഥയിൽ മാനസികവും ശാരീരികവുമായ ആരോഗ്യം അമ്മയ്ക്ക് അത്യാവശ്യമാണ്. കുടുംബത്തിൻറെ പിന്തുണയും പരിചരണവും അനിവാര്യമായിട്ടുള്ള കാര്യം തന്നെയാണ്. കുടുംബത്തിൻറെ പിന്തുണ നല്ലതുപോലെ ലഭിക്കേണ്ട സമയമാണ് ഗർഭകാലം.
ഗർഭകാലത്ത് മനസ്സിന് സന്തോഷം ഉള്ള കാര്യങ്ങൾ ചെയ്യുന്നത് അമ്മമാർക്ക് വളരെ നല്ലതാണ്. ഇത് അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാണ്. ഒന്നിൽ നിന്നും അമ്മമാരെ ഗർഭിണിയാകുന്ന സമയത്ത് അകറ്റി നിർത്തരുത്. അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ അവരെ അനുവദിക്കണം. അവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ഗർഭിണിയാകുമ്പോഴും ധരിക്കാവുന്നതാണ്. എല്ലാവരും പറയുന്ന ഒരു കാര്യമാണ് ഗർഭിണിയാകുമ്പോൾ അധികം പുറത്തിറങ്ങി നടക്കരുത് എന്ന്. എന്നാൽ അങ്ങനെ നടക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. പുറത്തിറങ്ങി നടക്കുന്നത് അമ്മമാർക്ക് നല്ലതാണ്.
ഗർഭാവസ്ഥക്കാലത്ത് പ്രകൃതിയുമായി ചേർന്നിരിക്കാൻ കൂടുതൽ ശ്രമിക്കണം. അത് അമ്മമാർക്ക് കൂടുതൽ സമാധാനം ലഭിക്കാൻ സഹായിക്കും. ഗർഭിണി ആയിരിക്കുമ്പോൾ ചെയ്യാൻ സാധിക്കുന്ന ചെറിയ ചെറിയ വ്യായാമങ്ങളും അമ്മമാർക്ക് നല്ലതായിരിക്കും. യോഗ ചെയ്യുമ്പോൾ അമ്മമാർക്ക് കൂടുതൽ സ്വസ്ഥവും സമാധാനവുമായ ഒരു അന്തരീക്ഷം ലഭിക്കാൻ സാധിക്കും.