തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും എല്ലാം നിറസാന്നിധ്യമാണ് സിദ്ധാർത്ഥ്. മലയാളത്തിലും കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തൻറെ പുതിയ സിനിമ ടക്കറിന്റെ പ്രമോഷൻ തിരക്കിലാണ് സിദ്ധാർത്ഥ്. വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ നടന്ന സംഭവമാണ് ഇപ്പോഴത്തെ ചർച്ച വിഷയം. കഴിഞ്ഞദിവസം ഹൈദരാബാദിൽ പത്രസമ്മേളനം നടത്തിയപ്പോഴാണ് നാടകീയ സംഭവം അരങ്ങേറിയത്. താരത്തോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തുടക്കം. സിദ്ധാർത്ഥിന്റെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറുന്ന ചോദ്യം കടുത്ത വിമർശനം ആണ് നേരിടുന്നത്. അതേസമയം അനവസരത്തിലുള്ള ചോദ്യത്തെ സിദ്ധാർത്ഥ് നേരിട്ട് രീതി കയ്യടി നേടുന്നുമുണ്ട്.
പത്രസമ്മേളനത്തിന്റെ ഭാഗമായി സിദ്ധാർത്ഥ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് സംഭവം. സ്ഥിരമായി പ്രണയ സിനിമകളിൽ അഭിനയിക്കുന്ന നടനാണ് സിദ്ധാർത്ഥ്. അവയെല്ലാം വിജയിക്കുകയും ചെയ്തു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ സിദ്ധാർത്ഥ് പ്രണയത്തിൻറെ കാര്യത്തിൽ നിർഭാഗ്യവാനാണല്ലോ എന്നാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഈ ചോദ്യം സിദ്ധാർത്ഥിനെ അസ്വസ്ഥനായി. എന്നാൽ നിയന്ത്രണം നഷ്ടപ്പെടാതെ തന്നെ സിദ്ധാർത്ഥ് മറുപടി നൽകി. നിങ്ങൾ ചിന്തിക്കുന്നത് പോലെയല്ല എൻറെ പ്രണയ ജീവിതത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നത് എന്നാണ് സിദ്ധാർത്ഥന്റെ മറുപടി.
സിനിമയുടെ പ്രമോഷനിൽ വന്നവരിൽ മറ്റാരും ഇതുപോലെതന്നെ പ്രണയ ജീവിതത്തെക്കുറിച്ച് ഇത്ര ആശങ്കപ്പെട്ടു കണ്ടിട്ടില്ലെന്നും സിദ്ധാർത്ഥ് പറഞ്ഞു. ഇങ്ങനെ ഞാൻ എന്റെ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. കണ്ണാടിയിൽ എൻറെ മുഖം കാണുമ്പോൾ പോലും എന്റെ പ്രണയ ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് ഇത്ര ആശങ്കയുണ്ടെങ്കിൽ നമുക്ക് സ്വകാര്യമായി സംസാരിക്കാം. മറ്റുള്ളവർക്ക് ഇതിൽ യാതൊരു കാര്യവുമില്ല. മാത്രമല്ല ടക്കര് എന്ന സിനിമയുമായി ഒരുതരത്തിലും ബന്ധമില്ലാത്ത വിഷയമാണിത്. എന്നാണ് സിദ്ധാർത്ഥ് നൽകിയ മറുപടി. ഈ വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്. താരത്തിന് കയ്യടിയുമായി നിരവധി പേരാണ് എത്തുന്നത്. അതേസമയം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സിദ്ധാർത്ഥ് പ്രണയത്തിലാണ്.
നടി അതിഥി റാവു ഹൈദരിയും സിദ്ധാർത്ഥം പ്രണയത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ഒരുമിച്ചുള്ള ഡാൻസും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഈയടുത്ത് അതിഥിയുടെ സീരീസിന്റെ പ്രീമിയറിൽ നടിക്കൊപ്പം സിദ്ധാർത്ഥ് എത്തിയത് ചർച്ചയായിരുന്നു. ഇരുവരും ഒരുമിച്ച് യാത്ര നടത്തുന്നതും പതിവാണ്. അതേസമയം തങ്ങളുടെ പ്രണയ വാർത്തകളോട് സിദ്ധാർത്തും അതിഥിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഇരുവരും അടുപ്പത്തിലാകുന്നത് 2021ൽ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ്. സിദ്ധാർത്ഥം അതിഥിയും വിവാഹത്തിനായി തയ്യാറെടുക്കുകയാണ് എന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.