സിനിമയിൽ ലഭിക്കുന്നതിനേക്കാൾ പല താരങ്ങൾക്കും സ്വീകാര്യത കൂടുതൽ ലഭിക്കുന്നത് മിനിസ്ക്രീനിൽ നിന്നും തന്നെയാണ്. അത്തരത്തിലുള്ള ഒരു നടനാണ് ഷിജു അബ്ദുൽ റഷീദ്. കൊല്ലം സ്വദേശിയായ താരം മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരമാണ്. അമ്പതിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം നിരവധി സീരിയലുകളുടെ ഭാഗവും ആയിട്ടുണ്ട്. ഇപ്പോൾ സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന നീയും ഞാനും എന്ന സീരിയലിൽ നായകൻ കൂടിയാണ് ഷിജു. പ്രണയത്തിന് പ്രായമൊരു വിലങ്ങ് തടിയല്ല എന്നാണ് ഈ സീരിയൽ താരം പറയുന്നത്.
മനോഹരമായ പ്രണയകഥ പറയുന്ന സീരിയൽ ആണെങ്കിൽ അതിനേക്കാൾ മനോഹരമായ പ്രണയം ജീവിതത്തിൽ ഉണ്ടായ ഒരാൾ കൂടിയാണ് ഷിജു. സിനിമാതാരങ്ങളെക്കാൾ കൂടുതൽ ആരാധകർ സീരിയൽ താരങ്ങൾക്ക് ഉണ്ടാകുന്ന കാലം കൂടിയാണ് ഇപ്പോൾ. അത്തരത്തിൽ സീരിയൽ താരങ്ങളെ കുടുംബവും മറ്റു വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും ഏറെ താൽപര്യം തന്നെയാണ്. നീയും ഞാനും എന്ന സീരിയലിലെ പ്രണയത്തേക്കാൾ വെല്ലുന്ന യഥാർത്ഥ ജീവിത പ്രണയം ഉള്ള ആൾ തന്നെയാണ് ഷിജു. എയർഹോസ്റ്റ് നർത്തകീയിമായ പ്രീത പ്രേമം ആണ് ഷിജുവിന്റെ ഭാര്യ.
പ്രണയ വിവാഹമായിരുന്നു ഇവരുടെത്. സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിവാഹം കഴിഞ്ഞ് കാലങ്ങൾ ഏറിയെങ്കിലും ഇപ്പോഴും പ്രേമം മനസ്സിൽ ഉണ്ടെന്ന് ഇരുവരും തുറന്നു സമ്മതിക്കുകയാണ്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെയുള്ള ഷിജുവിൻ്റെയും ഭാര്യയുടെയും തുറന്നു പറച്ചിലാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. അച്ഛനെ നഷ്ടമായ സമയത്തായിരുന്നു പ്രീത ഷിജുവിനെ പരിചയപ്പെട്ടത്. ഷിജുവിലൂടെ അച്ഛൻറെ അഭാവം മാറുകയായിരുന്നു എന്നാണ് പ്രീത പറയുന്നത്. അദ്ദേഹത്തെ പരിചയപ്പെട്ടതിലൂടെ ജീവിതത്തിൽ ചില മാറ്റങ്ങളും സംഭവിക്കുകയായിരുന്നു.
താൻ ബോർഡായി മാറുകയായിരുന്നു എന്ന് പ്രീത തന്നെ സമ്മതിക്കുന്നു. വിവാഹത്തിന് അമ്മ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു അഭിനയ മേഖലയിൽ പ്രവർത്തിക്കുന്നതും വ്യത്യസ്ത മതവിഭാഗങ്ങൾ ഉള്ളവരായതും പ്രശ്നം തന്നെയായിരുന്നു. അതോടെയാണ് ഞങ്ങൾ രജിസ്റ്റർ മാനേജിനെ കുറിച്ച് ആലോചിക്കുന്നത്. പിന്നീട് അത് നടപ്പിലാക്കുകയും ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ആയിരുന്നു. സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന നീയും ഞാനും എന്ന സീരിയലിനു ഏറെ ആരാധകർ തന്നെയാണ് ഇപ്പോഴും ഉള്ളത്. 20 വയസ്സുള്ള നായികയെ പ്രണയിക്കുന്ന 42 വയസ്സുള്ള നായകൻറെ കഥയാണ് നീയും ഞാനും എന്ന പരമ്പര പറയുന്നത്.
അതിലെ 42 കാരൻ രവിവർമ്മനായി എത്തുന്നത് സിനിമാ സീരിയൽ താരം ഷിജു എ ആർ ആണ്. നിരവധി സീരിയലുകളിലും സിനിമകളിലും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിരുന്നു. കൂടുതലും നെഗറ്റീവ് വേഷങ്ങൾ അതായത് വില്ലൻ വേഷങ്ങളാണ് താരം കൈകാര്യം ചെയ്തിരുന്നത്. തെലുങ്കിൽ താരം ദേവീ ഷിജു എന്ന പേരിലാണ് അറിയപ്പെടുന്നത് അതുപോലെ തമിഴ് വിശാൽ എന്നാണ് താരത്തിന്റെ പേര്. കൊല്ലം സ്വദേശി ആണെങ്കിൽ കൂടി 1996ൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിൽ കൂടിയാണ് താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
തെലുങ്കിൽ ദേവി എന്ന ചിത്രത്തിൽ അഭിനയിക്കുകയും ആ ചിത്രം ബംബർ ഹിറ്റ് ആയതോടെ ദേവീ ഷിജു എന്ന പേര് താരത്തിന് ലഭിക്കുകയും ചെയ്തു. മലയാളത്തിൽ ഇഷ്ടമാണ് നൂറുവട്ടം, കാലചക്രം, സിദ്ധാർത്ഥ എന്നിവയാണ് ആദ്യകാലങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ. 2004 മുതൽ സീരിയൽ രംഗത്തേക്ക് മാറിയ താരം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സ്വന്തമെന്ന് സീരിയലിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് സൂര്യ ടിവിയിലെ സ്ത്രീ ഹൃദയത്തിൽ അഭിനയിച്ചു. 2008 ൽ പുറത്തിറങ്ങിയ ഇദ്ദേഹത്തിൻറെ തന്നെ എന്റെ മാനസപുത്രി എന്ന സീരിയൽ ഹിറ്റ് പരമ്പരകളിൽ ഒന്ന് തന്നെയായിരുന്നു.