മിനി സ്ക്രീൻ താരങ്ങൾ അവരുടെ ആരാധകർക്ക് വേണ്ടി എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ചിലർ അവരുടെ കാര്യങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാതെയും ഇരിക്കാറുണ്ട്. പ്രൈവസിയെ ബാധിച്ചു തന്നെയാണ് പലരും അത്തരത്തിൽ ചെയ്യുന്നത്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ എല്ലാ കാര്യങ്ങളും വീട്ടിലെ വിശേഷങ്ങൾ ഉൾപ്പെടെ പങ്കുവെക്കുന്ന താരങ്ങളോട് ഒരു പ്രത്യേക ഇഷ്ടം ആരാധകർ എപ്പോഴും കാണിക്കാറുണ്ട്. അങ്ങനെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി പിന്നീട് സോഷ്യൽ മീഡിയയിലും എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്ന ഒരു താരം തന്നെയാണ് പ്രീത. പ്രീതി ഇപ്പോൾ തൻറെ ദാമ്പത്യത്തെ കുറിച്ചാണ് തുറന്നുപറഞ്ഞു എത്തിയിരിക്കുന്നത്.
സിനിമയിലും സീരിയലിലും ഒക്കെ സജീവമായി നിൽക്കുന്ന ഒരു താരം തന്നെയാണ് പ്രീത. അതുകൊണ്ട് മലയാളികൾക്ക് വളരെയധികം സുപരിചിത എന്ന് പറയാം. രണ്ട് മേഖലയിലും ഒരുപോലെ നിൽക്കാൻ പ്രയാസമാണ് എന്നാൽ ഇന്നത്തെ കാലത്ത് അത് ഭംഗിയായി ചെയ്യുന്ന ഒരു നടി പ്രീത തന്നെയാണ്. നിരവധി ടെലിവിഷൻ സീരിയലുകളിൽ വില്ലത്തി റോളുകളിൽ തിളങ്ങിയ താരം തന്നെയാണ് പ്രീത. പ്രീതിയുടെ വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ താരം ഒരു അഭിമുഖത്തിനെത്തിയപ്പോൾ തന്റെ പ്രണയത്തെപ്പറ്റിയും തന്റെ ജീവിതത്തെപ്പറ്റിയും ദാമ്പത്യത്തെപ്പറ്റിയും ഒക്കെ കുറിച്ച് തുറന്നുപറയുകയാണ്. വിവാഹം കഴിച്ചത് അടുത്ത സുഹൃത്തിനെ തന്നെ ആയിരുന്നു അതാണ് തന്റെ ജീവിതത്തിലെ എല്ലാ സന്തോഷത്തിന്റെ പിന്നിലുമുള്ള കാരണമെന്നും നടി വ്യക്തമാക്കുന്നു.
വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമാകുന്നു എന്നും താരം പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ ശേഷവും ഞങ്ങൾ സുഹൃത്തുക്കളേ പോലെ തന്നെയാണ്. റൊമാൻസ് ഒന്നും ഞങ്ങൾക്കിടയിൽ ഇല്ല. വിവേകുമായി സൗഹൃദത്തിൽ ആയിരുന്നപ്പോൾ തന്നെ എനിക്ക് വേറൊരു റിലേഷൻ ഉണ്ടായിരുന്നു. അത് വിവേകിനും അറിയാം. അവിടെ ഉണ്ടായിരുന്ന ആളല്ല. നോർത്തിലുള്ള ഒരു വ്യക്തിയായിരുന്നു. അത് ബ്രേക്ക് അപ്പ് ആയ സമയത്ത് എനിക്ക് ഭയങ്കര സങ്കടമായി. ആ ഒരു സാഹചര്യത്തിൽ എനിക്ക് എല്ലാ പിന്തുണയും തന്നതും കൂടെ നിന്നതും വിവേകായിരുന്നു. മൂന്നുമണിവരെ ഫോൺ ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഞാൻ ചോദിച്ചു നീയും എന്റെ സൗഹൃദത്തിൽ നിന്ന് പോകുമോ എന്ന്. അപ്പോൾ നീ വേറെ വിവാഹം കഴിച്ചു പോയാൽ എന്റെ സൗഹൃദം വേണ്ടെന്ന് വച്ചാലേ ഉള്ളൂ എന്നാണ് അവൻ അന്ന് പറഞ്ഞത്.
അങ്ങനെയൊരു പ്രശ്നം ഉണ്ടല്ലോ എന്ന് പിന്നീടാണ് ചിന്തിക്കുന്നത്. പിന്നീടെങ്കിൽ നമ്മൾ വിവാഹം കഴിച്ചാലോ എന്ന് അവൻ തന്നെ ചോദിക്കുകയായിരുന്നു. ആദ്യം അത് കേട്ട് ഒന്ന് സ്റ്റക്കായി. അതെങ്ങനെയാണ് ഒരു സൗഹൃദത്തിനെ ഒരു രാത്രി കൊണ്ട് വിവാഹം കഴിക്കാം എന്ന് തീരുമാനിക്കുന്നത്. അങ്ങനെ പിന്നാലെ വിവാഹിതരാകാം എന്ന് പറയുകയായിരുന്നു. ആദ്യം ഒന്ന് സ്റ്റക്ക് ആവുകയാണെങ്കിൽ ആലോചിച്ചപ്പോൾ എല്ലാം അറിയുന്ന ഒരാളായതുകൊണ്ട് തന്നെ ജീവിതത്തിൽ അത് സന്തോഷമായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ആ സന്തോഷത്തിൽ തന്നെ മുന്നോട്ടു പോവുകയാണ്. രണ്ടുവർഷമായി ഒരു വിവാഹം കഴിഞ്ഞ ഒരു ഫീൽ എനിക്കില്ല. സൗഹൃദം മാത്രമാണ് ഞങ്ങളുടെ അടിസ്ഥാനം. അങ്ങനെയാണ് ഞങ്ങൾ ജീവിക്കുന്നത്.
എന്തും തുറന്നു പറയാം ഒരു സുഹൃത്തിനെ പോലെ. അതാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ ഏറ്റവും വലിയ രഹസ്യം. അതാണ് ഞങ്ങളുടെ സൗഹൃദം. സൗഹൃദമാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ അടിസ്ഥാനം എന്ന് തന്നെയാണ് ഇപ്പോൾ താരം വെളിപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നതും പ്രീതയുടെ വാക്കുകൾ തന്നെയാണ്. ആരാധകരെല്ലാവരും ഇപ്പോൾ ഇവരുടെ ചിത്രങ്ങൾ കണ്ട് സോഷ്യൽ മീഡിയയിൽ തന്നെ ഇവരെ കുറിച്ച് പറയുന്നു. പ്രീതയുടെ കഥാപാത്രങ്ങളും ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. പാവം പിടിച്ച കഥാപാത്രങ്ങൾ ഒന്നും അധികം പ്രീത ചെയ്തിട്ടില്ലെങ്കിലും, വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് കൂടുതലും പ്രശസ്തയായതെങ്കിലും ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. പ്രീതയുടെ അഭിനയ മികവ് തന്നെയാണ് ആരാധകരെ എപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ളത്.