ഹോൾമാർക്കിംഗ് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ എന്ന എച്ച് യു ഐ ഡി മുദ്ര നിർബന്ധമാക്കുകയാണ് കേന്ദ്രസർക്കാർ. രാജ്യത്തെ മുഴുവൻ സ്വർണ വ്യാപാര മേഖലയെയും ഡിജിറ്റൽ വൽക്കരിക്കുക എന്നതാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമാക്കുന്നത്. രാജ്യത്തെ വിലക്കപ്പെടുന്ന സ്വർണം മുഴുവൻ അക്കൗണ്ടിൽ പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വൻ തീരുമാനം നടപ്പിൽ വരുന്നത്. ഇതുമൂലം കണക്കിൽ പെടാത്ത പഴയ സ്വർണം പോലും കച്ചവടക്കാർ കണക്കിൽ പെടുത്തേണ്ടതായി വരും. ഹോൾമാർക്ക് ചെയ്ത ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പിക്കുന്നതിനും, എന്തെങ്കിലും തരത്തിലുള്ള അപാകതകൾ പരിശോധിക്കുന്നതിനും ആണ് ഏച്ച യു ഐ ഡി നമ്പർ ഉപയോഗിക്കുന്നത്.
എച്ച് യു ഐ ഡി അഥവാ ഹോൾ മാർക്കിംഗ് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ എന്നത് അക്ഷരങ്ങളും അക്കങ്ങളും അടങ്ങുന്ന ഒരു ആൽഫ ന്യൂമറിക്ക് കോഡ് ആണ്. നിലവിൽ നാല് അക്ക തിരിച്ചറിയൽ നമ്പറും 6 അക്ക എച്ച് യു ഐഡിയും ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഏപ്രിൽ ഒന്നു മുതൽ ഈ ആറ് അക്ക കോഡ് മാത്രമേ അനുവദിക്കുകയുള്ളൂ. പഴയ ഹോൾമാർക്ക് ആഭരണങ്ങളിലും മാർച്ച് 31ന് അകം എച്ച് യു ഐ ഡി പതിപ്പിക്കേണ്ടതാണ്. 2021 ജൂലൈയിലാണ് ഈ തീരുമാനം കേന്ദ്രം കൈക്കൊണ്ടത്. എന്നാൽ ഈ തീരുമാനം സാധാരണ ജനങ്ങളെ ബാധിക്കുമോ എന്ന ആകുലതയിലാണ് പലരും. എന്നാൽ ഇത് സാധാരണക്കാരെ ബാധിക്കില്ല, അവർക്ക് പഴയ സ്വർണം കയ്യിൽ വയ്ക്കാം.
കേന്ദ്രം ഈ തീരുമാനം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് തികച്ചും കച്ചവടക്കാരെ ഉദ്ദേശിച്ചാണ്. രാജ്യം മുഴുവൻ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സ്വർണം ലഭ്യമാവാൻ ഇത് കാരണമാകുന്നു. ഈ ആറ് അക്ക ക്യാരക്ടർ നോക്കി സ്വർണ്ണത്തിൻറെ എല്ലാ വിശദാംശങ്ങളും നമുക്ക് ലഭിക്കും. സാക്ഷ്യപ്പെടുത്തിയ ഹോൾമാർക്ക് സെൻററുകൾ ആണ് എച്ച് യു ഐ ഡി രേഖപ്പെടുത്തുക. എന്നാലും കൈവശമുള്ള പഴയ സ്വർണാഭരണത്തിന് വില കുറയുകയില്ലെന്ന് സർക്കാർ ഉറപ്പ് നൽകുന്നു. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വർണത്തിന് ക്യാരറ്റ് അനുസരിച്ച് വില ലഭിക്കും. എന്നാൽ ചെറുകിട വില്പനക്കാരെ ഇത് പ്രതികൂലമായിട്ടായിരിക്കും ബാധിക്കുക.
40 ലക്ഷത്തിൽ താഴെ വിട്ടു വരവുള്ള സ്വർണക്കടകൾക്ക് മുൻപ് ബി ഐ എസ് രജിസ്ട്രേഷൻ ആവശ്യമില്ലായിരുന്നു. എന്നാൽ എച്ച് യു ഐ ഡി രേഖപ്പെടുത്തൽ രജിസ്ട്രേഷൻ ആവശ്യമായിവരും. എച്ച് യു ഐ ഡിയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് ഭാവിയിൽ നമുക്ക് ഗുണം നൽകാൻ പോകുന്ന ഒരു തീരുമാനമായതിനാൽ തന്നെ ആശങ്ക വേണ്ട എന്ന് കേന്ദ്രം പറയുന്നു. എന്നാൽ എച്ച് യു ഐ ഡി നടപ്പാക്കുന്നത് സ്വർണ വ്യാപാരികൾ ആവശ്യപ്പെടുന്നു. സെർവർ തകരാറുമൂലം മുദ്ര പതിപ്പിക്കാനാകാതെ ലക്ഷക്കണക്കിന് സ്വർണാഭരണങ്ങൾ കെട്ടിക്കിടന്ന് സ്വർണ വ്യാപാര മേഖല പ്രതിസന്ധിയിലായതിനാൽ എച്ച് യു ഐ ഡി നിർബന്ധമാക്കിയ നടപടി രണ്ടു വർഷത്തേക്ക് നീട്ടി വയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മേർച്ചൻ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.