മലയാളികൾക്ക് വളരെയധികം പ്രിയങ്കരനായ വ്യക്തിയാണ് ഗിന്നസ് പക്രു. ഗിന്നസ് പക്രുവിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ മലയാളികൾ അത് ഇരുകയും നീട്ടി സ്വീകരിക്കാറുണ്ട്. മലയാളികളുടെ തന്നെ അഭിമാനമായി മാറാൻ പക്രുവിന് സാധിച്ചത് മലയാളികൾ ഇപ്പോഴും എടുത്തുപറയുന്നു. ഒരു നടനായും സഹനടനായും കോമഡി താരമായും ഒക്കെ തന്നെ മലയാളികൾ എല്ലാ വേഷത്തിലും ഗിന്നസ് പക്രുവിനെ ഏറ്റെടുത്തിട്ടുണ്ട്. ഇന്നലെ ആയിരുന്നു ഗിന്നസ് പക്രുവിൻ്റെ ജീവിതത്തിൽ മറ്റൊരു സന്തോഷം കടന്നുകൂടിയത്.
ഗിന്നസ് പക്രുവിന് ഇപ്പോൾ രണ്ടാമതൊരു പെൺകുഞ്ഞ് പിറന്ന സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് പങ്കുവെച്ചെത്തിയതും നടൻ ഗിന്നസ് പക്രു തന്നെയാണ്. കൂടുതൽ വിശേഷങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കുഞ്ഞു വേണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. നൂതന ചികിത്സ തേടി രാധാമണി ഡോക്ടറുടെ അരികിലെത്തി. 46 വയസ്സിൽ ഗിന്നസ് പക്രു അച്ഛനായ സന്തോഷം പങ്കുവയ്ക്കുമ്പോൾ ഇതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. രണ്ടാമതൊരു കുട്ടി വേണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു.
വീണ്ടും അതേ ഡോക്ടറിന്റെ അടുത്തേക്ക് എത്തിയപ്പോൾ ഉള്ള സന്തോഷം തന്നെയാണ് പങ്കുവെക്കുന്നത്. രാധാമണി ഡോക്ടറുടെ ചികിത്സ ഫലിച്ചു എന്ന് തന്നെയാണ് എല്ലാവരും ഇപ്പോൾ പറയുന്നത്. മകൾ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കയ്യിലെടുത്തു നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതോടെ മലയാളികൾ ഇതെല്ലാം ഏറ്റെടുത്തു.
പുത്തൻ വിശേഷം ആരാധകർ ഇരുകൈ നീട്ടിയാണ് സ്വീകരിച്ചത്. കാരണം ഗിന്നസ് പക്രുവിനോടുള്ള ഇഷ്ടം ആരാധകർ എപ്പോഴും അറിയിക്കുന്നത് ഇങ്ങനെ തന്നെ. ഗിന്നസ് പക്രു തന്നെയാണ് എപ്പോഴും ഇദ്ദേഹത്തിൻറെ കുടുംബത്തിൽ സംഭവിക്കുന്ന വിശേഷങ്ങളായാലും ദുഃഖമായാലും ഇദ്ദേഹത്തിൻറെ ജീവിതത്തിലെ കാര്യങ്ങൾ ആരാധകരെ അറിയിക്കുന്നത്.