ടിക്ക് ടോക്കിൽ നിന്ന് ഇൻസ്റ്റഗ്രാമിൽ എത്തി പിന്നീട് അതിലൂടെ തന്നെ അവരുടെ ജീവിതം മാറിമറിഞ്ഞ ഒരുപാട് പേരുണ്ട്. ടിക്ക് ടോക്കിലൂടെ പ്രശസ്തരായി പിന്നീട് ടിക്ക ടോക്ക് ബാൻ ചെയ്തപ്പോൾ ഇൻസ്റ്റഗ്രാമിലേക്ക് ചേക്കേറി അതിലൂടെ റീൽസുകൾ ചെയ്തും ഇൻഫ്ലുവൻസർ ആയും ഒക്കെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ ഒരുപാട് താരങ്ങളാണ് നമുക്കിടയിൽ ഉള്ളത്. അവർ തന്നെ സിനിമയിലേക്കും സീരിയലും ഒക്കെ ഇപ്പോൾ വളരെ സുപരിചിതമായ അഭിനയിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ മലയാളികൾ ഏറ്റെടുത്ത് ഒരു പെൺകുട്ടിയാണ് മഞ്ജുഷ മാർട്ടിൻ. ഇപ്പോൾ സാന്ത്വനം എന്ന ഹിറ്റ് സീരിയലിലെ അച്ചു ആയി എത്തുന്ന താരം. മഞ്ജുഷ ടിക്ക് ടോക്കിലൂടെ വൈറലായ പെൺകുട്ടിയാണ്. മഞ്ജുഷയ്ക്ക് പറ്റിയ ഒരു അബദ്ധമാണ് പിന്നീട് മഞ്ജുഷയെ വൈറൽ ആക്കിയത്.
മഞ്ജുഷ ഒരു ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ ആരും അറിയാതെ ഫോട്ടോ എടുക്കുന്ന സമയം ഫ്ലാഷ് ഓൺ ആയിപ്പോയ ഒരു ചെറിയ അബദ്ധം പറ്റിയ വീഡിയോ ആണ് ഷൂട്ട് ചെയ്തത്. എന്നാൽ അത് അപ്ലോഡ് ചെയ്യാൻ അറിയാത്തതുകൊണ്ട് അങ്ങനെ വച്ചു. പക്ഷേ അറിയാത്തതുകൊണ്ട് തന്നെ താനെ അപ്ലോഡ് ആയി പോവുകയായിരുന്നു. പിറ്റേദിവസം നോക്കിയപ്പോഴേക്കും 100k ലൈക്കോളമായിട്ടുണ്ട് അതെങ്ങനെ സംഭവിച്ചു എന്ന് അറിയില്ല. അഞ്ചുദിവസത്തിനകം അഞ്ചു മില്യൻ ആണ് ആ വീഡിയോ കടന്നുപോയത്. അതുകൊണ്ടുതന്നെ മഞ്ജുഷ വൈറൽ ആയ വിവരം മഞ്ജുഷ വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. ഈ കഥ സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ വൈറൽ ആണ്. സോഷ്യൽ മീഡിയയിൽ എപ്പോഴും മഞ്ജുഷയുടെ വിശേഷങ്ങളും വീഡിയോയും വൈറൽ ആകാറുണ്ട്.
ഇപ്പോൾ സാന്ത്വനം വരെ എത്തിനിൽക്കുകയാണ് മഞ്ജുഷ. ഒരുപാട് ബോഡി ഷേമിങ് പോലും താരം നേരിടേണ്ടി വന്നിട്ടുണ്ട്. സീരിയലുകളിൽ നിന്നും ഓഫർ വന്നിട്ടും പോകാത്തതും അത്തരത്തിൽ നേരിടാൻ വയ്യാത്തത് കൊണ്ട് തന്നെയാണ്. സാന്ത്വനം സീരിയലിൽ എത്തിയപ്പോൾ തന്നെ താരത്തിനെ നായികയാക്കാൻ ആയിരുന്നു എല്ലാവരുടെയും എന്നാൽ പലർക്കും അത് അനിഷ്ടം ഉണ്ടായി. വളരെ മെലിഞ്ഞ ഒരു ശരീരപ്രകൃതം ആയതുകൊണ്ട് തന്നെ ഒരു നായികയാക്കാനുള്ള പക്വതയൊന്നും ശരീരത്തിനില്ല എന്ന് അവിടെയുള്ളവർ അഭിപ്രായപ്പെട്ടു. അങ്ങനെ വിഷമിച്ചു തന്നെയാണ് സാന്ത്വനം സെറ്റിൽ നിന്ന് ഇറങ്ങി പോയത്. എന്നാൽ രാത്രി സംവിധായകൻ വിളിച്ചു അതൊന്നും കാര്യമാക്കണ്ട സാന്ത്വനത്തിൽ അടുത്ത ദിവസം മുതൽ ജോയിൻ ചെയ്തോളൂ എന്ന് പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷമാണ് തനിക്ക് തോന്നിയത് എന്നും മഞ്ജുഷ കൂട്ടിച്ചേർക്കുന്നു.
ആളറിയാതെ ഒരു ഫോട്ടോ എടുക്കാൻ പോകുന്നു, നൈസ് ആയിട്ട് ഫോണിൽ ഫോട്ടോ എടുക്കുന്നു, പക്ഷേ ആരും ശ്രദ്ധിച്ചില്ല എന്ന് കരുതിയ കാര്യം ഫോട്ടോ എടുത്ത ആൾ തന്നെ അറിയുന്നു. എങ്ങനെ എന്നല്ലേ ഫോണിൻറെ ഫ്ലാഷ് ഓഫ് ചെയ്യാൻ മറന്നു. ആകെ മൊത്തം ചമ്മി നാറി. കുറച്ചുകാലം മുമ്പ് ടിക്ക് ടോക്കിലൂടെ ഇങ്ങനെ ഒരു വീഡിയോ പുറത്തുവിട്ടപ്പോൾ അതൊന്നു വൈറലായി മാറിയിരുന്നു. അത് താൻ ഭാവിയിൽ ഒരു കണ്ടന്റ് ക്രിയേറ്റർ ആകുമെന്ന് വിചാരിച്ച് ചെയ്തതല്ല എന്ന് മഞ്ജുഷ തന്നെ പറയാറുണ്ട്. കുഞ്ഞിലെ മുതൽ നൃത്തം പഠിച്ചിട്ടുണ്ടെങ്കിലും അഭിനയം ഒരിക്കലും തന്നെ വഴിയിൽ വരുമെന്ന് കരുതിയിട്ടില്ല എന്ന മഞ്ജുഷ പറയുന്നുണ്ട്.