ബോളിവുഡിനെ പിടിച്ചു കുലുക്കിയ സംഭവമാണ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ. ഹിന്ദി സിനിമ രംഗത്തോട് ഇന്ന് പ്രേക്ഷകർ മുഖം തിരിക്കുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന് സുശാന്തിന്റെ മരണമാണ്. നടൻ മരിച്ചിട്ട് മൂന്നുവർഷങ്ങൾ പിന്നിട്ടു. ഇന്നും സുശാന്തിന്റെ പേരിൽ ഫാൻ പേജുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. മരണത്തിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപണം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. മൃതദേഹത്തിൽ പരിക്കുകൾ ഉണ്ടായിരുന്നതെന്നാണ് അടുത്തിടെ വന്ന വെളിപ്പെടുത്തൽ. ബി ടൗണിലെ പ്രമുഖർക്ക് മരണത്തിൽ പങ്കുണ്ടെന്ന് ആരാധകർക്ക് ആക്ഷേപവും ഉണ്ട്. ബോളിവുഡിന്റെ അണിയറയിലെ അപ്രിയ സത്യങ്ങൾ സുശാന്തിന്റെ മരണത്തോടെ പുറത്തേക്ക് വരുന്നു. താരകുടുംബം വാഴുന്ന ബോളിവുഡ് സിനിമ പാരമ്പര്യമില്ലാത്തവർ നേരിടുന്ന അവഗണന മറനീക്കിയാണ് പുറത്തുവന്നത്.
കരിയർ മികച്ച തുടക്കം ലഭിച്ച സുശാന്തിന് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചിരുന്നില്ല. ബോളിവുഡിലെ സ്വജനപക്ഷപാതമാണ് ഇതിന് കാരണം എന്നാണ് സൂചനകൾ പുറത്തുവരികയും ചെയ്തത്. ഇതോടെ വർഷങ്ങളോളം ബോളിവുഡ് വേണ്ടി അധ്വാനിച്ചിട്ടും താഴെപ്പെട്ടവർ തുറന്നു പറച്ചിലുകൾ നടത്തി. സോഷ്യൽ മീഡിയയിൽ കരൻ ജോഹർ, ആലിയ ഭട്ട്, മഹേഷ് തുടങ്ങിയവർ വ്യാപക വിമർശനത്തിന് ഇരയായി. കരൻ ജോഹർ ആണ് ഇതിൽ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകൾ കേട്ടത്. സിനിമ താരങ്ങളുടെ മക്കളായ ആലിയ ഭട്ട്, അർജുൻ കപൂർ, വരുൺ ധവാൻ തുടങ്ങിയവർക്ക് അവസരങ്ങൾ നൽകാൻ വേണ്ടി മറ്റുള്ളവരെ മാറ്റിനിർത്തി എന്ന വിമർശനം കരണിന് കേൾക്കേണ്ടി വന്നു. സുശാന്തിന് നഷ്ടമായ സിനിമകൾ ചെറുതല്ല ഒരു വർഷം മാത്രം 12 സിനിമകൾ നടന് നഷ്ടപ്പെട്ടു. അതേസമയം ഈ നഷ്ടങ്ങൾക്ക് കാരണം സ്വജനപക്ഷപാതം മാത്രമല്ല.
സുശാന്ത് ഡേറ്റ് ഇല്ലാത്തതുകൊണ്ടും കൂടിയാണ്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത മൂന്ന് സിനിമകളിൽ സുശാന്തിനെ നായകനായി പരിഗണിച്ചിരുന്നു. ആദ്യ രണ്ടു സിനിമകളെ സുശാന്തിന് പകരം രൺവീർ സിംഗാണ് അഭിനയിച്ചത്. പത്മവതിയിൽ ഷാഹിദ് കപൂർ. സുശാന്തിന്റെ ആത്മഹത്യ അന്വേഷിക്കുന്ന ഘട്ടത്തിൽ സംവിധായകൻ സഞ്ജയ് ലീല ബന്സാലി പോലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. മൂന്ന് സിനിമകളും വൻ ഹിറ്റായിരുന്നു. അഭിഷേക് കപൂറിന്റെ സിത്തൂർ എന്ന സിനിമയിലും ആദ്യം പരിഗണിച്ചത് സുശാന്തിനെയാണ്. എന്നാൽ ഈ റോൾ ആദിത്യ റോയ് കപൂറിന് ലഭിച്ചു. ഹാഫ് ഗേൾ ഫ്രണ്ട് എന്ന സിനിമയിൽ സുശാന്തിന് പകരം അര്ജുന് കപൂർ നായകനായി. കബീർ സിംഗ് എന്ന സിനിമയിൽ ഷാഹിദ് കപൂറിന് പകരം ആദ്യം പരിഗണിച്ചത് സുശാന്തിനെയാണ്.
ഈ സിനിമയിൽ മിക്കതും സുശാന്തിന് നഷ്ടപ്പെട്ടതിനെ കാരണം നടൻ കൊടുത്ത വാക്കാണ്. ശേഖർ കപൂറിൻ്റെ പാനി എന്ന സിനിമയിൽ അഭിനയിക്കാൻ സുശാന്ത് ഡേറ്റ് നൽകിയിരുന്നു. വൻ ബജറ്റിൽ എടുക്കാനിരുന്ന സിനിമയിൽ പ്രതീക്ഷിച്ച് സുശാന്ത് മറ്റ് സിനിമകൾ വേണ്ടെന്നുവച്ചു. എന്നാൽ പാനി എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയില്ല. അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം സിനിമയിൽ സുശാന്തിനെ നായകനാക്കാൻ പ്രൊഡക്ഷൻ ഹൌസ് ആയ യശ് രാജ് സിംഗ് ഫിലിംസ് മടിച്ചു എന്നാണ്. ഈ സിനിമ പിന്നീട് നടന്നതുമില്ല ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരുന്ന സുശാന്തിനെ നിരവധി നല്ല അവസരങ്ങൾ നഷ്ടപ്പെട്ടത് ആരാധകരെയും നിരാശരാക്കി. സുശാന്തിന്റെ ആത്മഹത്യ കാരണം എന്തെന്ന് ഇന്നും വ്യക്തമല്ല. നടൻ വിഷാദരോഗി ആയിരുന്നെന്നാണ് അന്ന് പുറത്തുവന്ന വിവരം.