സൂപ്പർസ്റ്റാർ ആവുക പ്രതിഫലത്തിന് കാര്യത്തിൽ മുൻനിരയിലെത്തുക എന്നതിനപ്പുറമായി സിനിമ താരങ്ങളെ പ്രേക്ഷകർ ഓർക്കുന്നത് അവരവതരിപ്പിച്ച വ്യത്യസ്തമായ കഥാപാത്രങ്ങളുടെ പേരിലായിരിക്കും. ഏത് കഥാപാത്രവും അനായാസം കൈകാര്യം ചെയ്യാൻ സാധിച്ചാൽ തന്നെ പൂർണത കൈവന്ന കലാകാരനായി പ്രേക്ഷകർ അംഗീകരിക്കും. അവർ മൺമറഞ്ഞു പോയാലും കഥാപാത്രങ്ങളുടെ പ്രേക്ഷകർ എക്കാലവും ഓർമിക്കും. 80കളിലും 90കളിലും ഉർവശി എന്ന നടിയെ വെല്ലാൻ മറ്റൊരു നായികയുണ്ടായിരുന്നില്ല. നായിക, സഹനടി, നെഗറ്റീവ് കഥാപാത്രങ്ങൾ തുടങ്ങി ഏതുതരം വേഷവും ഉർവശി അവതരിപ്പിച്ചിരുന്നു. ഇന്നത്തെ യുവ നടിമാർക്ക് സങ്കൽപ്പിക്കാൻ സാധിക്കാത്ത കഥാപാത്രം പതിമൂന്നാം വയസ്സിൽ മുന്താണി മുടിച്ചി എന്ന സിനിമയിൽ അവതരിപ്പിച്ച് തെന്നിന്ത്യയെ തന്നെ വിസ്മയിപ്പിക്കാൻ ഉർവശിക്ക് സാധിച്ചിരുന്നു.
ഇന്നും ഉർവശിയെ റോൾ മോഡലായി കാണുന്ന, ആരാധിക്കുന്ന നിരവധി അഭിനേതാക്കൾ ഉണ്ട്. കമലഹാസൻ പോലും വാതോരാതെ പുകഴ്ത്താനുള്ള അഭിനയത്രിയാണ് ഉർവശി. 50 സിനിമ കഴിയുന്നതുവരെ അഭിനയമാണ് തൻറെ പ്രൊഫഷൻ എന്ന് അംഗീകരിക്കാൻ മടിയായിരുന്നു എന്ന് ഉർവശി തന്നെ പറയുന്നു. അന്നും ഇന്നും സംവിധായകൻറെ നടിയാണ് ഉർവശി. കഥയുടെ വലുപ്പമോ സഹതാരങ്ങളുടെ മാർക്കറ്റ് വാല്യൂവോ നോക്കില്ല ഉർവശി സിനിമകൾ തിരഞ്ഞെടുക്കുന്നത്. തൻറെ കഥാപാത്രത്തിന് ചെയ്യാൻ എന്തെങ്കിലും ഉണ്ടോ എന്ന് മാത്രമാണ് ഉർവശി നോക്കുന്നത്. ചാൾസ് എൻറർപ്രൈസസ് ആണ് ഉർവശിയുടെതായി തിയേറ്ററുകളിൽ എത്തിയ ഏറ്റവും പുതിയ സിനിമ. നവാഗതനായ സുഭാഷ് സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത സിനിമ കൊച്ചിയിലെ നഗരപ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരിയായ ഗോമതി എന്ന കഥാപാത്രത്തെ ചുറ്റുപറ്റിയുള്ളതാണ്.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്നെ സിനിമ അനുഭവങ്ങൾ ഉർവശി പങ്കുവെച്ചു. ഒട്ടും താല്പര്യമില്ലാതെ അഭിനയിക്കാൻ പോകുന്ന കാലഘട്ടം ഉണ്ടായിരുന്നുവെന്നും ഊർവ്വശി പറയുന്നു. പതിമൂന്നാം വയസ്സിലാണ് മുന്താണി മുടിച്ചി ചെയ്തത്. ആ പ്രായത്തിൽ നായിക വേഷം ചെയ്തു ഇൻകം ടാക്സ് അടിച്ച നായിക ചിലപ്പോൾ ഞാൻ മാത്രമായിരിക്കും. തുടക്കകാലത്ത് അഭിനയിക്കാൻ സിനിമാ സെറ്റുകളിലേക്ക് പോയിരുന്നത് ഒട്ടും താല്പര്യമില്ലാതെയാണ്. സംവിധായകരെ പരമാവധി ഇറിറ്റെട്ട് ചെയ്യുമായിരുന്നു. എന്നെ അവർ സിനിമയിൽ നിന്നും ഒഴിവാക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തിരുന്നത്. പക്ഷേ ഒന്നും ഫലം കണ്ടില്ല. 50 പടം കഴിയുന്നതുവരെ അഭിനയമെന്റെ പ്രൊഫഷനായി ഞാൻ എടുത്തിരുന്നില്ല.
നൂറു സിനിമയൊക്കെ കഴിഞ്ഞശേഷമാണ് ഇനി പടം ഒന്നുമില്ല എല്ലാ സിനിമയും അഭിനയവും തന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞതെന്നും ഊർവ്വശി പറയുന്നു. സഹോദരി കൽപ്പനയുടെ രസകരമായ ഓർമ്മകളും ഉർവശി പങ്കുവെച്ചു മ വിദേശത്ത് പോകുമ്പോൾ നാട്ടിലെ ഭക്ഷണം കഴിക്കാനുള്ള കൊതികൊണ്ട് കാണാൻ വരുന്നവരോടെല്ലാം ഹോംലി ഫുഡ് ഉണ്ടോ എന്ന് കൽപ്പന ചോദിക്കുമായിരുന്നു എന്നും ഉർവശി പറയുന്നു. ഞങ്ങൾ വിദേശത്ത് പോകുമ്പോൾ സന്തോഷം പ്രകടിപ്പിക്കാൻ അഭിപ്രായം പറയാനുമൊക്കെ ആളുകൾ വരും.
അവിടുത്തെ ഭക്ഷണം കഴിച്ചു മടുത്തുകൊണ്ട് കൽപ്പന ആദ്യം ഹോംലി ഫുഡിനെ കുറിച്ച് ചോദിച്ചു അവരുടെ പക്കൽ നിന്നും വാങ്ങി കഴിക്കും. കൽപ്പന ചേച്ചിക്ക് ഒരു മടിയും അക്കാര്യത്തിൽ ഇല്ല. അന്ന് അതൊക്കെ കാണുമ്പോൾ എനിക്ക് നാണക്കേട് തോന്നുമായിരുന്നു. അമ്മയോട് ഇക്കാര്യത്തിൽ ഞാൻ കൽപ്പനയെക്കുറിച്ച് പരാതിപ്പെടുകയും ചെയ്യുമായിരുന്നു. ഇന്ന് ഞാനും ചേച്ചിയെ പോലെ മാറി. വിദേശത്ത് പോയാൽ പരിചയപ്പെടുന്നവരോട് ഹോമിലി ഫുഡിനെ കുറിച്ച് ചോദിച്ച് അവർ ഉണ്ടാക്കി തരുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന് ഉർവശി പറഞ്ഞു.