ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ എക്കാലത്തെയും ജനപ്രിയ വാഹനമാണ് സ്കോർപിയോ.പഴയ ക്ലാസിക് സ്കോർപിയോയിൽ നിന്നും മാറി മഹീന്ദ്ര അടുത്തിടെ ഏറ്റവും ആധുനികനായ സ്കോർപിയോ എൻ നെ അവതരിപ്പിച്ചിരുന്നു.അതേസമയം പഴയ മോഡൽ സ്കോർപിയോ ഫെയ്സ് ലിഫ്റ്റ് ചെയ്തു സ്കോർപിയോ ക്ലാസിക് എന്നപേരിൽ വിപണിയിൽ തന്നെയുണ്ട്.മികച്ച പ്രതികരണവും ബുക്കിങ്ങുമായി മുന്നോട്ടു കുതിക്കുകയാണ് ഏറ്റവും പുതിയ സ്കോർപിയോ എൻ.
ഏറെ മാറ്റങ്ങൾ വരുത്തി പരിഷ്കരിച്ച ആഗോള എൻ ക്യാപ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടി വീണ്ടും വാർത്തകളിൽ നിറയുകയാണ് സ്കോർപിയോ എൻ.എക്സ് യു വി 300,എക്സ് യു വി 700 എന്നീ മഹീന്ദ്രയുടെ ജനപ്രിയ മോഡലുകൾക്ക് ആണ് ഇതിനുമുമ്പ് ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുള്ളത്.സ്കോഡ കുഷാഖ്, ഫോക്സ്വാഗൺ ടൈഗൂൺ എന്നിവയ്ക്ക് പിന്നാലെ പരിഷ്കരിച്ച ഏറ്റവും പുതിയ ഗ്ലോബൽ എൻ ക്യാപ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടുന്ന വാഹനമായി മാറിയിരിക്കുകയാണ് സ്കോർപിയോ എൻ.
മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 29.25 പോയിന്റും,കുട്ടികളുടെ സുരക്ഷയിൽ 28.93 പോയിന്റും നേടിയാണ് സ്കോർപിയോ എൻ ഫൈവ് സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കിയത്.മുതിർന്നവരുടെ സുരക്ഷയിൽ ഫൈവ് സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷയിൽ ത്രീസ്റ്റാർ റേറ്റിംഗും ആണ് സ്കോർപിയോ എൻ നേടിയത്.സൈഡ് ഇംപാക്ട് ടെസ്റ്റുകളിലും യാത്രക്കാരന്റെ കഴുത്തിനും തലക്കും നൽകുന്ന സംരക്ഷണത്തിലും സ്കോർപിയോ മികച്ചു നിൽക്കുന്നു.2 ലിറ്റർ 203 ബി എച്ച് പി കരുത്തു നൽകുന്ന ഒരു എൻജിനും,2.2 ലിറ്റർ 132,175 ബി എച്ച്പി കരുത്ത് നൽകുന്ന ഡീസൽ എൻജിനിലും ആണ് സ്കോർപിയോ അവതരിപ്പിച്ചിട്ടുള്ളത്.
‘ബിഗ് ഡാഡി ഓഫ് എസ് യു വി സ്’എന്ന ടാഗ് ലൈനോട് കൂടിയാണ് മഹീന്ദ്ര സ്കോർപിയോ എൻ നെ വിപണിയിൽ എത്തിച്ചത്.175 ബി എച്ച് പി കരുത്തുള്ള മോഡലിൽ 4WD ഓപ്ഷനും സ്കോർപിയോ എൻ ൽ ലഭ്യമാണ്.പഴയ സ്കോർപിയോയിൽ നിന്ന് വ്യത്യസ്തമായി കാര്യക്ഷമത,സാങ്കേതികത,രൂപഭംഗി,ഡ്രൈവിങ്,ഇന്റീരിയർ എന്നിവയിൽ വളരെ ആധുനികനായാണ് സ്കോർപിയോ എത്തിയത്.ടാറ്റ ഹാരിയർ ജീപ്പ് കോംപസ് എന്നിവയാണ് വിപണിയിൽ സ്കോർപിയോ എൻ ന്റെ എതിരാളികൾ. സ്കോർപിയോ എൻ ന്റെ ഏറ്റവും ഉയർന്ന വേരിയന്റിന് 23 ലക്ഷത്തോളം ആണ് വില.വാഹനം ഏഴ് വ്യത്യസ്ത കളർ ഓപ്ഷനുകളിലും ലഭ്യമാണ്.