ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനു ജോസഫ്. നടി, അവതാരക എന്നീ നിലകളിലെല്ലാം അനു ജോസഫ് ശ്രദ്ധ നേടി. യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി കുറേക്കൂടി അടുത്തിരിക്കുകയാണ് ഇപ്പോൾ താരം. ചെറിയ പ്രായം മുതലേ അനു ജോസഫിനെ പ്രേക്ഷകർ കാണുന്നതാണ്. അന്നും ഇന്നും ഒരു മാറ്റവും അനുവിന്റെ രൂപത്തിൽ വന്നിട്ടില്ലെന്ന് ആരാധകർ പ്രശംസിക്കാറുണ്ട്. സിനിമ സീരിയൽ രംഗത്ത് വർഷങ്ങളായെങ്കിലും നടി അഭിനയിച്ച സിനിമകൾ കുറവാണ്. പത്തേമാരി ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്യാനും അനുവിന് കഴിഞ്ഞു. സ്വന്തം ശബ്ദം കഥാപാത്രത്തിന് നൽകാൻ കഴിയുന്നവർ ഇന്ന് സീരിയൽ രംഗത്ത് കുറവാണ്.
എന്നാൽ അനു ജോസഫ് അന്നും ഇന്നും സ്വന്തം ശബ്ദത്തിൽ തന്നെ ഡബ്ബ് ചെയ്യുന്നു. താരം നൽകിയ അഭിമുഖത്തിൽ തൻറെ തുടക്കകാലത്ത് ചെയ്ത മിന്നുകെട്ട് എന്ന സീരിയലിനെക്കുറിച്ചും, വീട്ടിലെ വളർത്തു പൂച്ചകളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് താരം. പൂച്ചകളോട് വളരെ സ്നേഹമുള്ള വ്യക്തിയാണ് അനു ജോസഫ്. തൻറെ വീട്ടിലെ പൂച്ചകളെ പരിചയപ്പെടുത്താനായി മറ്റൊരു യൂട്യൂബ് ചാനലും അനു ജോസഫിന് ഉണ്ട്. മലയാളത്തിൽ ആദ്യമായി ആയിരം എപ്പിസോഡുകൾ പിന്നിട്ട സീരിയൽ ആണ് മിന്നുകെട്ട്. ആയിരം എപ്പിസോഡ് വരെയും സൂര്യ ടിവിയുടെ നമ്പർ വൺ സീരിയൽ ആയിരുന്നു ഇത്. മേലോ ഡ്രാമ അധികം ഇല്ലാത്ത സീരിയൽ ആയിരുന്നു അത്.
അനുവിന്റെ പതിനഞ്ചാമത്തെ വയസ്സിൽ ആണ് ആ സീരിയലിൽ അഭിനയിക്കുന്നത്. ഇരട്ടക്കുട്ടികളുടെ അമ്മയായാണ് അഭിനയിച്ചത്. അധികം മേക്കപ്പില്ലാതെ നാച്ചുറലായി ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നു അത്. അത് അനുവിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്നും അനു ജോസഫ് പറയുന്നു. സീരിയലും സിനിമയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും അനു സംസാരിച്ചു. സീരിയൽ ഫാമിലി പോലെ കുറെ നാൾ പോകും, സിനിമ ഡ്രാമാറ്റിക് അല്ലാതെ പെർഫോമൻസ് കുറച്ചുകൂടി ലൈവ് ആയിരിക്കും. സിനിമയിൽ ഒന്നരമാസം കണ്ടു പിന്നീട് പിരിഞ്ഞു പോകുന്നവരാണ്. പിന്നെ എവിടെയെങ്കിലും വെച്ച് കണ്ടാൽ കണ്ടു.
പക്ഷേ ഞാൻ ചെയ്ത സീരിയലുകൾ 5,6 വർഷം ഒരുമിച്ചു പോയതാണ്. ഒരു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ നിങ്ങൾ ഈ സീരിയലിലുള്ള ആളല്ലേ എന്ന് ചോദിക്കുന്നത് പ്ലസ് പോയിൻറ് ആയി കരുതിയിട്ടുണ്ട്. ചിലർ കണ്ടാൽ ഒന്ന് ചിരിച്ചൂടെ എന്ന് ചോദിക്കും. പിന്നെയാണ് നമ്മൾ അവരുടെ വീട്ടിൽ ദിവസം കാണുന്നവർ ആണല്ലോ എന്ന് മനസ്സിലാക്കുന്നത് എന്നും ജോസഫ് പറയുന്നു. 22 പൂച്ചകൾ തൻറെ വീട്ടിലുണ്ടെന്ന് അനു ജോസഫ് പറയുന്നു. അവർ തുടരെ പ്രസവിച്ചുകൊണ്ടിരിക്കുകയാണ് എവിടേക്കും ഇറക്കിവിടാൻ പറ്റില്ലല്ലോ. ബംഗാൾ പൂച്ചകളാണ് ചിക്കനെ കഴിക്കൂ. ഒരാഴ്ച അവയ്ക്കുള്ള ഭക്ഷണത്തിന് 5000 രൂപയുടെ അടുത്ത് വരുമെന്നും അനു ജോസഫ് പറയുന്നു.
അനു ജോസഫിന്റെ പൂച്ചകളുടെ വീഡിയോകൾ ഏറെ ശ്രദ്ധ നേടാറുണ്ട്. പട്ടികളെക്കാൾ തനിക്ക് പൂച്ചകളെ വളർത്താനാണ് ഇഷ്ടം എന്നും അനു ജോസഫ് മുൻപ് പറഞ്ഞിരുന്നു. പൂച്ചകൾക്കായി പ്രത്യേക കൂടും സൗകര്യങ്ങളും അനു ജോസഫിന്റെ വീട്ടിലുണ്ട്. അനു അഭിനയിച്ച പുതിയ മലയാള സിനിമയാണ് അടി. ആഹാന കൃഷ്ണ, ഷൈൻ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്. ഷൈൻ ടോം ചാക്കോയുടെ സഹോദരിയുടെ വേഷമാണ് സിനിമയിൽ അനു ജോസഫ് ചെയ്യുന്നത്. ഏപ്രിൽ 14ന് സിനിമ തീയറ്ററുകളിൽ എത്തും. പ്രശോഭ് വിജയൻ ആണ് അടിയുടെ സംവിധായകൻ. രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.