സംഗീതം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. നമ്മുടെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും എല്ലാം സംഗീതം എപ്പോഴും ഒരു കൂട്ടായി വരാറുണ്ട്. അതുകൊണ്ടുതന്നെ പാട്ടുപാടുന്നവരെയും നമുക്ക് ഏറെ ഇഷ്ടമാണ്. പ്രശസ്തരായ ഗായകനെ കുറിച്ച് മാത്രം കേട്ടിരുന്ന അവരുടെ പാട്ടുകൾ മാത്രം ആസ്വദിച്ചിരുന്ന മലയാളികൾക്കിടയിലേക്ക് പാട്ടുകാരുടെ വസന്തം സമ്മാനിച്ച പരിപാടിയാണ് റിയാലിറ്റി ഷോകൾ. ഏഷ്യാനെറ്റിലും, മനോരമയിലും, അമൃതയിലും എന്ന് വേണ്ട ഒട്ടുമിക്ക ചാനലുകളിലും റിയാലിറ്റി ഷോകൾ എത്തിയപ്പോൾ നിരവധി ഗായകരെയാണ് മലയാളി സംഗീത പ്രേമികൾക്ക് ലഭിച്ചത്. അക്കൂട്ടത്തിൽ മഴവിൽ മനോരമയിലെ മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്നു ഇന്ത്യൻ വോയിസ്.
ഒന്നിലെ മിന്നുന്ന താരം ആയിരുന്നു വിപിൻ ജോസ് എന്ന കൊച്ചു പയ്യൻ. ശങ്കർ മഹാദേവനും, ശ്രീനിവാസും, സുജാതയും അടക്കമുള്ള വിധികർത്താക്കളുടെ പ്രിയപ്പെട്ട പാട്ടുകാരൻ. സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന വിപിൻ പിന്നീട് എവിടെയാണെന്ന് ആരും അറിഞ്ഞില്ല. സാക്ഷാൽ എ ആർ റഹ്മാൻ പോലും അഭിനന്ദിച്ച ആ സ്വര മാധുരി ഷോയിൽ വിജയ് ആയില്ലെങ്കിലും അവരെക്കാൾ എല്ലാം ഉയരത്തിലാണ് വിപിൻ ഇപ്പോൾ എത്തിയിരിക്കുന്നത്. ആ കൊച്ചു ഇന്ന് ലോഹ വസ്ത്രമണിഞ്ഞ പുരോഹിതനായി വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഞെട്ടിയത് അദ്ദേഹത്തിൻറെ ആരാധകരായിരുന്നു. ആയിരക്കണക്കിന് ആരാധകർ ഉണ്ടായിരുന്ന ആ പയ്യൻ എങ്ങനെ ഒരു വൈദികനായി മാറിയെന്ന് ചോദ്യമായിരുന്നു പിന്നീട് എല്ലാവരും ചോദിച്ചത്.
റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് പിന്നാലെ മലയാളം, തമിഴ്, സിനിമ പിന്നെ നീ ഗാനരംഗത്തെ ചുവട് ഉറപ്പിച്ചു വരുമ്പോഴാണ് ഒരു വൈദികൻ ആകണമെന്ന ഉൾവിളി ബിപിനിൽ ശക്തമായ പ്രേരണയായി മാറുന്നത്. ഇന്ന് കൊച്ചി രൂപതയുടെ വൈദികൻ ആണ് ഫാദർ ബിപിൻ ജോർജ്. ആ ഇന്ത്യൻ വോയിസ് താരം വിശ്വാസികളുടെ ശബ്ദമായി മാറുകയാണ്. കടുത്ത ഈശ്വര വിശ്വാസി പോലും ആയിരുന്നില്ല ബിപിൻ.
റിയാലിറ്റി ഷോയുടെ ഷൂട്ടിംഗ് സമയത്ത് ഒരു ഈസ്റ്ററിന് പള്ളിയിൽ പോലും പോകാതിരുന്ന ബിപിനെ കൂട്ടുകാർ ചേർന്നാണ് പള്ളിയിൽ പോലും എത്തിച്ചത്. അത്തരം ഒരാൾ എങ്ങനെയാണ് ഒരു വൈദികനായി മാറിയത് എന്ന സംശയമാണ് ആരാധകർക്ക്. പക്ഷേ ജീവിതത്തിന്റെ ചില പ്രത്യേക നിമിഷങ്ങളിൽ ലഭിക്കുന്ന ദൈവവിളിയിലൂടെയാണ് വൈദികനാകാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.