മലയാള സിനിമയിൽ വിരലിലെണ്ണാവുന്ന വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നരേൻ. തമിഴ് സിനിമകളിലൂടെയും നരേൻ ഇപ്പോൾ തന്നെ ഒരുപാട് മുൻപന്തിയിൽ എത്തിക്കഴിഞ്ഞു. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ ഒട്ടാകെ നിറസാന്നിധ്യമായി നരേൻ മാറി കഴിഞ്ഞു എന്ന് തന്നെ പറയാം. മലയാളത്തിൽ ഒട്ടനവധി കഥാപാത്രങ്ങളിലൊന്നും എത്തിയിട്ടില്ലെങ്കിലും ചെയ്ത കഥാപാത്രങ്ങളെല്ലാം മലയാളി മനസ്സുകൾ സ്വീകരിച്ച കഥാപാത്രങ്ങളാണ്. 15 വിവാഹ വാർഷിക ദിനത്തിലാണ് ജീവിതത്തിലെ അതീവ സന്തോഷകരമായ ഒരു വാർത്ത താരത്തെ തേടിയെത്തിയത്. ആ വാർത്ത പങ്കുവെച്ച് നടനെത്തുകയും ചെയ്തു.
വീണ്ടും താരം അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷമായിരുന്നു താരമന്ന് ആരാധകരെ വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വാക്കുകൾ അന്ന് ആരാധകരെയും സന്തോഷപ്പെടുത്തി. താരത്തിന്റെ സന്തോഷം അന്ന് വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ് എന്നാണ് താരം തന്നെ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ കുഞ്ഞിനെ കാണാൻ വർഷങ്ങൾക്കുശേഷം പഴയ സൗഹൃദം വീണ്ടെടുത്തിരിക്കുകയാണ് ഇന്ദ്രജിത്തും ആസിഫ് അലിയും ഒപ്പം അർജുൻ അശോകനും. ഇപ്പോൾ നരേന്റെ കുഞ്ഞിനെ കാണാൻ ഒരുപാട് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് എന്നാണ് ക്യാപ്ഷൻ പോലും പറയുന്നത്.
ഇന്ദ്രജിത്തും ആസിഫ് അലിയും അർജുൻ അശോകനും ഇപ്പോൾ നരേന്റെ കുഞ്ഞുവാവയെ കാണാനായി എത്തിയിരിക്കുകയാണ്. ഈ സൗഹൃദ കൂട്ടായ്മയുടെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുന്നു. പതിനഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഈ സ്പെഷ്യൽ ദിവസത്തിൽ കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്നായിരുന്നു അന്ന് ആദ്യം വെളിപ്പെടുത്തി കൊണ്ടെത്തിയത്. അച്ഛനാകാൻ പോകുന്ന വിശേഷം താരം പറഞ്ഞത് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു. ഈ വാക്കുകൾ ഏറ്റെടുത്തതോടെ തന്നെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.
ഇവർക്ക് 15 വയസ്സുള്ള തന്മയ എന്നൊരു മകൾ കൂടിയുണ്ട്. 2007ൽ ആയിരുന്നു മഞ്ജുവുമായി നരേന്റെ വിവാഹം. ഇപ്പോഴിതാ 15 വർഷങ്ങൾക്ക് ശേഷം നരേന് വീണ്ടും ഒരു കുഞ്ഞു പിറന്നപ്പോൾ സിനിമ സുഹൃത്തുക്കളെ നിരവധി പേർ ആശംസകൾ നേർന്നെത്തിയതും അതോടൊപ്പം തന്നെ ഇന്ദ്രജിത്തും ആസിഫ് അലിയും അർജുൻ അശോകനും കുഞ്ഞിനെ കാണാൻ എത്തിയത് സന്തോഷകരമായ നിമിഷമായി ആരാധകർ തന്നെ പകർത്തുന്നു. മലയാളികൾ കണ്ടുകൊണ്ടിരിക്കുന്ന സൗഹൃദം തന്നെയാണ് ഇവരുടെത്. അതുകൊണ്ടുതന്നെ സന്തോഷത്തോടെ ആരാധകർ ഈ ചിത്രം ഏറ്റെടുത്തു.