ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമ ആസ്വാദകരുടെ പ്രിയ നായികയായി മാറിയ താരമാണ് അഹാന കൃഷ്ണ.നിരവധി വർഷങ്ങളായി വില്ലൻ കഥാപാത്രങ്ങളിലൂടെയും സ്വഭാവനടനായും മലയാള സിനിമയിൽ തിളങ്ങിയ കൃഷ്ണകുമാറിന്റെ മകൾ കൂടിയാണ് അഹാന.എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അഹാന.
തൻറെ കരിയറിർ,സ്വകാര്യ ജീവിതത്തിലെ വാർത്തകളും അഹാന സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്.അടുത്തിടെ താരം പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ വന്ന കമൻറും അതിന് അഹാന നൽകിയ മറുപടിയുമാണ് ഏറെ ശ്രദ്ധ നേടുന്നത്.’വലുതായപ്പോള്‍ തുണി ഇഷ്ടല്ലാതായി’എന്നായിരുന്നു ഒരാള്‍ കമന്റ് എഴുതിയത്.’അല്ല,നാട്ടുകാര്‍ എന്തു പറയും എന്നത് മൈൻഡ് ചെയ്യാതായി വലുതായപ്പോള്‍ എന്നായിരുന്നു അഹാന കൃഷ്ണയുടെ മറുപടി’.
കമന്റിന് താൻ നൽകിയ മറുപടി ഇൻസ്റ്റഗ്രാം സ്റ്റോറിയായി അഹാന പോസ്റ്റ് ചെയ്യുകയും ചെയ്തു. തൻറെ ബാല്യകാല സുഹൃത്തിന് ഒപ്പമുള്ള പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രവും ആണ് ആന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.ഇരുവരും ഒരു റിസോർട്ടിൽ ഒത്തുകൂടുന്നതിന്റെയും,ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി’തോന്നൽ’എന്ന മ്യൂസിക് വീഡിയോയുടെ സംവിധായിക ആയും അഹാന തിളങ്ങിയിട്ടുണ്ട്.അഹാന തന്നെ അഭിനയിച്ച മ്യൂസിക് വീഡിയോയുടെ സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത ആയിരുന്നു.
രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള അഹാനയുടെ നായികാ അരങ്ങേറ്റം.ചിത്രം വലിയ രീതിയിൽ വിജയമായി ഇല്ലെങ്കിലും ചിത്രത്തിലെ അഹാനയുടെ കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ൾലൂക്ക,പതിനെട്ടാം പടി,പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലെ അഹാനയുടെ മറ്റു പ്രധാന ചിത്രങ്ങൾ.കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അഹാനയുടെ കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ടായിരുന്നു.നാന്‍സി റാണി,അടി എന്നിവയാണ് അഹാനയുടെ റിലീസിന് എത്താനുള്ള ചിത്രങ്ങൾ.