നമ്മൾ സ്ഥിരം കേൾക്കുന്ന വാക്കുകൾ ആണ് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നത്. ചുറ്റുമുള്ളവർ പറയുന്നതുപോട്ടെ, മദ്യക്കുപ്പികളിൽ വരെ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി വച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ മുതൽ മദ്യപിക്കുന്ന ഒരു കാലഘട്ടമാണ്. സ്ത്രീകളും മദ്യപാനത്തിന് ഇരയായവരാണ്. എന്നാൽ ഇതിൻറെ ദോഷവശം ആരും ചിന്തിക്കുന്നില്ല. സന്തോഷം വന്നാലും സങ്കടം വന്നാലും മദ്യപിക്കുന്ന ഒരു തലമുറയാണ് ഇന്ന്. ഓരോ തവണ മദ്യപിക്കുമ്പോഴും അതിന് ഓരോ ന്യായീകരണങ്ങളാണ് നൽകുന്നത്.
അമിതമായി മദ്യപിക്കുന്നതും ദിവസേന മദ്യപിക്കുന്നതും ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇതുമൂലം ശരീരത്തിൽ പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകും. രക്തസമ്മർദ്ദം കൂടുന്നതിന് അമിതമായിട്ടുള്ള മദ്യപാനം കാരണമാകുന്നു. അതിനാൽ മദ്യം ഉപേക്ഷിച്ചാൽ രക്തസമ്മർദ്ദം കുറക്കാവുന്നതാണ്. ദിവസേന മദ്യപിക്കുന്നവരിൽ അമിതമായി വണ്ണം വയ്ക്കുന്നതിന് കാരണമാകാം. അതുപോലെതന്നെ കുടവരിനും സാധ്യത കൂടും. പലപ്പോഴും മദ്യപാനം ദഹന പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ ദഹനം നല്ല രീതിയിൽ ആക്കാനും നല്ല ആരോഗ്യത്തിനും മദ്യപാനം ഉപേക്ഷിക്കാം.
അതുപോലെതന്നെ ക്യാൻസറിന് സാധ്യത കൂട്ടുന്ന ഒരു ലഹരിയാണ് മദ്യം. സ്ത്രീകളിൽ ഗർഭാശയ പ്രശ്നങ്ങൾക്കും മദ്യപാനം കാരണമാകും. കരൾ രോഗങ്ങൾ കൂടുവാനുള്ള പ്രധാന കാരണമാണ് മദ്യപാനം. മദ്യപാനത്തിലൂടെ ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾ പിടിപെടും. പ്രമേഹത്തിനും മദ്യം ഒരു കാരണമാണ്. ശരീരത്തിലെ പ്രമേഹരോഗം കൂടുന്നതിന് മദ്യപാനം പ്രധാന കാരണമാണ്. അങ്ങനെയുള്ളവർക്ക് ഇൻസുലിൻ റെസിസ്റ്റൻസ് വേണ്ടിവരും. നല്ല ആരോഗ്യവാനായിരിക്കാൻ മദ്യപാനം കുറയ്ക്കുന്നതാണ് നല്ലത്. മദ്യപാനം നിർത്തിയാൽ നല്ല ആരോഗ്യം നിലനിർത്താൻ സഹായിക്കും. നല്ല ആരോഗ്യത്തിനായി ഇന്നുതന്നെ മദ്യത്തിനോട് നോ പറയാം. നല്ല ഒരു തലമുറയെ വാർത്തെടുക്കാം.