മലയാളികളുടെ പ്രിയപ്പെട്ട നായികമാർ എവിടെ ഒത്തുചേർന്നാലും മലയാളികൾ അത് ഇരുകയും നീട്ടി സ്വീകരിക്കാറുണ്ട്. ഇവർ ഒത്തുചേരുമ്പോൾ അത്രയും ചിത്രങ്ങളൊക്കെ പങ്കുവയ്ക്കാറുമുണ്ട്. ആ ചിത്രങ്ങൾ മലയാളികൾ സ്വീകരിക്കുന്ന പതിവും ഉണ്ട്. സോഷ്യൽ മീഡിയയിൽ കുറച്ചു കാലങ്ങളായി മാത്രമാണ് ഇവർ സജീവമായി നിൽക്കുന്നത്. അതിനുമുമ്പ് വരെ ഇവരുടെ ഒത്തുകൂടലിന്റെ ചിത്രങ്ങൾ വല്ലപ്പോഴുമാണ് ആരാധകർക്ക് ലഭിച്ചിരുന്നത്. പക്ഷേ ഇപ്പോൾ ഒത്തുകൂടിയാൽ അപ്പോൾ സോഷ്യൽ മീഡിയയിൽ ആരെങ്കിലുമൊക്കെ പോസ്റ്റ് ചെയ്യുന്നതുകൊണ്ട് തന്നെ ഇവരുടെ ആരാധകർക്ക് അപ്പോൾ തന്നെ കിട്ടാറുണ്ട്.
കഴിഞ്ഞദിവസം അന്താരാഷ്ട്ര വനിതാ ദിനത്തിൻറെ ഭാഗമായി തിരുവനന്തപുരത്ത് കോവളം ലീലയിൽ വച്ച് ഒരുമിച്ചെത്തിയ നായികമാരുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വനിതാദിനം പ്രിയപ്പെട്ട കൂട്ടുകാരികൾക്കൊപ്പം ആഘോഷമാക്കി എത്തിയത് സോനാ നായരാണ്. ഈ ചിത്രം ആദ്യം പങ്കുവെച്ചതും സോന തന്നെ. നടിമാരായ ചിപ്പി, ശ്രീലക്ഷ്മി, സോനാ നായർ, ജലജ, മേനക എന്നിവരാണ് ഒന്നിച്ചത്. ഇവർ അടിച്ചുപൊളിച്ചു നിൽക്കുന്ന ചിത്രങ്ങളും ആഘോഷിച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
കഥകളും തമാശകളും പൊട്ടിച്ചിരികളുമായി സൗഹൃദത്തിന്റെ കുറെ നല്ല നിമിഷങ്ങൾ പങ്കിട്ടു എന്നതായിരുന്നു പങ്കുവെച്ചിരുന്ന ക്യാപ്ഷൻ. എന്തായാലും ഒരുകാലത്ത് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒക്കെ തന്നെ തിളങ്ങി നിന്ന താരങ്ങൾ ഒരേ ഫ്രെയിമിൽ വന്ന സന്തോഷമാണ് ആരാധകർ ഇപ്പോൾ പങ്കുവെക്കുന്നത്. തിരുവനന്തപുരത്ത് താമസമാക്കിയ ഈ അഭിനേത്രികൾക്കിടയിൽ നല്ലൊരു സൗഹൃദം തന്നെ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത് എന്നും, മേനകയ്ക്ക് ഇപ്പോഴും ഇവരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടല്ലോ എന്നൊക്കെ ആരാധകർ പറയുന്നു.
ഇടയ്ക്ക് ഒത്തുചേരാൻ ഈ കൂട്ടുകാരികൾ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാലയിടാൻ ആയി ജലജയും ചിപ്പിയും ഒന്നിച്ച് എത്തിയതും വാർത്തയിൽ നിറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ താരങ്ങൾ ഒരുമിച്ച് എത്തിയ സന്തോഷം തന്നെയാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്.