ഓരോ വ്യക്തിയും നിത്യജീവിതത്തിലും മറ്റും, പലരീതിയിലുള്ള ചെറുതും വലുതുമായ ആരോഗ്യപ്രശ്നങ്ങൾ അവർ നേരിടാറുണ്ട്. പലപ്പോഴും സാധാരണക്കാരായ ജനങ്ങൾ അത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് കൃത്യമായ രീതിയിൽ മെഡിക്കൽ ചെക്കപ്പുകളോ,അല്ലെങ്കിൽ ഡോക്ടറെ കാണുകയോ ചെയ്യുന്നത് വളരെ കുറവാണ്. പലപ്പോഴും അവർ സ്വന്തമായി ചികിത്സിക്കുകയും അല്ലെങ്കിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് പെയിൻ കില്ലറുകൾ വാങ്ങി കഴിക്കുകയും ആണ് ചെയ്യുന്നത്.എന്നാൽ ഇത് അപ്പോൾ വേദനയ്ക്കോ രോഗത്തിനോ താൽക്കാലികമായ ശമനം നൽകാമെങ്കിലും പല പുതിയ ആരോഗ്യ പ്രശ്നങ്ങളും സമ്മാനിച്ചേക്കാം.
എന്നാൽ ഇത്തരത്തിൽ പെയിൻ കില്ലറുകളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുകയും സ്വയം ചികിത്സിക്കാതെ ഡോക്ടറെ കണ്ട് ആ ആരോഗ്യ പ്രശ്നത്തെ കൃത്യമായി കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടതാണ്.ഇത്തരത്തിൽ പെയിൻ കില്ലറുകൾ അനാവശ്യമായി ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് പല ആരോഗ്യ പ്രശ്നങ്ങളും സമ്മാനിച്ചേക്കാം.നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവമായ വൃക്കയുടെ ആരോഗ്യം ഇതുമൂലം അപകടത്തിൽ ആവാം.നമ്മുടെ ശരീരത്തിലെ വിവിധ തരത്തിലുള്ള മാലിന്യങ്ങളെ അരിക്കുന്ന ഒരു അരിപ്പയാണ് വൃക്ക എന്ന് നമുക്കറിയാം.എന്നാൽ ഇത്തരത്തിൽ പെയിൻ കില്ലറുകൾ ഉപയോഗിക്കുന്നതും നമ്മുടെ പല ജീവിതരീതികളും വൃക്കകളെ അവയുടെ സുഗമമായ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചേക്കാം.
തലവേദനയ്ക്കോ ശരീരവേദനയ്ക്കോ പെട്ടെന്ന് ശമനം ലഭിക്കാനായി പെയിൻ കില്ലറുകൾ ഉപയോഗിക്കുന്ന ശീലം പലരിലും കണ്ടു വരാറുണ്ട്. ഇത്തരം ശീലം പിന്തുടരുന്നവർ ഏറെ ശ്രദ്ധിക്കേണ്ടതാണ്.കാരണം ഇത് ക്രമേണ വക്കുകളിലെ രക്തക്കുഴലുകളുടെ പ്രവർത്തനത്തെയാണ് ദോഷകരമായി ബാധിക്കുന്നത്.അതിനാല്‍ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ പെയിൻ കില്ലര്‍ ഉപയോഗിക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കില്‍ അത് നിര്‍ത്തുക.ഇനിമുതൽ നിങ്ങൾ ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ കഷ്ടപ്പെടുന്നെങ്കിൽ ഡോക്ടറെ കണ്ടശേഷം അദ്ദേഹത്തിൻറെ നിർദ്ദേശം അനുസരിച്ച് വേണം മരുന്നുകൾ ഉപയോഗിക്കാൻ.നമ്മുടെ ജീവിത രീതിയിലെ തെറ്റായ ചില ഭക്ഷണക്രമങ്ങളും വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.
ഉപ്പ് അധികമായി കഴിക്കുന്ന ശീലം, അതുപോലെ പ്രോസസ്ഡ് ഫുഡ് പാക്കറ്റ് ഫുഡ് എന്നിവ പതിവായി കഴിക്കുന്ന ശീലം,മധുരം അധികമായി കഴിക്കുന്ന ശീലം,കൃത്രിമമധുരം അടങ്ങിയ പലഹാരങ്ങള്‍ എന്നിവ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.കൂടാതെ കൃത്യമായി രീതിയിൽ ദിവസവും വെള്ളം കുടിക്കുകയും,നല്ല രീതിയിൽ കൃത്യം സമയങ്ങളിൽ ഉറങ്ങേണ്ടതും വൃക്കകളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്.വ്യായാമമോ കായികാധ്വാനമോ പതിവില്ലാത്തവരിലും മദ്യപാനം പുകവലി എന്നീ ദുശ്ശീലങ്ങള്‍ പതിവാക്കിയവരിലും വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടാം.ഇറച്ചി ധാരാളമായി കഴിക്കുന്നതും ഇതുവഴി അമിതമായി പ്രോട്ടീൻ ശരീരത്തിലെത്തുന്നതും വൃക്കകളുടെ ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.