സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് പുതിയ കാര്യമല്ല. പലപ്പോഴും നമ്മുടെ പ്രിയപ്പെട്ട താരങ്ങളെ കുറിച്ചാണ് അത്തരം വാർത്തകൾ പുറത്തു വരാറ്. ഇപ്പോഴിതാ നടൻ ബാബുരാജ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ അതിന് ബാബുരാജ് തന്നെ രസകരമായ മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ്. ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ആയിരുന്നു തൻറെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാജ വാർത്തകൾക്കെതിരെ മറുപടിയുമായി എത്തിയത്. കാർഡിയോ വർക്കൗട്ട് ചെയ്യുകയാണ്.
അല്ലാതെ ആശുപത്രിയിലെ കാർഡിയോ വാർഡിൽ അല്ല എന്ന ക്യാപ്ഷനോടെ ജിമ്മിലെ ത്രഡ് മില്ലിൽ ഓടുന്ന രസകരമായ വീഡിയോ ആണ് ബാബുരാജ് പങ്കുവെച്ചത്. “തലയ്ക്കു മീതെ ശൂന്യാകാശം താഴെ മരുഭൂമി” എന്ന പാട്ടാണ് ബാബുരാജ് വീഡിയോയ്ക്ക് ബാഗ്രൗണ്ട് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളോടുകൂടി ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എല്ലാവരും പ്രാർത്ഥനയോടെ കാത്തിരിക്കുകയാണെന്ന് എന്ന് തലക്കെട്ട് ഒന്നിലധികം ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. പല നടന്മാരുടെയും നടിമാരുടെയും മരണവാർത്ത വരെ ഇത്തരത്തിൽ വ്യാജത്തിൽ പ്രചരിച്ചിട്ടുണ്ട്. കൂട്ടത്തിൽ ഒടുവിലേതാണ് ഇത്.
കഴിഞ്ഞദിവസം ബാബുരാജിന്റെ ഒരു ഇൻറർവ്യൂ പുറത്തുവന്നിരുന്നു. നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് നിർമ്മിക്കുന്ന നല്ല നിലാവുള്ള രാത്രി എന്ന സിനിമയെ ആസ്പദമാക്കിയുള്ള അഭിമുഖമായിരുന്നു അത്. ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ നടനെ അട്ട കടിക്കുകയും അലർജി ഉണ്ടായിരുന്നതിനാൽ ചികിത്സ തേടേണ്ടിയും വന്നു. അതിനുള്ള മരുന്ന് കഴിക്കുമ്പോൾ ചെറുതായി പോലും മദ്യപിക്കരുത് എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് അനുസരിക്കാതെ മദ്യപിച്ചപ്പോൾ ശരീരം ആകെ തടിച്ചു വരികയായിരുന്നു. ഇടുക്കിയിലെ ഷൂട്ടിംഗ് സ്ഥലത്തുനിന്നും എറണാകുളത്തേക്ക് എത്തിയാണ് അന്ന് ചികിത്സിച്ചത്.
സുഖം പ്രാപിച്ചു തിരിച്ചെത്തിയപ്പോൾ ബിയർ കഴിച്ച് വീണ്ടും അതേ അവസ്ഥ വന്നു വീണ്ടും ആശുപത്രിയിൽ എത്തി. സുഖം പ്രാപിച്ചപ്പോൾ വീണ്ടും മദ്യപിക്കുകയും ആശുപത്രിയിൽ ആവുകയും ചെയ്തു. മൂന്നുതവണ ചികിത്സ തേരേണ്ടി വന്ന കാര്യം നടനും സാന്ദ്രയും ഇൻറർവ്യൂവിൽ പറഞ്ഞിരുന്നു. ആ സംഭവമാണ് ഇത്തരം ഒരു വാർത്തയായി പ്രചരിച്ചത്. എന്തായാലും നടന്റെ വീഡിയോ താരങ്ങൾ അടക്കം ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
സ്ഥിരം വില്ലൻ വേഷങ്ങളിൽ നിന്ന് വിട്ടു സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറിയ ബാബുരാജ് ഇപ്പോൾ സോഷ്യൽ മീഡിയയിലും താരമാണ്. നായകനായി വില്ലനായും സഹനടനായും എല്ലാം ബാബുരാജ് കയ്യടി നേടിയിട്ടുണ്ട്. വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന ബാബുരാജ് കോമഡിയിലേക്ക് ചുവട് മാറ്റിയതോടെയാണ് കരിയറിൽ വലിയൊരു വഴിത്തിരിവ് സംഭവിക്കുന്നത്. ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രിയ നടന്മാരിൽ ഒരാളാണ് ബാബുരാജ്. അഭിനയത്തിന് പുറമേ തിരക്കഥയിലും സംവിധാനത്തിലും നിർമ്മാണത്തിലും ഒക്കെ ബാബുരാജ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.