റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തി ജീവിതം മാറിയ താരങ്ങളിൽ ഒരാളാണ് നടി മഞ്ജു പത്രോസ്. വെറുതെയല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു ആദ്യമായ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തുടർന്ന് മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം മലയാള സിനിമയുടെയും ഭാഗമായി. ബിഗ് ബോസ് മലയാളം സീസൺ ടൂവീലെ മത്സരാർത്ഥിയായും ശ്രദ്ധ നേടി. ഇപ്പോൾ അളിയൻസ് എന്ന ഹിറ്റ് പരമ്പരയിലാണ് മഞ്ജു അഭിനയിക്കുന്നത്. അളിയൻസിൽ തങ്കം എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. അനീഷ്, സൗമ്യ ഭാഗ്യനാഥൻ, റിയാസ് നർമ്മകല, സേതുലക്ഷ്മി തുടങ്ങിയവരാണ് അളിയൻസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സ്വീകാര്യതയുള്ള പരമ്പരയാണ് അളിയൻസ്. അതുകൊണ്ടുതന്നെ സെറ്റിലെ വിശേഷങ്ങളൊക്കെ മഞ്ജു ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മഞ്ജു പങ്കുവെച്ച പുതിയൊരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. നടി ഉണ്ണിമേരി അളിയൻസ് സെറ്റിൽ എത്തിയതിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ടാണ് മഞ്ജുവിന്റെ പോസ്റ്റ്. 70കളിലും 80കളിലും മലയാള സിനിമയിലെ ഗ്ലാമർ വേഷങ്ങളിൽ അടക്കം നിറഞ്ഞുനിന്നിരുന്ന നടിയാണ് ഉണ്ണിമേരി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഉണ്ണിമേരിയുടെ വരവ് എന്ന് മഞ്ജു പറയുന്നു.
ഒരു ദിവസം ഒരു ഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷം എല്ലാവരും ചെറിയ കളി ചിരികളും നുണക്കഥകളും ഒക്കെ ആയിരിക്കുന്ന സമയത്ത് ഡയറക്ടറുടെ ഫോണിലേക്ക് ഒരു കോൾ വരുന്നു. അദ്ദേഹത്തിൻറെ കണ്ണിൽ ഭയങ്കര അത്ഭുതം. എക്സ്പ്രസ് അല്ലാത്ത അദ്ദേഹം കണ്ണുമിഴിക്കുന്നത് എന്താണെന്ന് ഞങ്ങൾ എല്ലാവരും ആലോചിച്ചു. ഫോൺ കട്ട് ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു എന്നെ വിളിച്ചത് ഉണ്ണിമേരി ചേച്ചിയാണ്. അദ്ദേഹത്തിൻറെ കണ്ണിലുണ്ടായ അത്ഭുതം അതുകണ്ടപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകളിൽ വിരിഞ്ഞു. തങ്കവും ക്ലീറ്റസും മുത്തും ലില്ലിയും കനകവും അമ്മാവനും അമ്മായിയും അളിയൻസിലെ ഓരോ ചെറിയ ക്യാരക്ടേഴ്സ് ചെയ്യുന്നവർ പോലും അവരുടെ ജീവിതത്തിൻറെ ഭാഗമാണ് എന്ന് പറയാനാണ് അവർ അന്ന് വിളിച്ചത്.
സന്തോഷംകൊണ്ട് അഭിമാനംകൊണ്ട എന്നറിയില്ല അന്ന് ഞങ്ങളുടെയും കണ്ണുകൾ നിറഞ്ഞു. പിന്നീട് ഇടയ്ക്കിടയ്ക്ക് ഉണ്ണിമേരി ചേച്ചി ഞങ്ങളെ വിളിക്കും. ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു ഞാൻ നാളെ വരികയാണ് എനിക്ക് നിങ്ങളെ കാണാതിരിക്കാൻ വയ്യ. അപ്പോഴും കരുതി വെറുതെ പറയുന്നതായിരിക്കും ഞങ്ങളെ കാണാൻ വേണ്ടി മാത്രം എറണാകുളത്തു നിന്ന് വണ്ടി കേറി തിരുവനന്തപുരത്ത് ഞങ്ങളുടെ വീട്ടിൽ വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത ഞങ്ങളുടെ വീട്ടിലേക്ക് അവർ വരില്ലായിരിക്കും. പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മലയാള സിനിമയുടെ ഒരുകാലത്തെ ആ സൗന്ദര്യ ദാഹം ഞങ്ങളുടെ മുന്നിലേക്ക് വന്നു. ഞങ്ങളെ ഓരോരുത്തരെയും കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ തന്ന് ഒരുപാട് സമയം കളികളും ചിരികളുമായി പഴയ കഥകൾ പറഞ്ഞ് ഞങ്ങളോടൊപ്പം ചിലവഴിച്ചു.
ഞങ്ങൾ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു വൈകുന്നേരത്തെ കട്ടൻചായയും കുടിച്ച് ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഞങ്ങളുടെ ആരോ പോയതു പോലെയാണ് തോന്നിയത്. എൻറെ വളരെ ചുരുങ്ങിയ കാലഘട്ടത്തിലെ വേറിട്ട അനുഭവമാണ് അളിയൻസ്. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് മിലിറ്ററി ക്യാമ്പിലെ ആർനീല ഗേറ്റുംച്ചും കണ്ടുപിടിച്ച ഒരുപാട് ആളുകൾ ഞങ്ങളെ കാണാൻ വരാറുണ്ട്. അവരെല്ലാം വരുമ്പോൾ അവരുടെ തോന്നൽ തിരുവനന്തപുരം താമസിക്കുന്ന അവരുടെ ബന്ധുക്കളെ കാണാൻ പോകുന്നു എന്നതാണ്.
അതുകൊണ്ടുതന്നെ ഞങ്ങൾക്കു മുട്ടായിയും ലഡുവും പഴങ്ങളും എല്ലാം കൊണ്ട് തരും. കുറെ നേരം ഞങ്ങളോട് സംസാരിക്കും. തങ്കത്തിന് നല്ല അടിയുടെ കുറവാണെന്ന് പറയും മുത്തിനെ വഴക്കു പറയല്ലേ എന്ന് പറയും. അങ്ങനെ അങ്ങനെ ഇതിനു തക്ക എന്ത് പുണ്യമാണ് ജീവിതത്തിൽ ചെയ്തതെന്ന് അറിയില്ല നിങ്ങൾ ഓരോരുത്തരെയും കാണാനും സ്വീകരിക്കാനും പാങ്ങോട് വീട്ടിൽ ഞങ്ങൾ ഇനിയും ഉണ്ടാകും വരണം ഒരുപാട് സ്നേഹം. ഇങ്ങനെയാണ് മഞ്ജു തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.