മലയാള മിനിസ്ക്രീൻ രംഗത്ത് സീരിയലുകൾക്കും അതിലെ കഥാപാത്രങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത്.വിവിധ ചാനലുകളിലായി വിവിധ തരത്തിലുള്ള സീരിയലുകൾ മലയാളത്തിൽ പ്രദർശനം തുടരുന്നു.അത്തരത്തിൽ നിരവധി വർഷങ്ങളായി മലയാള സീരിയൽ രംഗത്ത് നിറഞ്ഞുനിൽക്കുന്ന നായക താരമാണ് കിഷോർ സത്യ.നിരവധി ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം ഇടയ്ക്കിടെ ഷൂട്ടിംഗ് വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ഏറെ ശ്രദ്ധ നേടുന്നത്.
കിഷോർ സത്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന സ്വന്തം സുജാത എന്ന സീരിയൽ അടുത്തിടെ അവസാനിച്ചിരുന്നു.സീരിയലിലെ രണ്ട് യുവ താരങ്ങളെ അവതരിപ്പിക്കാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് കിഷോർ സത്യ ഇപ്പോൾ.’സ്വന്തം സുജാത’ ഇന്ന് വൈകിട്ട് 6.30ന് അവസാനിക്കുമ്പോൾ ഈ രണ്ട് പേരെ കണ്ടുപിടിച്ച് മലയാള ടെലിവിഷൻ മേഖലയ്ക്ക് പരിചയപ്പെടുത്തിയ ആൾ എന്ന നിലയിൽ ഏറെ ആഹ്ലാദം. സംവിധായകനും പ്രിയ സുഹൃത്തുമായ ജിസ്ജോയ് വഴിയാണ് അനു നായർ എന്ന റൂബിയെ ഞാൻ കണ്ടെത്തിയത്.ഡെൻസൺ എന്ന കാസ്റ്റിംഗ് ഡയറക്ടർ ആണ് സ്വാതികയെ എനിക്ക് പരിചയപ്പെടുത്തി തന്നത്.
അധികം മുഖപരിചയമില്ലാത്ത സ്മോൾ ടൈം ആക്റ്റേഴ്സിൽ നിന്നും ഇവർ രണ്ടാളും ഇന്ന് കേരളം അറിയപ്പെടുന്ന രണ്ട് താരങ്ങൾ ആയി മാറിയിരിക്കുന്നു.ഇനി ഏതൊക്കെ കഥാപാത്രങ്ങളെ അവതരിപ്പിച്ചാലും സുജാതയിലെ ‘വില്ലത്തി റൂബി’ എന്നാവും അനു നായരെ പ്രേക്ഷകർ അടയാളപ്പെടുത്തുക.അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ അൻസാർ ഖാന് മാത്രമാണ്.ഒരു നിമിത്തം മാത്രമാണെങ്കിലും ഈ താരപ്പിറവികൾക്ക് ഹേതുവാകാൻ സാധിച്ചതിൽ എനിക്കും ആഹ്ലാദിക്കാമല്ലോ.ഇനിയുള്ള യാത്രയിൽ രണ്ടാൾക്കും ആശംസകൾ’.ഇത്തരത്തിലായിരുന്നു കിഷോർ സത്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
സ്വന്തം സുജാത എന്ന സീരിയലിൽ ഡോ:ബാലചന്ദ്രൻ എന്ന കഥാപാത്രമാണ് അവതരിപ്പിച്ചത്.സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ ചന്ദ്ര ലക്ഷ്മണാണ് സീരിയലിൽ സുജാതയായി എത്തിയിരുന്നത്.സംഗീത മോഹൻ എഴുതിയ സ്വന്തം സുജാത സംവിധാനവും ചെയ്തത് അൻസാർ ഖാൻ ആയിരുന്നു.ടെലിവിഷൻ രംഗത്തെ കലാകാരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആത്മ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും കിഷോർ സത്യ സജീവമാണ്.മന്ത്രകോടി എന്ന മെഗാ സീരിയലിലൂടെയാണ് കിഷോർ സത്യയുടെ സീരിയൽ ലോകത്തെ അരങ്ങേറ്റം.പിന്നീട് നിരവധി മെഗാ സീരിയലുകളുടെ ഭാഗമായും ചിത്രങ്ങളുടെ ഭാഗമായും അദ്ദേഹം തന്നെ അഭിനയാത്ര തുടരുകയാണ്.