നിരവധി വർഷങ്ങളായി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാള സിനിമ ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയ പ്രിയ അഭിനേത്രിയാണ് പ്രവീണ.സിനിമകളിലേത് പോലെതന്നെ മിനിസ്ക്രീൻ രംഗത്തും പ്രവീണയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്.ഇപ്പോഴിതാ ചലച്ചിത്ര നിർമ്മാതാവ് കിരീടം ഉണ്ണിയുടെ മകൻറെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ പ്രവീണയും മകൾ ഗൗരിയും ഉള്ള ഒരു വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.അമ്മയെപ്പോലെ തന്നെ മകളും സുന്ദരിയാണല്ലോ എന്ന രീതിയിലുള്ള കമൻറുകൾ ആണ് ആരാധകർ പങ്കുവെക്കുന്നത്.മലയാള സിനിമയിലെ പഴയകാല നായികമാരും പല സെലിബ്രിറ്റികളും ഈ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബാലതാരമായിട്ടായിരുന്നു പ്രവീണ മലയാള സിനിമ ലോകത്തേക്ക് എത്തിയത്.ടി.പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ‘ഗൗരി’യെ ആസ്പദമാക്കി ഡോ:ശിവപ്രസാദ് സംവിധാനം ചെയ്ത ടെലിഫിലിമിലൂടെ ആയിരുന്നു ഈ അരങ്ങേറ്റം.ശ്യാമ പ്രസാദിന്റെ അഗ്നിസാക്ഷി,അടൂർ ഗോപാലകൃഷ്ണന്റെ ഒരു പെണ്ണും രണ്ടാണും,വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മനസ്സിൽ ഒരു മഞ്ഞുതുള്ളി എന്നിവയാണ് പ്രവീണയുടെ കരിയറിലെ ശ്രദ്ധേയമായ ചിത്രങ്ങൾ.ഇതിൽ അഗ്നിസാക്ഷി,ഒരു പെണ്ണും രണ്ടാണും എന്നെ ചിത്രങ്ങളിലൂടെ രണ്ടുതവണ പ്രവീണ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയിരുന്നു.നാഷണൽ ബാങ്ക് ഓഫ് ദുബായിൽ ഉദ്യോഗസ്ഥനായ പ്രമോദ് ആണ് പ്രവീണയുടെ ഭർത്താവ്.
2010-ലും 2011-ലും ഇലക്ട്ര,ഇവാൻ മേഘരൂപൻ എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അവാർഡും പ്രവീണ സ്വന്തമാക്കിയിട്ടുണ്ട്.നിലവുകൾ നോവുകൾ എന്ന ടെലിവിഷൻ പരമ്പരയിലൂടെ മിനിസ്ക്രീൻ രംഗത്ത് എത്തിയ പ്രവീണ പിന്നീട് സ്വപ്നം,മേഘം ദാമ്പത്യ ഗീതങ്ങൾ,മൗനം,പ്രയാണം,സ്വാമി അയ്യപ്പൻ,ദേവി മഹാത്മ്യം,നന്മ കുടുംബം, ആദിപരാശക്തി,മോഹക്കടൽ എന്നീ പരമ്പരകളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു.ദൂരദർശനിലും ഏഷ്യാനെറ്റിലും ചില പരിപാടികളുടെ അവതാരികയായും പ്രവീണ പ്രവർത്തിച്ചിട്ടുണ്ട്.അഭിനയത്തിന് പുറമേ മികച്ച നർത്തകിയായും ഗായികയായും തൻറെ കഴിവ് തെളിയിച്ച താരമാണ് പ്രവീണ.
സമൂഹമാധ്യമങ്ങളിലൂടെ 3 വർഷമായി തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപ് നടി പ്രവീണ പോലീസിൽ പരാതി നൽകിയിരുന്നു.തന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുന്നുവെന്നായിരുന്നു പ്രവീണയുടെ പരാതി. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ഇയാൾ ജാമ്യത്തിൽ ഇറങ്ങി പ്രതികാരമനോഭാവത്തോടെ വീണ്ടും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് പ്രവീണ രംഗത്ത് വന്നിരുന്നു.ഇത്തരത്തിൽ തൻറെ മോർഫിംഗ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ പ്രവീണയുടെ മകൾ ഗൗരിയും പോലീസിൽ പരാതി നൽകിയിരുന്നു.