ബിഗ് ബോസ് ടെലിവിഷൻ പരിപാടിക്ക് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിലുള്ള സ്വാധീനം വളരെ വലുതാണ്.ഒരോ സീസണിലും നിരവധി പുതുതാരങ്ങളെയാണ് ഷോയിലൂടെ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.ഓരോ മത്സരാർത്ഥികൾക്കും അവരുടെതായ ആരാധകരും ഉണ്ടായിരിക്കും.സമൂഹത്തിലെ വിവിധ കോണുകളിൽ ഉള്ള ആളുകൾ ഒരുമിച്ച് പുറം ലോകവുമായി ബന്ധമില്ലാതെ ആണ് ബിഗ് ബോസ് ഗെയിം ഷോ നടക്കുക.മലയാളം,ഹിന്ദി,കന്നഡ,തെലുങ്ക്,തമിഴ് തുടങ്ങിയ ഭാഷകളിൽ ബിഗ് ബോസ് റിയാലിറ്റി ഷോ നടക്കുന്നുണ്ട്.ബിഗ് ബോസ് മലയാളം അഞ്ചാം സീസണിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഈ മാർച്ച് മാസം 26നാണ് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ഉദ്ഘാടന എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുക.’ബാറ്റിൽ ഓഫ് ദി ഒർജിനൽസ്,തീ പാറും’എന്നാൽ ടാഗ്ലൈനോടെ എത്തുന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥികൾ ആരൊക്കെ ആയിരിക്കും എന്ന് ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.എന്നാൽ അതിനായി ഇനിയും 26 തീയതി വരെ കാത്തിരിക്കേണ്ടതുണ്ട്.അതിനിടയിൽ സീസൺ ഫൈവിലെ മത്സരാർത്ഥികളെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ ഉയർന്നു കേൾക്കുന്ന പേരാണ് ശ്രീലക്ഷ്മി അറയ്ക്കലിൻറെത്.സോഷ്യൽ മീഡിയയിലെ എഴുത്തുകളിലൂടെയാണ് ശ്രീലക്ഷ്മി ഏവർക്കും സുപരിചിതയാകുന്നത്.
ഇത്തരം എഴുത്തുകളിലൂടെ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുള്ള ശ്രീലക്ഷ്മിയുടെ കടന്നുവരവ് ബിഗ് ബോസ് സീസൺ ഫൈവിനെ കൂടുതൽ ആവേശകരമാക്കും എന്ന എന്ന രീതിയിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു.എന്നാൽ താൻ ബിഗ്ബോസിൽ മത്സരിക്കുന്നു എന്ന രീതിയിലുള്ള വാർത്തകളെ നിഷേധിക്കുകയാണ് ശ്രീലക്ഷ്മി ഇപ്പോൾ.’ഗയ്സ് ഞാന്‍ ബിഗ് ബോസില്‍ ഇല്ല. പ്ലീസ്,ഫോണ്‍ വിൡകളും മെസേജുകളും ഒന്ന് അവസാനിപ്പിക്കാമോ,ഉത്തരം പറഞ്ഞ് മടുത്തു. സത്യമായിട്ടും ഞാനില്ല.ഇന്ന് ഒരു ലോഡ് കോളാണ് വന്നതെന്നുമാണ്’.ഇത്തരത്തിൽ ആയിരുന്നു മത്സരാർത്ഥിയാകുന്നത് നിഷേധിച്ചുകൊണ്ടുള്ള ശ്രീലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്ത്യൻ ടെലിവിഷൻ രംഗത്തെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ പുതിയ സീസൺ ആയി ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഒരു പിടി മാറ്റങ്ങളോടെ ആണ് പുതിയ സീസൺ പ്രേക്ഷകർക്കു മുന്നിൽ എത്തുക.9633996339 എന്ന നമ്പറിലേക്ക് നിങ്ങളുടെ എയർടെൽ സിമ്മിൽ നിന്ന് കോൾ വിളിക്കുകയാണെങ്കിൽ ബിഗ് ബോസ് മത്സരാർത്ഥികളെയും സൂപ്പർ താരം മോഹൻലാലിനെയും കാണാനുള്ള ഒരു അവസരമാണ് പ്രേക്ഷകരെ ഈ സീസണിൽ കാത്തിരിക്കുന്നത്.ബിഗ് ബോസിന്റെ ഒരുക്കങ്ങളും തയ്യാറെടുപ്പുകളും കാണിച്ചുകൊണ്ടുള്ള ലാലേട്ടൻറെ ബിഗ് ബോസ് പ്രമോ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു.