അടുത്തകാലത്ത് ഒരുപിടി ചിത്രങ്ങളിലൂടെ, പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന കലാകാരിയാണ് രമ്യ സുരേഷ്.സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തിയ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് രമ്യ അഭിനയരംഗത്തേക്ക് എത്തുന്നത്.പിന്നീട് അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ ക്യാരക്ടർ വേഷങ്ങളിലാണ് രമ്യ പ്രേക്ഷകർക്കു മുന്നിലെത്തിയത്.ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫർ എന്ന ക്രൈം ത്രില്ലർ ചിത്രമാണ് രമ്യ അഭിനയിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം.
അടുത്തിടെ രമ്യ സുരേഷിന്റേത് ആണെന്ന രീതിയിൽ ഒരു ന്യൂഡ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.എന്നാൽ താരത്തിനോട് സാമ്യമുള്ള മറ്റൊരു സ്ത്രീയുടെ വീഡിയോ ആയിരുന്നു മോർഫ് പ്രചരിച്ചത്.ഇപ്പോഴിതാ ഈ ന്യൂഡ് വീഡിയോ പ്രചാരണത്തെ എങ്ങനെ നേരിട്ടു എന്ന് ചോദ്യത്തിന് രമ്യ പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്.ഒരു ഓൺലൈൻ ചാനലിലെ നൽകിയ അഭിമുഖത്തിലാണ് രമ്യയുടെ മറുപടി.ഒരോ അനുഭവങ്ങള്‍ വരുമ്പോഴാണ് അതില്‍ നിന്നാണ് പാഠം പഠിക്കുന്നത്.നമ്മള് തനിയെ ബോള്‍ഡാകും.ആദ്യം ഒന്നും താൻ ഇങ്ങനെ ആയിരുന്നില്ലെന്നും എന്തെങ്കിലും ചെറിയ കാര്യത്തിന് നെഗറ്റീവ് ആകുന്ന വ്യക്തിയായിരുന്നുവെന്നും രമ്യ പറയുന്നു.
നിഴൽ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിൽ ആയിരുന്നു ആ വീഡിയോ പ്രചരിച്ചത്.ജീവിതത്തിൽ ഓരോ വെല്ലുവിളികൾ വരുമ്പോഴും അതിനെ ഫേസ് ചെയ്തു മുന്നോട്ടു പോകാൻ ആണ് നമുക്ക് അവസരം ഒരുങ്ങുന്നതെന്ന് താരം പറഞ്ഞു.താൻ അഭിനയിച്ച നിഴൽ എന്ന ചിത്രത്തിലെ ചിത്രങ്ങൾ ആണ് ആ ന്യൂഡ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും എന്നും രമ്യ പറഞ്ഞു.സിനിമാ ലോബിയാണ് ചെയ്തത് എന്നൊന്നും ഞാൻ കരുതുന്നില്ല.ആരുടെയോ നേരം പോക്ക് ആയിരുന്നു.ആ സ്ത്രീയുടെ ശരീരവുമായി എന്റെ മുഖത്തിന് സാമ്യം തോന്നിയപ്പോൾ റൈറ്റിംഗിന് വേണ്ടിയോ വ്യൂസിന് വേണ്ടി ചെയ്തു നോക്കിയതാകും.രമ്യ പറയുന്നു.
എന്നാൽ ആ സംഭവം തന്നെ കരിയറിൽ ഒരു തിരിച്ചടി ആയിരുന്നുവെന്ന് രമ്യ സുരേഷ് പറയുന്നു.കരിയറിൽ എന്തെങ്കിലും ഒന്ന് ആയി വരുമ്പോഴാണ് ആ വീഡിയോ പുറത്ത് വന്നത്. എനിക്ക് ആ വീഡിയോ ആദ്യം അയച്ചു കിട്ടിയപ്പോൾ തന്നെ ഞാൻ അത് ഭർത്താവിന് അയച്ച് കൊടുത്തു. ഇത്തരത്തിൽ സിനിമ രംഗത്ത് നിൽക്കുമ്പോൾ ഇതെല്ലാം സംഭവിക്കുമെന്നും അതിനോട് ശക്തമായി പ്രതികരിക്കാനും ആണ് ഭർത്താവ് പറഞ്ഞതെന്നും രമ്യ പറയുന്നു.ഭർത്താവിന്റെയും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണ ഉള്ളതുകൊണ്ടാണ് ലൈവിൽ വന്ന് കാര്യങ്ങൾ പറഞ്ഞതും പിന്നീട് കേസ് കൊടുത്തതും. എന്നാൽ ഇപ്പോഴും ചില ആൾക്കാർ ആ കാര്യം കമന്റിട്ട് വേദനിപ്പിക്കാറുണ്ടെന്നും രമ്യ പറയുന്നു.