ബോളിവുഡിൽ നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ നായികയാണ് സുസ്മിതാ സെൻ.മുൻപത്തെപ്പോലെ അത്ര വലിയ രീതിയിൽ സിനിമ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം അടുത്തിടെ തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആരാധകരുമായി പങ്കുവെച്ച കാര്യമാണ് ഏറെ ശ്രദ്ധ നേടുന്നത്.അടുത്തിടെ തനിക്ക് ഹൃദയാഘാതം ഉണ്ടായി എന്നും അതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നുവെന്നുമാണ് പിതാവിന് ഒപ്പമുള്ള ചിത്രത്തിനു താഴെ സുസ്മിതാ സെൻ കുറിച്ചത്.
‘നിന്റെ ഹൃദയം എപ്പോഴും സന്തോഷത്തോടെ കാത്തുസൂക്ഷിക്കുക അങ്ങനെ ചെയ്താൽ എല്ലാ അവസ്ഥയിലും അത് നിനക്കൊപ്പം നിൽക്കും ഷോണ.തന്നോട് തന്റെ പിതാവ് പറഞ്ഞ ഈ വാക്കുകളും സുസ്മിത ആരാധകരോട് ആയി പങ്കുവെക്കുന്നുണ്ട്.കുറച്ചു ദിവസങ്ങൾക്കു മുൻപ് എനിക്കു നെഞ്ച് വേദന അനുഭവപ്പെട്ടു. ആൻജിയോപ്ലാസ്റ്റി ചെയ്തു സ്റ്റെന്റ് ഘടിപ്പിച്ചു. മാത്രമല്ല എനിക്കു ഒരു വലിയ ഹൃദയമുണ്ടെന്നും ഡോക്ടർ പറഞ്ഞു.ഇത്തരത്തിൽ ആയിരുന്നു പിതാവ് സുബീർ സെന്നിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് സുസ്മിത കുറിച്ചത്.കൂടാതെ പ്രയാസമേറിയ ഈ സമയത്ത് കൂടെ നിന്നവർക്കും സഹായിച്ചവർക്കും താരം നന്ദി പറയുന്നുണ്ട്.
കൂടാതെ ആ ഘട്ടങ്ങളിൽ തന്നെ വളരെയധികം സപ്പോർട്ട് ചെയ്തവർക്ക് നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു പ്രത്യേക പോസ്റ്റ് താൻ പങ്കുവെയ്ക്കും എന്നും സുസ്മിത പറഞ്ഞു.ഇപ്പോൾ ഈ ഒരു കുറിപ്പ് പങ്കുവയ്ക്കുന്നത് എന്നെ സ്നേഹിക്കുന്നവർക്കും പ്രിയപ്പെട്ടവർക്കും താൻ സുഖമായി ഇരിക്കുന്നു എന്ന വാർത്ത അറിയിക്കാൻ ആണെന്ന് താരം പറഞ്ഞു. ഞാൻ ഇനിയും ജീവിതത്തിൽ മുന്നേറാൻ തയ്യാറാണ്.നിങ്ങളെയെല്ലാം ഞാൻ വളരെയധികം സ്നേഹിക്കുന്നു,എന്നു പറഞ്ഞാണ് സുസ്മിത തൻറെ കുറിപ്പ് അവസാനിപ്പിച്ചത്.ഈ പോസ്റ്റിനു താഴെ നിരവധി ആരാധകരും സെലിബ്രിറ്റികളും സുസ്മിതയുടെ ആരോഗ്യത്തിനും ശക്തമായ തിരിച്ചുവരവിനുമായി ആശംസകൾ നേരുന്നുണ്ട്.
പ്രിയപ്പെട്ട ദൈവം നിനക്ക് ശക്തിയും ആരോഗ്യവും നൽകട്ടെ എന്നാണ് ശിൽപ ഷെട്ടി കുറിച്ചത്.ഹൃദയം നിറഞ്ഞ സ്നേഹ ആശംസകൾ നേരുന്നു എന്നാണ് നടി തബുവിൻറെ കമൻറ്.ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്ന‘ആര്യ’എന്ന ഷോയുടെ രണ്ടാം സീസണിലാണ് സുസ്മിത അവസാനമായി പ്രത്യക്ഷപ്പെട്ടത്.ഷോയുടെ മൂന്നാം സീസണിന്റെ ചിത്രീകരണവും പൂർത്തിയായി കഴിഞ്ഞു.മിസ്സ് യൂണിവേഴ്സ് സുന്ദരി പട്ടം നേടിയ സുസ്മിതയുടെ ആദ്യചിത്രം 1996ൽ പുറത്തിറങ്ങിയ ദസ്റ്റക് ആയിരുന്നു.ഫിലിം ഫെയർ അവാർഡുകൾ, ബോളിവുഡ് ചിത്രങ്ങളിലെ സംഭാവനയ്ക്ക് രാജീവ് ഗാന്ധി പുരസ്കാരം എന്നീ അംഗീകാരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.