മലയാള ടെലിവിഷൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ടതും നിരവധി ആരാധകർ ഉള്ളതുമായ ഒരു ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്.ബിഗ് ബോസിന്റെ ഓരോ സീസണിലും ഓരോ മത്സരാർത്ഥികൾക്കും നിരവധി ആരാധകരാണ് ഉണ്ടായിരിക്കുക.അതുപോലെ തന്നെ ബിഗ് ബോസ് ഷോയുടെ സീസൺ ത്രീ യിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് സൂര്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തൻറെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ അത്തരത്തിൽ ഒരു സന്തോഷവാർത്ത എല്ലാവരെയും അറിയിച്ചിരിക്കുകയാണ് സൂര്യ.
തൻറെ ഏറെനാളത്തെ സ്വപ്നങ്ങളിൽ ഒന്നായ താൻ തിരക്കഥ എഴുതി അഭിനയിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായി എന്ന സന്തോഷ വാർത്തയാണ് താരം അറിയിക്കുന്നത്.’2021ൽ തുടങ്ങിയ എൻറെ സ്വപ്നമായിരുന്നു ഞാൻ എഴുതി അഭിനയിക്കുന്ന നറുമുഗൈ എന്ന സിനിമ. ബിഗ്ഗ്ബോസ് ഒരു ഗെയിം ഷോ ആണെന്ന് പോലും ഓർക്കാതെ എന്റെ ജീവിതത്തിലും കരിയറിലും കുറേ പേർ വന്നു പൂണ്ടു വിളയാടിയിട്ട് പോയി.അവർ അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങളെ ആണ് അവർ തകർത്തെറിഞ്ഞത് എന്ന്.പടം ചെയ്യാൻ തയ്യാറായി വന്ന പ്രൊഡ്യൂസർ ചേച്ചിയെ പോലും അവർ വെറുതെ വിട്ടില്ല.
സൈബർ അറ്റാക്കിന്റെ മൂർദ്ധന്യാവസ്ഥയിൽ ഞാൻ ചേച്ചിയോട് പറഞ്ഞു ഈ പടം ചേച്ചി ചെയ്യണ്ട, ചേച്ചിക്ക് എങ്കിലും മനസമാധാനം കിട്ടണം എന്ന്. പല രാത്രികളിലും എന്റെ സ്വപ്നങ്ങളെ ഓർത്തു ഞാൻ കരഞ്ഞ് ഉറങ്ങിയിട്ടുണ്ട്.പക്ഷെ എന്റെ സ്വപ്നത്തെ വിട്ടു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല.പരിശ്രമിച്ചു കൊണ്ടേ ഇരുന്നു. പടം നടക്കാത്തതിന്റെ പേരില്‍ എന്റെ യുട്യൂബിലും ഇൻസ്റ്റയിലും പരിഹാസ കമന്റുകള്‍ വന്നുകൊണ്ടേ ഇരുന്നു.എല്ലാം സഹിച്ചും ക്ഷമിച്ചും എന്റെ സ്വപ്നത്തിനായി ഞാൻ പൊരുതി കൊണ്ടേ ഇരുന്നു. ഇന്ന് എന്റെ പടത്തിന്റെ പാക്ക് അപ്പ് ഡേ ആണ്. എൻറെ സ്വപ്നം സർവേശ്വരൻ നടത്തി തന്നു.
എന്നെ സ്നേഹിച്ചു ബിഗ്ഗ്ബോസ് മുതൽ എന്റെ കൂടെ നിന്ന എല്ലാർക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു’.ഇത്തരത്തിലുള്ള ഹൃദയസ്പർശിയായ കുറിപ്പോടെ ആയിരുന്നു ഷൂട്ടിംഗ് പൂർത്തിയായ ശേഷമുള്ള പാക്കപ്പ് ചിത്രങ്ങൾ സൂര്യ പങ്കുവെച്ചത്. ബിഗ് ബോസിന് ശേഷം മോഡലിംഗ് അടക്കമുള്ള രംഗങ്ങളിൽ സജീവമാണ് സൂര്യ.ബിഗ് ബോസിൽ സഹതാരമായ മണിക്കുട്ടനോട് പ്രണയം തുറന്നു പറഞ്ഞപ്പോൾ മുതലാണ് സൂര്യക്കെതിരെ സൈബർ ആക്രമണങ്ങൾ ശക്തമാകാൻ തുടങ്ങിയത്.ബിഗ് ബോസ് സീസൺ ത്രീ ഫൈനൽ വരെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന താരം അപ്രതീക്ഷിതമായി എലിമിനേഷനിലൂടെയാണ് പുറത്തായത്.