ടെലിവിഷൻ സീരിയലുകളിലൂടെയും ഷോകലൂടെയും കടന്നുവന്ന് ടെലിവിഷൻ രംഗത്തും സിനിമാരംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക.അഭിനയരംഗത്ത് മികച്ച രീതിയിൽ മികച്ച ചിത്രങ്ങളിലൂടെ മുന്നറിയിക്കൊണ്ടിരിക്കുന്ന താരം മികച്ച സ്വഭാവം നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു.വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും വാർത്തകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.കളരിപ്പയറ്റ് അഭ്യസിക്കുന്ന വീഡിയോയും ചിത്രങ്ങളും അടുത്തിടെ സ്വാസിക പങ്കുവെച്ചിരുന്നു.
സ്വാസിക പങ്കുവെച്ച ഈ വീഡിയോകളും ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.നിരവധി പ്രേക്ഷകരാണ് താരത്തിന് ആശംസകളുമായി എത്തിയത്.എന്നാൽ ഇപ്പോൾ ആ പോസ്റ്റിനു താഴെ വന്ന ഒരു നെഗറ്റീവ് കമന്റിന് സ്വാസിക നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.’ഇനി രണ്ട് പടവും കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ്.കൂടുതൽ അഭ്യാസം ഒന്നും വേണ്ട,പിന്നെ വീട്ടിൽ തന്നെ അടങ്ങി ഇരിക്കാം’. ഇത്തരത്തിൽ ആയിരുന്നു ഒരാൾ പോസ്റ്റിനു താഴെ കമൻറ് ചെയ്തത്.’വീട്ടിൽ ഇരിക്കുമ്പോൾ ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നെ,എന്തിനെയും നേരിടാൻ താൻ തയ്യാറാണ്’.ഇത്തരത്തിൽ നെഗറ്റീവ് കമന്റിന് ചുട്ട മറുപടിയാണ് സ്വാസിക നൽകിയത്.
താൻ കളരിയും ആയോധനകലകളെയും വളരെ ഇഷ്ടപ്പെടുന്ന ആളാണെന്നും ആ ആഗ്രഹത്തിന്റെ ഭാഗമായാണ് ഇപ്പോൾ കളരി അഭ്യസിക്കുന്നതെന്നും താരം വീഡിയോയിൽ പറഞ്ഞിരുന്നു.വളരെ നന്നായിട്ടുണ്ട്,ഇത് ഏതെങ്കിലും സിനിമയുടെ ഭാഗമായിട്ടാണോ കളരി അഭ്യസിക്കുന്നത്, എന്നിങ്ങനെയുള്ള ചോദ്യങ്ങളും ആരാധകർ കമൻറ് ഇടുന്നുണ്ട്.സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്ത ചതുരം ആണ് സ്വാസികയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.റോഷന് മാത്യുവും അലൻസിയറും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.കഴിഞ്ഞവർഷം നവംബറിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം സൈന മൂവീസ് ഓടിടി പ്ലാറ്റ്ഫോമിലൂടെ അടുത്ത് തന്നെ സ്ട്രീം ചെയ്ത് തുടങ്ങും.
ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സ്,യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്,ജോര്‍ജ് സാന്റിയാഗോ,ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന് എന്നിവർ ചേർന്നാണ് ചതുരം നിർമ്മിച്ചിരിക്കുന്നത്.നിദ്ര,ചന്ദ്രേട്ടന് എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ ഒരുക്കിയ ചിത്രമാണ് ചതുരം.സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേർന്ന് തിരക്കഥ തയ്യാറാക്കിയ ചിത്രത്തിൻറെ ഛായാഗ്രഹകൻ പ്രദീഷ് വർമ്മയാണ്.വിനായക് ശശികുമാറിന്റെ വരികൾക്ക് പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിർവഹിച്ചത്.മികച്ച പ്രതികരണങ്ങളാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയത്.