ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമ ആസ്വാദകരുടെ പ്രിയ നായികയായി മാറിയ താരമാണ് അഹാന കൃഷ്ണ.മലയാള സിനിമയിൽ നിരവധി വർഷങ്ങളായി സജീവ സാന്നിധ്യമായ നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന.എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അഹാന.ഇടയ്ക്കിടെ തൻറെ വിശേഷങ്ങളും തൻറെ കുടുംബത്തിൻറെ വിശേഷങ്ങളും അഹാന സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മുത്തശ്ശിക്കും അമ്മ സിന്ധുവിനും അമ്മയുടെ സഹോദരിക്കും ഒപ്പമുള്ള മസ്കറ്റ് യാത്രയുടെ വിശേഷങ്ങൾ ആണ് അഹാന പങ്കുവെച്ചിരിക്കുന്നത്.അഹാനയുടെ അമ്മ സിന്ധുവും കുടുംബവും 1983 മുതൽ 1994 വരെ മസ്കറ്റിൽ ആയിരുന്നു ജീവിച്ചിരുന്നത്.നീണ്ട 25 വർഷങ്ങൾക്ക് ശേഷം അവർ തങ്ങളുടെ ഓർമ്മകളിലേക്ക് തിരികെ എത്തുമ്പോൾ കൂടെ സഞ്ചരിക്കാൻ ആയതിലുള്ള സന്തോഷം അഹാന പങ്കുവെക്കുന്നുണ്ട്.’ഒരു മാസം മുമ്പ് ഞങ്ങൾ മസ്കറ്റിലേക്ക് പോയി. ഞാനും അമ്മയും അമ്മയുടെ അച്ഛനും അമ്മയും സഹോദരിയും.ഞാൻ ആദ്യമായിട്ടാണ് മസ്കറ്റിൽ പോവുന്നത്.
പക്ഷേ അവരെല്ലാം 25 വർഷത്തിന് ശേഷം വീണ്ടും തിരികെയെത്തുകയായിരുന്നു ആ നഗരത്തിലേക്ക്,ഒരിക്കൽ അവരുടെ വീടായിരുന്ന ഒരു സ്ഥലത്തേക്ക്.ഒരിക്കൽ അവർ താമസിച്ച വീട്, അവരുടെ സ്കൂൾ,പ്രിയപ്പെട്ട പാർക്ക്,അങ്ങനെ ഒരുപാട് സ്ഥലങ്ങൾ കണ്ട് പോയകാലത്തേക്ക് അവർ തിരികെ പോയി.കഴിഞ്ഞ 27 വർഷത്തിനിടെ ഈ സ്ഥലങ്ങളെ കുറിച്ചുള്ള കഥകൾ ഞാനുമേറെ കേട്ടിട്ടുണ്ട്.അതെല്ലാം നേരിൽ കാണാൻ എനിക്കു കഴിഞ്ഞു.മനോഹരമായ,അർത്ഥവത്തായ ഒരു യാത്രയായിരുന്നു അത്.ഞാനൊരുപാടുകാലം ഓർക്കുന്ന ഒരു യാത്ര.ഇത്തരത്തിലായിരുന്നു ചിത്രങ്ങൾക്കൊപ്പം ഉള്ള അഹാനയുടെ കുറിപ്പ്.
മലയാള സിനിമയിലെ ഏറെ ശ്രദ്ധേയമായ ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്.ഭാര്യ സിന്ധുവിനും നാല് പെൺമക്കൾക്കും ഒപ്പം ഉള്ള സന്തുഷ്ട കുടുംബം ആണ് അദ്ദേഹത്തിൻറെത്. ഇടയ്ക്കിടെ വരെ പറ്റിയുള്ള വിശേഷങ്ങളും വാർത്തകളും ശ്രദ്ധ നേടാറുണ്ട്. ഇതിൽ മൂത്തമകളായ അഹാന അച്ഛൻറെ വഴിയെ അഭിനയരംഗത്ത് മുന്നേറുകയാണ്.രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള അഹാനയുടെ നായികാ അരങ്ങേറ്റം.ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള,ലൂക്ക, പതിനെട്ടാം പടി,പിടികിട്ടാപ്പുള്ളി എന്നിവയാണ് അഹാനയുടെ മറ്റു പ്രധാന ചിത്രങ്ങൾ.നാന്‍സി റാണി,അടി എന്നിവയാണ് അഹാനയുടെ റിലീസിന് എത്താനുള്ള ചിത്രങ്ങൾ.