നടി വൈഷ്ണവി വേണുഗോപാൽ എന്നു പറഞ്ഞാൽ മലയാളികൾക്ക് അത്ര പെട്ടെന്ന് മനസ്സിലായെന്ന് വരില്ല. എന്നാൽ യേശു ഈ വീടിൻറെ നാഥനിലെ ദിലീപിൻറെ മകൾ, ജൂൺ എന്ന സിനിമയിലെ മുട്ടച്ചിപ്പെണ്ണ് എന്നൊക്കെ പറഞ്ഞാൽ പ്രേക്ഷകർക്ക് പിന്നെ പ്രത്യേകം പരിചയപ്പെടുത്തലുകൾ ഒന്നും തന്നെ ആവശ്യം വരില്ല. ഈ രണ്ടു കഥാപാത്രങ്ങളെയും പ്രേക്ഷകർക്കിടയിൽ പരിചിത ആക്കിയ നടിയാണ് വൈഷ്ണവി വേണുഗോപാൽ. ഇപ്പോഴിതാ വൈഷ്ണവി വിവാഹിത ആയിരിക്കുകയാണ്. രാഘവ് നന്ദകുമാർ എന്ന നടിയുടെ സുഹൃത്താണ് വൈഷ്ണവിയെ വിവാഹം കഴിച്ചിരിക്കുന്നത്.
ലളിതമായി നടന്ന വിവാഹമായിരുന്നു. എറണാകുളം രജിസ്റ്റർ ഓഫീസിൽ വച്ച് താലികെട്ടി ഒപ്പിട്ട് തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ പോയി തുളസിമാല ചാർത്തുകയായിരുന്നു ഇരുവരും. വൈഷ്ണവിയുടെയും രാഘവിന്റെയും ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തിയത്. ആരാധകർക്കായി വിപുലമായ വിവാഹ പാർട്ടി സംഘടിപ്പിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. സോഷ്യൽ മീഡിയ വഴിയാണ് നടിയുടെ വിവാഹവാർത്ത ആരാധകർ അറിഞ്ഞത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നടി ഇതുവഴി തന്നെയാണ് വിവാഹിതയാകാൻ പോവുകയാണെന്ന വിവരവും രാഘവ് പ്രൊപ്പോസ് ചെയ്ത സീനും എല്ലാം ആരാധകരുമായി പങ്കുവെച്ചത്.
ആ വീഡിയോ വളരെയധികം വൈറലായി മാറുകയും ചെയ്തിരുന്നു. അത് ഒരു സർപ്രൈസ് പ്രൊപ്പോസൽ തന്നെ ആയിരുന്നു. ഫോട്ടോഷൂട്ടിന് ഇടയിൽ കടലിലേക്ക് തിരിഞ്ഞുനോക്കി നിൽക്കുകയായിരുന്നു വൈഷ്ണവി. പെട്ടെന്ന് രാഘവ് പുറകിൽ നിന്നും ഒരു മോതിരവുമായി പിറകിലൂടെ വന്ന് മുട്ടുകുത്തി വിവാഹാഭ്യർത്ഥന നടത്തുന്നത് ആണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. തീർത്തും ഒരു സിനിമാറ്റിക് രംഗമായിരുന്നു അത്. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് അങ്ങനെ ഒരു പ്രൊപ്പോസ് വന്നതിന്റെ ആശ്ചര്യം വൈഷ്ണവിയുടെ മുഖത്തും കാണാമായിരുന്നു. ഉള്ളിൽ രാഘവിനോട് പ്രണയം ആയിരിക്കാം. അതായിരിക്കും അല്ലോ വിവാഹ അഭ്യർത്ഥന നടത്തിയപ്പോൾ തന്നെ പ്രണയം സ്വീകരിച്ചത്.
വൈഷ്ണവിയുടെ നീണ്ടകാല സുഹൃത്തായിരുന്നു രാഘവ് നന്ദകുമാർ. ഒരു ഫോട്ടോഷൂട്ട് രംഗം വിൽ യു മാരി മി എന്ന മനോഹര നിമിഷത്തിലേക്ക് മാറുമ്പോൾ എന്തു പറയാൻ പറ്റും. എസ് എന്ന് പറഞ്ഞു പ്രൊപ്പോസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് വൈഷ്ണവി പറഞ്ഞത് ഇങ്ങനെയാണ്. സുഹൃത്തായ അമൃതയാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഈ മുഹൂർത്തം വീഡിയോ ആക്കി മാറ്റിയത്. വൈഷ്ണവിക്കും രാഘവിനും ആശംസകൾ അറിയിച്ചുകൊണ്ട് സെലിബ്രിറ്റി സുഹൃത്തുക്കൾ അടക്കം ആരാധകരും രംഗത്തെത്തിയിരുന്നു.