ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് കാവ്യ മാധവൻ. ബാലതാരമായി എത്തിയ കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ നായികയായി മാറി. പിന്നീട് മലയാള സിനിമയുടെ നായിക സങ്കല്പമായി മാറുകയായിരുന്നു. രണ്ടു പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ അഭിനയിച്ചു. മുൻനിര നായകന്മാർക്കൊപ്പം എല്ലാം അഭിനയിക്കുവാൻ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ. കാവ്യയുടെ ആദ്യ വിവാഹവും വിവാഹമോചനവും എല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
എന്നാൽ അതിനു ശേഷം ജനപ്രിയനായകൻ ദിലീപുമായുള്ള വിവാഹത്തോടെ ആ വാർത്തയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. കൂടാതെ നിരവധി വിമർശനങ്ങളാണ് കാവ്യാ മാധവൻ നേരിട്ടത്. നടൻ ദിലീപ് മായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യാ സിനിമയിൽ നിന്നും ഇടവേള എടുത്തത്. 2016 ആയിരുന്നു ഇവരുടെ വിവാഹം. ആദ്യ വിവാഹം പരാജയപ്പെട്ട ശേഷം കാവ്യാമാധവൻ വീണ്ടും അഭിനയത്തിലേക്ക് തിരിക്കുകയായിരുന്നു. എന്നാൽ ദിലീപുമായുള്ള വിവാഹത്തിനുശേഷം അഭിനയം മാറ്റിനിർത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്.
എന്നാൽ ഇപ്പോഴിതാ കാവ്യയുടെ നീലേശ്വരത്തുള്ള വീടിൻറെ അവസ്ഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. ഒരു ബ്ലോഗർ ആണ് കാവ്യ ജനിച്ചു വളർന്ന വീടിൻറെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞത്. ഇടിഞ്ഞു പൊളിഞ്ഞ് കാടുകയറി ആരും തിരിഞ്ഞു നോക്കാതെ വളരെ ശോചനീയമായ അവസ്ഥയിലാണ് ആ വീട് ഉള്ളത്. മാത്രമല്ല സമീപത്തുള്ള ഒരു വ്യക്തി ഇപ്പോൾ അയാളുടെ കടയിലേക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന ഒരു സ്റ്റോർ റൂം ആയി മാറ്റിയിരിക്കുകയാണ്. ജനലുകളും ചുമരുകളും എല്ലാം ഇടിഞ്ഞു പോയ അവസ്ഥയിലാണ് ഇപ്പോൾ ആ വീട് ഉള്ളത്.
രണ്ട് ബെഡ്റൂമുകളും അടുക്കളയും ഹാളും സിറ്റൗട്ടും എല്ലാമുള്ള ഈ വീട് അന്നത്തെ വലിയ വീടുകളിൽ ഒന്നായിരുന്നു. സിനിമയിൽ സജീവമായതോടെയാണ് കാവ്യയും കുടുംബവും ഈ വീട് ഉപേക്ഷിച്ചു കൊച്ചിയിലേക്ക് ചേക്കേറിയത്. എന്നാൽ പിന്നീട് ഈ വീട്ടിലേക്ക് തിരിഞ്ഞുനോക്കാത്തതിനാലും കാലപ്പഴക്കം കൊണ്ട് നശിച്ചു പോവുകയായിരുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത് കണ്ടിട്ട് വളരെ സങ്കടം തോന്നുന്നു എന്നാണ് ഒരാളുടെ കമന്റ്. കാവ്യയെ ഇഷ്ടപ്പെടുന്ന ഒരുപാട് ആരാധകർ ഉണ്ട് ഇപ്പോഴും. അവർക്കെല്ലാം ഇഷ്ടമാകും ഈ വീഡിയോ.
പലപ്പോഴും നീലേശ്വരം വഴി കടന്നു പോകുമ്പോൾ മനസ്സിൽ ആഗ്രഹിച്ച കാര്യമാണ് കാവ്യ ജനിച്ചു വളർന്ന വീട് കാണണമെന്ന്. ഇപ്പോൾ അത് സാധിച്ചു. എനിക്ക് വീട് കണ്ടപ്പോൾ സങ്കടം വന്നു. സൂപ്പർ വീട് ഒരു വീടില്ലാത്തവർ എത്രയോ പേരുണ്ട് നമ്മുടെ കേരളത്തിൽ, ഈ വീട് വെറുതെ നശിച്ചു പോവുകയാണ്, കഷ്ടമായിപ്പോയി എത്രയൊക്കെ പൈസ ഉണ്ടെങ്കിലും ജനിച്ചു വളർന്ന വീടും നാടും മറക്കരുത് കണ്ടപ്പോൾ വളരെയധികം സങ്കടം തോന്നി എന്നുമൊക്കെയാണ് ചില പ്രേക്ഷകർ കമൻറുകൾ കുറിച്ചിരിക്കുന്നത്.