മലയാളത്തിൽ ഇന്ന് മുൻനിര നായികയാണ് മമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മംതയ്ക്ക് പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. ബാബ കല്യാണി, ലങ്ക, ബസ് കണ്ടക്ടർ, ബിഗ് ബി തുടങ്ങിയവയാണ് അക്കാലത്ത് മമ്ത ചെയ്ത സിനിമകൾ. പിന്നീട് തെലുങ്ക് സിനിമ രംഗത്തും മമ്ത സജീവമായി. ഇതിനിടെ അസുഖം വന്നു കുറച്ചുനാൾ മാറി നിന്നശേഷം തിരിച്ചെത്തിയപ്പോഴും മംതയെ മലയാള സിനിമ ലോകം സ്വീകരിച്ചു. മൈ ബോസ്, 2 കൺട്രീസ് തുടങ്ങിയ ഹിറ്റ് സിനിമകൾ മമ്തയ്ക്ക് ഈ സമയത്താണ് ലഭിക്കുന്നത്. ലൈവ് ആണ് മമ്തയുടെ പുതിയ സിനിമ.
പ്രിയ വാര്യർ, സൗബിൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയ താരങ്ങളും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു. വി കെ പി ആണ് സിനിമയുടെ സംവിധായകൻ. ഇപ്പോൾ ഇതാ പുതിയ അഭിമുഖത്തിൽ പ്രിയാ വാര്യരെ കുറിച്ച് മമ്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രിയയെ ഇഷ്ടപ്പെടുന്ന ഒരു ഘടകം തന്നിൽ ഉണ്ടെന്ന് മംത പറയുന്നു. പ്രിയ ഇൻഡസ്ട്രിയിലേക്ക് വന്നപ്പോൾ ഒരുപക്ഷേ അത് ഉണ്ടായിരിക്കില്ല. ഇപ്പോൾ അടുത്ത് ഇടപഴകിയ ശേഷമാണ് പ്രിയയുമായി അടുത്തത്. ഇൻറർവ്യൂവിൽ ഇവൾ സംസാരിക്കുമ്പോൾ എന്റെ പഴയകാലം കാണാൻ പറ്റുന്നു. ഒരേ കാര്യം രണ്ട് കാലഘട്ടത്തിൽ നടന്നു. ഇന്ന് ഞാൻ ആലോചിക്കുന്നത് സോഷ്യൽ മീഡിയയിൽ ഇവൾക്ക് നേരെ വന്ന അമ്പുകൾ എങ്ങനെ കൈകാര്യം ചെയ്തു എന്നാണ്.
ലങ്ക കഴിഞ് ഞാൻ മലയാളത്തിൽ നിന്ന് പോയി. ആളുകൾ എന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കുന്നില്ല. മാഗസിനിൽ ഒരു കാര്യം പ്രിൻറ് ചെയ്തു വന്നാൽ പിന്നെ ആ മാഗസിൻ എല്ലാ വീടുകളിലും ഉണ്ടാവും. അങ്ങനെയായിരുന്നു അന്ന്. അടുത്ത വാർത്തയ്ക്ക് ഒരു മാസം കാത്തിരിക്കണം. അങ്ങനെ ഓടിയ ഓട്ടമാണ് കേരളത്തിൽനിന്ന്. ഇന്നത്തെ യുവതലമുറയ്ക്ക് ഇത്തരം വിവാദങ്ങൾക്ക് ലാഘവത്തോടെ കൈകാര്യം ചെയ്യാൻ പറ്റുമെന്നും മമ്ത അഭിപ്രായപ്പെട്ടു. നടി ആണെങ്കിലും വീട്ടിൽ സ്വാതന്ത്ര്യം കുറവായിരുന്നു. ഒരു ടാറ്റു അടിച്ചതിന് ബഹറിനിലേക്ക് വരെ കോൾ പോയി. പ്രിയയ്ക്ക് ബോഡി മുഴുവൻ ടാറ്റുവാണ്. മാതാപിതാക്കൾക്ക് അത് പ്രശ്നമില്ലെന്നും മമ്ത ചൂണ്ടിക്കാട്ടി.
2011 പുറത്തിറങ്ങിയ സിനിമയാണ് ലങ്ക. സുരേഷ് ഗോപി മംത എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ വിവാദമായിരുന്നു. മംതയ്ക്ക് നേരെ അന്ന് കുറ്റപ്പെടുത്തലുകളും വന്നു. ലങ്ക ബോക്സ് ഓഫീസ് വിജയം കൈവരിച്ച സിനിമയായിരുന്നില്ല. എന്നാൽ സിനിമയിലെ രംഗങ്ങൾ ചർച്ചയായി. പിന്നീട് കുറച്ചുനാൾ നടി തെലുങ്ക് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാര്യമാണ് മംത അഭിമുഖത്തിൽ പരാമർശിച്ചത്. എന്നാൽ പിന്നീട് ഹിറ്റ് സിനിമകളുടെ ഭാഗമാവാനും മംതയ്ക്ക് കഴിഞ്ഞു.
കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ മംതയ്ക്ക് വന്നിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ മഹേഷും മാരുതിയും എന്ന സിനിമ പരാജയപ്പെടുകയായിരുന്നു. കരിയറിൽ ഒരു ഹിറ്റ് സിനിമ മംതയ്ക്ക് ലഭിച്ചിട്ട് കുറച്ചുനാളുകളായി. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ജനഗണമനയാണ് നടിയുടെ ഒടുവിലത്തെ ബോക്സ് ഓഫീസ് ഹിറ്റ്. പൃഥ്വിരാജ് ആയിരുന്നു സിനിമയിലെ നായകൻ. ലൈവിൽ വലിയ പ്രതീക്ഷയുണ്ട് മംതയ്ക്ക്. വ്യാജവാർത്തകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടാണ് സിനിമയുടെ പ്രമേയം. സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാൾ മമ്തയാണ്. പ്രിയ വാര്യർക്കും ശ്രദ്ധേയമായ വേഷം സിനിമയിലുണ്ട്.