മുഖക്കുരു ഒരു അഭംഗി ആയാണ് ആളുകൾ കാണുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വന്നതും മുഖക്കുരു നിറഞ്ഞ മുഖത്തെ പ്രേക്ഷകർ ഇഷ്ടപ്പെട്ട തുടങ്ങിയതും 2015 റിലീസ് ആയ അൽഫോൺസ് പുത്രൻറെ പ്രേമം എന്ന സിനിമയിലൂടെയാണ്. അത്രത്തോളം ഇമ്പാക്ട് സിനിമയിലെ മലർ എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരുന്നു. നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിന്റെ മൂന്നു പ്രായത്തിലുള്ള പ്രണയവും ജീവിതവും ആയിരുന്നു പ്രേമത്തിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. സിനിമ റിലീസ് ചെയ്ത ആദ്യത്തെ കുറിച്ച് ദിവസങ്ങളിൽ പോസ്റ്ററിൽ പോലും സായ് പല്ലവിയുടെ ചിത്രം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രേമം കാണാൻ തിയേറ്ററിലെത്തിയവർക്ക് കിട്ടിയ ഏറ്റവും വലിയ സർപ്രൈസ് ആയിരുന്നു സായ് പല്ലവി.
പ്രേമം വൻ ഹിറ്റ് ആയതോടെ സായി പല്ലവിയും മുൻനിര നായിക പദവിയിലേക്ക് ഉയർന്നു. കോയമ്പത്തൂർ ജനിച്ചു വളർന്ന സായി പ്പല്ലവി നടി എന്നതിലുപരി നല്ലൊരു നർത്തകിയും ഡോക്ടറുമാണ്. പ്രേമം പുറത്തിറങ്ങി എട്ടു വർഷം പിന്നിട്ടിട്ടും സായി പല്ലവിയുടെ മലർ ടീച്ചർ എന്ന കഥാപാത്രത്തിന് ആരാധകരുണ്ട്. യുവാക്കളുടെ ഹരമാണ് ഇന്നും അന്നും മലർ മിസ്. പ്രേമത്തിന് ശേഷം പിന്നെയും കലി അടക്കമുള്ള മലയാള സിനിമകളിൽ സായിപല്ലവി അഭിനയിച്ചിരുന്നു. തമിഴ് അരങ്ങേറ്റം കുറിച്ച് സായ് പല്ലവി മാരി 2, എൻ ജികെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഈ ചിത്രങ്ങൾ വലിയ ഹിറ്റ് ആകാഞ്ഞതിനാൽ സായി പല്ലവി ടോളിവുഡിലേക്ക് ചേക്കേറുകയും തുടരെത്തുടരെ സിനിമ അവസരങ്ങൾ തേടി ഹിറ്റ് ഉണ്ടാക്കുകയും ചെയ്തു.
തൻറെ തെലുങ്ക് സിനിമകളെല്ലാം ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ ആയതുകൊണ്ട് തന്നെ ടോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാവാൻ സായി പല്ലവിക്ക് കഴിഞ്ഞു. നടി ഇപ്പോൾ കമൽഹാസന്റെ എസ് കെ 21 എന്ന ചിത്രത്തിലാണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിൽ ശിവകാർത്തികേയൻ്റേ നായികയാണ്. ചിത്രത്തിൻറെ ഷൂട്ടിംഗ് ഇപ്പോൾ കാശ്മീരിൽ അതിവേഗം പുരോഗമിക്കുകയാണ്. ചിത്രത്തിൽ ഒരു പട്ടാളക്കാരൻ്റേ വേഷത്തിലാണ് ശിവകാർത്തികേയൻ എത്തുന്നത്. 31 കാരിയായ സായി പല്ലവി ഇപ്പോഴും അവിവാഹിതയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ തൻറെ ആദ്യ പ്രണയത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പഠിച്ചിരുന്ന ഒരു വിദ്യാർത്ഥിയെ കണ്ടപ്പോൾ തനിക്ക് പ്രണയം തോന്നിയിരുന്നു എന്നും അയാൾക്ക് പ്രണയലേഖനം എഴുതി എന്നുമാണ് സായി പല്ലവി വെളിപ്പെടുത്തിയത്. എന്നാൽ കത്ത് താൻ കൈമാറിയില്ലെന്നും സായി പല്ലവി പറയുന്നു. ഏഴാം ക്ലാസിൽ അടിക്കുമ്പോഴോ മറ്റോ ആണ് ഞാൻ ആ പ്രണയലേഖനം എഴുതിയത്. പക്ഷേ കത്ത് കൈമാറാൻ സാധിച്ചില്ല അത് ഞാൻ ബുക്കിൽ തന്നെ സൂക്ഷിച്ചു. പിന്നീട് മാതാപിതാക്കൾ അത് കണ്ടുപിടിച്ചു അതിൻറെ പേരിൽ നല്ല തല്ലും കിട്ടി. അതിനുശേഷം ഞാൻ ആവർത്തിച്ചിട്ടില്ല എന്നും സായി പല്ലവി വിശദീകരിച്ചു.