മലയാളം തമിഴ് തെലുങ്ക് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സീത. വിനോദയാത്ര, മൈ ബോസ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം സീത ചെയ്തിട്ടുണ്ട്. 80 കളിൽ തമിഴ് തെലുങ്ക് സിനിമകളിൽ നിറഞ്ഞുനിന്ന നായിക നടിയാണ് സീത. നടനും സംവിധായകനുമായ പാർത്ഥിപനുമായുള്ള ഉള്ള വിവാഹ ശേഷമാണ് സീത അഭിനയരംഗത്ത് നിന്നും പിൻവാങ്ങിയത്. പിന്നീട് ഇവർ വേർപിരിഞ്ഞ ശേഷം 2002 മാരൻ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് തിരിച്ചെത്തുകയും ചെയ്തു. സീതയുടെ വ്യക്തിജീവിതം മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നു. രണ്ട് വിവാഹങ്ങൾ സീതയുടെ ജീവിതത്തിൽ ഉണ്ടായെങ്കിലും ഇത് രണ്ടും പരാജയപ്പെട്ടു.
1990ലായിരുന്നു പാർത്ഥിപനുമായുള്ള സീതയുടെ വിവാഹം. വിവാഹശേഷം സീത അഭിനയ രംഗത്ത് നിന്നും മാറി പൂർണ്ണ കുടുംബിനിയായി തീർന്നു. രണ്ടു മക്കളും ഇരുവർക്കും പിറന്നു ഒരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു. 2001ൽ വേർപിരിഞ്ഞ ശേഷം വർഷങ്ങൾക്കിപ്പുറമാണ് സീത മറ്റൊരു വിവാഹത്തിന് തയ്യാറായത്. 2010 ടെലിവിഷൻ നടൻ സതീഷിനെ സീത വിവാഹം ചെയ്തു. എന്നാൽ ഇത് നീണ്ടു നിന്നില്ല. 2016 ഇരുവരും വേർപിരിഞ്ഞു. സീതയുടെയും പാർത്ഥിപന്റെയും മകൾ കീർത്തന മുൻപ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മണി രത്നം സംവിധാനം ചെയ്ത കണ്ണത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിൽ ആയിരുന്നു ഇത്. പാർത്ഥിപനുമായുള്ള തകർന്ന വിവാഹബന്ധത്തെ കുറിച്ച് സീത പറഞ്ഞു വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വിവാഹ ജീവിതത്തിൽ തനിക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെന്നും അത് നടക്കാഞ്ഞതോടെയാണ് വിവാഹബന്ധം തകർന്നതെന്നും സീത വ്യക്തമാക്കി. മറ്റെല്ലാവരെയും പോലെ ഒരു സാധാരണ പെൺകുട്ടിയായിരുന്നു താൻ. ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്ന ലോകത്തെക്കുറിച്ച് അധികം അറിയാത്ത പെൺകുട്ടി. എൻറെ ഭർത്താവ് എന്റേത് മാത്രമായിരിക്കാൻ ആണ് ഞാൻ ആഗ്രഹിച്ചത്. പ്രതീക്ഷകൾ വയ്ക്കുന്നതിൽ എന്താണ് തെറ്റ് പ്രതീക്ഷകൾ തെറ്റിയതോടെയാണ് പ്രശ്നങ്ങൾ വന്നത്. പ്രതീക്ഷകൾ കുറയ്ക്കണമെന്ന് എല്ലാവരും പറയും എങ്കിലും അടിസ്ഥാനമായ ചില കാര്യങ്ങളിൽ ഉള്ള പ്രതീക്ഷകളിൽ തെറ്റില്ലെന്ന് സീത അന്ന് അഭിപ്രായപ്പെട്ടു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ പാർത്ഥിപനുമായുള്ള വിവാഹം ജീവിതത്തെ കുറിച്ച് സീത സംസാരിച്ചിരുന്നു.
ജീവിതത്തിലെ നല്ല കാലഘട്ടമായിരുന്നു അതെന്ന് സീത തുറന്നു പറഞ്ഞു. സിനിമാനടി ആയിരുന്നുവെങ്കിലും വിവാഹം കഴിച്ചു കുടുംബം ആവണമെന്ന് ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് പാർത്ഥിപനെ കാണുന്നത്. പ്രണയിക്കുന്ന കാലം ത്രിൽ തന്നെയാണ്. അന്ന് മൊബൈൽ ഫോൺ പോലും ഇല്ല. ഷൂട്ടിങ്ങിനിടെ അടുത്തുള്ള ബൂത്തിൽ പോയി ഫോൺ ചെയ്തു ഓടി വരും എന്നും സീത ഓർത്തു. യൂട്യൂബ് ചാനലിലൂടെ തൻറെ ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം സീത ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമകളുടെ തിരക്കിലാണ് പാർത്ഥിപൻ ഇപ്പോൾ. അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന പുതിയ സിനിമയിൽ നടൻ ഒരു വേഷം ചെയ്തിട്ടുണ്ട്. തമിഴിലെ മുൻനിര നടനും, സംവിധായകനും, നിർമ്മാതാവും, എഴുത്തുകാരനും ഒക്കെയാണ് പാർത്ഥിപൻ.