ഹാസ്യം തുളുമ്പുന്നതും കൂടാതെ മറ്റ് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അജു വർഗീസ്.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് എത്തിയ അജുവിന് പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളാണ് സിനിമാലോകത്ത് ലഭിച്ചത്.അഭിനയത്തിന് പുറമേ നിർമ്മാണ രംഗത്തും അജു വർഗീസ് തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൻറെ നിർമ്മാതാക്കളിൽ ഒരാൾ അജു ആയിരുന്നു.
ഇപ്പോഴിതാ തൻറെ ഒമ്പതാം വിവാഹ വാർഷിക വേളയിൽ ഭാര്യ അഗസ്റ്റീനയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് അജു.’കരകാണാ കടലല മേലെ. മോഹത്തിൻ കുരുവി പറന്നു.പറക്കാൻ തുടങ്ങി 9 വർഷം’.ഇതായിരുന്നു അജു ഭാര്യക്കൊപ്പം ഉള്ള ചിത്രത്തിനൊപ്പം അജു പങ്കുവച്ച രസകരമായ ക്യാപ്ഷൻ.നിരവധി ആരാധകരും സെലിബ്രിറ്റികളും താരത്തിന് വിവാഹ വാർഷിക ആശംസകൾ ആയി പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നുണ്ട്.2014 ഫെബ്രുവരി 24നായിരുന്നു അജു അഗസ്റ്റീനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.
ഇവാൻ ജുവാന ലുക്ക് ജെയ്ക്ക് എന്നിങ്ങനെ നാല് ഇരട്ടക്കുട്ടികളാണ് ഇരുവർക്കും ഉള്ളത്.അടുത്തിടെ, നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതം അജു എത്തിയിരുന്നു.വിവാഹത്തിന് എത്തിയ അജുവിന്റെ ഫാമിലി ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.തട്ടത്തിൻ മറയത്ത്,നേരം,പുണ്യാളൻ അഗർബത്തീസ്,ഓം ശാന്തി ഓശാന,ലൗ ആക്ഷൻ ഡ്രാമ,ഹൃദയം,ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങളാണ് അജുവിന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രങ്ങൾ.ഫന്റാസ്റ്റിക്ക് ഫിലിംസ് എന്ന ഒരു നിർമ്മാണ കമ്പനി അജു വർഗീസ് ആരംഭിച്ചിരുന്നു.
ധ്യാൻ ശ്രീനിവാസൻ,വിശാഖ് സുബ്രഹ്മണ്യം എന്നിവർക്കൊപ്പം ആണ് അജു വർഗീസ് നിർമ്മാണ കമ്പനി ആരംഭിച്ചത്.അടുത്തിടെ റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ നിവിൻപോളി,അജു വർഗീസ്,സൈജു കുറുപ്പ്,ഷിജു വിൽസൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ എത്തിയ സാറ്റർഡേ നൈറ്റ് എന്ന ചിത്രം തീയറ്റർ റിലീസിന് ശേഷം ഓടിടി പ്ലാറ്റ്ഫോമില് സ്ട്രീം ചെയ്തിരുന്നു.കിറുക്കനും കൂട്ടുകാരും എന്ന ടാഗ് ലൈനോട് കൂടി എത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ സാധിച്ചിരുന്നില്ല.ഉല്ലാസപൂത്തിരികൾ,നടികളിൽ സുന്ദരി യമുന,അജയന്റെ രണ്ടാം മോഷണം എന്നിവയാണ് അജുവിന്റെ എന്നിവയാണ് അജുവിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ.