ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമ ആസ്വാദകരുടെ പ്രിയ നായികയായി മാറിയ താരമാണ് അഹാന കൃഷ്ണ.മലയാള സിനിമയിൽ നിരവധി വർഷങ്ങളായി സജീവ സാന്നിധ്യമായ നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന.എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അഹാന.ഇടയ്ക്കിടെ തൻറെ വിശേഷങ്ങളും തൻറെ കുടുംബത്തിൻറെ വിശേഷങ്ങളും അഹാന സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ അഹാന പങ്കുവെച്ച ചില പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
തന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യുടെ പ്രമോഷൻ പരിപാടികൾക്ക് അഹാന ധരിച്ച വസ്ത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്.ആ വസ്ത്രം തൻറെ ജീവിതത്തിൽ വളരെയധികം പ്രിയപ്പെട്ടതാണെന്നും അതിൻറെ പിന്നിലുള്ള കഥയും അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.താൻ വളരെ ചെറുതായിരുന്നപ്പോൾ 25 വർഷങ്ങൾക്കു മുമ്പ് തന്നെ അമ്മയ്ക്കായി വാങ്ങിയ ഡിസൈനർ സൽവാർ ആണ് അഹാന ചടങ്ങിന് ധരിച്ചത്.’അടിയുടെ പ്രമോഷന്റെ ഭാഗമായി ഞാൻ ധരിച്ചത് എൻറെ അമ്മയുടെ സൽവാറാണ്. ഏതാണ്ട് 25 വർഷം മുമ്പ് വാങ്ങിയ സൽവാർ ആണത്’.കൂടാതെ തനിക്ക് രണ്ട് വയസ്സുള്ളപ്പോൾ ആ സൽവാർ ധരിച്ച് അമ്മ തന്നെ എടുത്തു കൊണ്ട് നിൽക്കുന്ന ചിത്രവും അഹാന പങ്കുവെച്ചിട്ടുണ്ട്.
25 വർഷങ്ങൾക്കു മുൻപ് ഒരു പാക്കിസ്ഥാനി ടെയ്ലർ ഡിസൈൻ ചെയ്ത ചുരിദാർ അമ്മ മസ്കറ്റിൽ നിന്നാണ് വാങ്ങിയത്.അപ്പോൾ ആ ടെയ്ലർ പോലും ആലോചിച്ചിട്ടുണ്ടാവില്ല അത് ഇത്രയും ദൂരം സഞ്ചരിക്കുമെന്ന്.അഹാന പറയുന്നു. പ്രശോഭ് വിജയൻറെ സംവിധാനത്തിൽ അഹാന,ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് അടി. ഏപ്രിൽ 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് ദുൽഖർ സൽമാൻ ആണ്.അഭിനേത്രി എന്നതിലുപരി ‘തോന്നൽ’ എന്ന മ്യൂസിക് വീഡിയോയുടെ സംവിധായിക ആയും അഹാന തിളങ്ങിയിട്ടുണ്ട്.അഹാന തന്നെ അഭിനയിച്ച മ്യൂസിക് വീഡിയോയുടെ സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത ആയിരുന്നു.
മലയാള സിനിമയിലെ ഏറെ ശ്രദ്ധേയമായ ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്.ഭാര്യ സിന്ധുവിനും നാല് പെൺമക്കൾക്കും ഒപ്പം ഉള്ള സന്തുഷ്ട കുടുംബം ആണ് അദ്ദേഹത്തിൻറെത്. ഇടയ്ക്കിടെ ഈ കുടുംബത്തെ പറ്റിയുള്ള പറ്റിയുള്ള വിശേഷങ്ങളും വാർത്തകളും ശ്രദ്ധ നേടാറുണ്ട്.രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള അഹാനയുടെ നായികാ അരങ്ങേറ്റം.ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി,പിടികിട്ടാപ്പുള്ളി എന്നിവയാണ് അഹാനയുടെ മറ്റു പ്രധാന ചിത്രങ്ങൾ.നാന്‍സി റാണി,അടി എന്നിവയാണ് അഹാനയുടെ റിലീസിന് എത്താനുള്ള ചിത്രങ്ങൾ