മലയാളത്തിൽ നിരവധി ടെലിവിഷൻ പരിപാടികളും സീരിയലുകളും എല്ലാം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അതിലെ കഥാപാത്രങ്ങളെയും അഭിനയിക്കുന്നവരെയും മലയാളികൾ എന്നും നെഞ്ചിലേറ്റിയിട്ടുണ്ട്.അത്തരത്തിൽ ടെലിവിഷൻ പരിപാടികളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയ താര ദമ്പതികൾ ആണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ആക്ഷേപഹാസ്യ ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. പിന്നീട് ഒരുപിടി ചിത്രങ്ങളിലും ഇവർ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ സ്നേഹയുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ഏറെ ശ്രദ്ധ നേടുന്നത്.കൂടാതെ തന്റെ യൂട്യൂബ് ചാനലിലൂടെ വളകാപ്പിന്റെ ഒരു വ്ളോഗും സ്നേഹ പങ്കുവച്ചിട്ടുണ്ട്. ഇത്തരം ഒരു ചടങ്ങ് നടത്തുമ്പോൾ അത് വളരെ പരമ്പരാഗതമായ രീതിയിൽ ആവണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് സ്നേഹ വ്ളോഗിൽ പറയുന്നു.വയലറ്റ് നിറത്തിലുള്ള സാരിയിൽ സ്നേഹ സുന്ദരിയായി അണിഞ്ഞൊരുങ്ങി,പരമ്പരാഗത രീതിയിൽ ആഭരണങ്ങളും മുല്ലപ്പൂവുമെല്ലാം ചൂടിയാണ് സ്നേഹ വളകാപ്പിനെത്തിയത്.വയലറ്റ് നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് ശ്രീകുമാറിന്റെ വേഷം.
വളക്കാപ്പ് ചടങ്ങുകൾ എന്നതിലുപരി എഴുകൂട്ടം പലഹാരവുമായി അമ്മ കാണാൻ വരുന്നു എന്നാണ് വിശ്വാസം.ഈ ന്യൂജനറേഷൻ കാലത്ത് ആളുകൾ ബേബി ഷവർ എന്നും ഇതിനെ വിളിക്കാറുണ്ട്. സ്നേഹയുടെ അടുത്ത സുഹൃത്തുക്കളായ സുരഭിയും വീണാ നായരും ഒക്കെ ചടങ്ങിന് എത്തുന്നതും വീഡിയോയിൽ കാണാം.സ്നേഹയും ശ്രീകുമാറും ആയിട്ടുള്ള പണ്ടുമുതലുള്ള ബന്ധത്തെക്കുറിച്ചും മറ്റും ചടങ്ങിൽ എത്തിയ സുരഭി ലക്ഷ്മി ഓർത്തെടുക്കുന്നുണ്ട്.ഈ ചടങ്ങു ഒരർത്ഥത്തിൽ നമ്മുടെ ഒത്തുകൂടൽ ചടങ്ങ് കൂടിയാണ് എന്നും സുരഭി പറയുന്നു.
ഇവളുടെ പ്രസവത്തിനു എനിക്ക് ഇവളുടെ കൂടെ വേണം എന്ന് വലിയ ആഗ്രഹം ആണ്.കാരണം വീണയുടെ ഡെലിവറി സമയത്ത് ആശുപത്രിയിൽ സ്നേഹ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്.തന്റെ പ്രസവത്തിന് അച്ഛനും അമ്മയും ഒന്നും കൂടെ ഉണ്ടായിരുന്നില്ല പകരം സ്നേഹയാണ് ഒപ്പം നിന്നതെന്ന് വീണ വികാരാധീനയായി പറയുന്നു.യൂട്യൂബ് ചാനലിൽ തന്നെ പങ്കുവെച്ച മറ്റൊരു വീഡിയോയിൽ ഇരുവരുടെയും ടെലിവിഷൻ,സിനിമ രംഗത്തെ പ്രധാന സുഹൃത്തുക്കളെല്ലാം ഒന്നിച്ചുള്ള ഒരു ബേബി ഷവർ ആഘോഷവും കാണാനാകുന്നു.സിനിമാതാരം അന്ന രാജൻ,അവതാരിക അശ്വതി,വീണ നായർ, സ്വാസിക,ശ്രുതി രജനീകാന്ത് തുടങ്ങിയവരാണ് ഈ ചടങ്ങിന് എത്തിയത്.