നിരവധി ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ താരമാണ് നവ്യ നായർ.പല പ്രേക്ഷകർക്കും നവ്യ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. അഭിനേരംഗത്തെ പോലെ തന്നെ നൃത്തരംഗത്തും നവ്യ തന്റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.തൻറെ സിനിമ അഭിനയത്തിന് ഒരിടക്ക് താരം ഒരു ഇടവേള നൽകിയിരുന്നു.പിന്നീട് താരം തിരിച്ചെത്തുകയും അഭിനയത്തിന് ഒപ്പം നൃത്ത പരിപാടികളിലും സജീവ സാന്നിധ്യമായി മാറുകയും ചെയ്തു.സാമൂഹിക മാധ്യമങ്ങളിൽ സജീവമായ നവ്യ ഇടയ്ക്കിടെ തൻറെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ രാജസ്ഥാനിലെ ബ്ലൂ സിറ്റി എന്നറിയപ്പെടുന്ന ജോധ്പൂർ ചുറ്റികണ്ട ചിത്രങ്ങളാണ് നവ്യ തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.നീല നിറത്തിലുള്ള ലോങ് ഡ്രസ്സിൽ ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തിരിക്കുന്ന നവ്യയെ ആണ് ചിത്രത്തിൽ കാണാനാവുക. പിന്നിലായി ജോധ്പൂരിന്റെ മുഖമുദ്രകളായ മലനിരകളും കോട്ടകളും കാണാനാകും. മനോഹരമായ ചിത്രങ്ങൾ,അടിപൊളി ലുക്ക് സ്റ്റൈലിഷ് ആയിട്ടുണ്ട്,എന്നിങ്ങനെ നിരവധി കമന്റുകളുമായി ആരാധകരും ചിത്രങ്ങൾക്ക് താഴെ എത്തുന്നുണ്ട്.നവ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ഏറെ സ്വീകാര്യത ലഭിക്കാറുണ്ട്.
നീണ്ട നാളത്തെ ഇടവേളക്കുശേഷം വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും അഭിനേരംഗത്തേക്ക് കടന്നുവന്നത്. നമുക്കെല്ലാവർക്കും സുപരിചിതനായ ഒരു സാധാരണ മലയാളി വീട്ടമ്മ.അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവം അതിനെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രം കഥ പറഞ്ഞത്. തൻറെ അഭിനയത്തിലൂടെ ഈ കഥാപാത്രത്തെ അതിമനോഹരമായി നവ്യ അവതരിപ്പിച്ചു.ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്.മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയെടുത്ത്.
മധുവിന്റെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായർ മലയാള സിനിമ ലോകത്തേക്ക് കടന്നുവന്നത്.എന്നാൽ പിന്നീട് പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രം ആയിരുന്നു നവ്യയുടെ കരിയറിൽ ഒരു വഴിത്തിരിവ് ആയത്.ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിന് ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനമുണ്ട്.ഈ ചിത്രത്തിലെ അഭിനയത്തിന് നവ്യയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. തമിഴിലും നവ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.അനീഷ് ഉപാസന സംവിധാനത്തിൽ ഒരുങ്ങുന്ന‘ജാനകി ജാനേ’നവ്യയുടെ പുതിയ ചിത്രം.