മലയാളികൾ ഒരിക്കലും മറക്കാത്ത മലയാളികളുടെ പ്രിയതാരം തന്നെയാണ് ജഗദീ ശ്രീകുമാർ. തമാശ എന്ന് പറയണമെങ്കിൽ മലയാളികൾ ഇപ്പോഴും മനസ്സിൽ കാണുന്ന ഒരു മുഖം ജഗതി ശ്രീകുമാറിന്റെത് തന്നെയാണ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് വളരെയധികം സുപരിചിതമാണ്. പ്രത്യേകിച്ച് അദ്ദേഹത്തിൻറെ മകൾ. അദ്ദേഹത്തിൻറെ മകൻ സോഷ്യൽ മീഡിയയിലും വളരെയധികം സജീവമായതുകൊണ്ട് ഇപ്പോഴത്തെ തലമുറയ്ക്ക് പോലും ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയേ അറിയാം. ഒരു താരപുത്രി മാത്രമല്ല സിനിമയിൽ തൻറെ ചുവട് കൂടി ഉറപ്പിച്ച ഒരു നടി തന്നെയാണ് ജഗദീ ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ.
ഇപ്പോൾ ഇതാ താരം വീണ്ടും അമ്മയാകാൻ പോകുന്നു എന്ന വിവരമാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. താരത്തിന് ഒരു കുഞ്ഞുണ്ട്. ആ കുഞ്ഞിന് കൂട്ടായി ഒരാൾ വരുന്നു എന്നാണ് ഇപ്പോൾ ആരാധകരെ അറിയിച്ചിരിക്കുന്നത്. കൂട്ടായി ഒരാൾ കൂടി വരുന്നു വീണ്ടും ഗർഭിണിയായെന്ന സന്തോഷമാണ് ശ്രീലക്ഷ്മി ശ്രീകുമാർ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെയാണ് മൂത്ത മകന് ഒരു വയസ്സ് തികഞ്ഞ ഒരു ബർത്ത് ഡേ സെലിബ്രേഷൻ ആഘോഷം പങ്കുവെച്ചത്. അതിന് ചിത്രങ്ങൾ കണ്ടു തീരുന്നതിനു മുൻപ് തന്നെ അടുത്ത കുഞ്ഞിൻറെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി ശ്രീകുമാർ.
ഓരോ കുഴപ്പക്കാരനും കുറ്റകൃത്യത്തിൽ ഒരു പങ്കാളിയെ വേണം എന്ന കുറിപ്പോടെയാണ് ശ്രീലക്ഷ്മി ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. നിറവയറിയിൽ കുഞ്ഞിനോടൊപ്പം ഇരിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ച് എത്തിയിരിക്കുന്നത്. ഇതിലൂടെയാണ് ശ്രീലക്ഷ്മി ഗർഭിണിയാണെന്ന് എല്ലാവരും അറിഞ്ഞത്. നിറവയറിൽ ഭർത്താവിനും മകനും ഒപ്പം ഇരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച എത്തുന്നത്. അഞ്ചുവർഷത്തെ പ്രണയത്തിനോടുവിൽ പ്രണയസാഫല്യമായി 2009ലാണ് ശ്രീലക്ഷ്മിയും ജിജിനും വിവാഹിതരായത്.
ജിജിൻ ശ്രീലക്ഷ്മിയും ആയിട്ടുള്ള വിവാഹം വളരെയധികം ചർച്ച ചെയ്യപ്പെട്ടതുമായ ആഘോഷിച്ചതുമായ ഒരു വിവാഹം തന്നെയാണ്. മലയാളി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുണ്ടായിരുന്ന ഒരു വിവാഹം. മലയാളത്തിലെ താര രാജാവിൻറെ മകളായതുകൊണ്ടുതന്നെ ഒരു പ്രത്യേക വാത്സല്യം ശ്രീലക്ഷ്മിയോട് മലയാളികൾ എപ്പോഴും നൽകിയിരുന്നു. ശ്രീലക്ഷ്മിയോട് കാണിക്കുന്ന സ്നേഹമെല്ലാം തന്നെ മലയാളികളുടെ താരപുത്രി ആയതുകൊണ്ട് തന്നെയാണെന്ന് എപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്. അതുപോലെതന്നെ മലയാളികളുടെ പ്രിയ താരപുത്രി എന്ന് തന്നെ ശ്രീലക്ഷ്മി ശ്രീകുമാറിനെ വിശേഷിപ്പിക്കാം.