സൂര്യ ടിവിയിലെ സൂര്യ സിംഗർ, സൺ ടിവിയിലെ സൺസിംഗർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ വളരെ ചെറുപ്പത്തിൽ തന്നെ ഉയരങ്ങൾ കീഴടക്കിയ ഗായികയാണ് ശ്രേയ ജയദീപ്. വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ മനോഹരമായി ഹിറ്റ് ഗാനങ്ങൾ ആലപിക്കുവാനുള്ള അവസരം ശ്രേയക്ക് ലഭിച്ചു. ഈ കൊച്ചു മിടുക്കിയുടെ സ്വരമാധുര്യം ഇഷ്ടപ്പെടുന്ന നിരവധി ആരാധകരും ഉണ്ട്. ശ്രേയ കുട്ടി എന്ന് കേൾക്കുമ്പോൾ തന്നെ ആരാധകരുടെ മനസ്സിലേക്ക് ഓടിവരുന്നത് കുഞ്ഞു മീനാക്ഷിയുടെ മുഖമാണ്. എന്നു ഞാൻ എൻറെ മുറ്റത്ത് എന്നുള്ള അമർ അക്ബർ ആൻറണിയിലെ ഗാനം പുറത്തിറങ്ങിയപ്പോൾ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച മീനാക്ഷിയും പാട്ടുപാടിയ ശ്രേയ കുട്ടിയുമാണ്.
മീനാക്ഷിയുടെ മിക്ക സിനിമകളിലും മീനാക്ഷിക്കായി പാടാറുള്ളത് ശ്രേയ തന്നെയാണ്. പ്ലസ് ടു പൂർത്തിയാക്കിയ ശ്രേയ ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. മ്യൂസിക്കുമായി ബന്ധപ്പെട്ടിട്ടുള്ള കോഴ്സ് ആണ് കണ്ടെത്തി വച്ചിരിക്കുന്നത് എന്നും 18 വയസ്സാകുമ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങുമെന്നും അതിനായി നാളുകൾ എന്നെ കാത്തിരിക്കുകയാണ് എന്നുമാണ് ശ്രേയ പറയുന്നത്. കുടുംബസമേതം ശ്രേയ നൽകിയ അഭിമുഖത്തിൽ താരത്തെക്കുറിച്ച് അമ്മയും സഹോദരനും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ശ്രേയയുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കുറിച്ചാണ് അമ്മ സംസാരിച്ചത്. പല ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും കേട്ട് അമ്പരപ്പ് തോന്നി എന്നാണ് ശ്രേയയുടെ അമ്മ പറയുന്നത്.
അവൾക്ക് വീട്ടിൽ നിൽക്കുന്നത് ഒന്നും താല്പര്യമില്ലെന്നും ഒറ്റയ്ക്ക് യാത്രകൾ ചെയ്യാനാണ് ഇഷ്ടമെന്നും അതേക്കുറിച്ച് പറഞ്ഞപ്പോൾ തൻറെ ഭയത്തെക്കുറിച്ച് പറഞ്ഞതും പക്ഷേ ഒപ്പം ആരും വരേണ്ടതില്ലെന്ന് നിലപാടിലാണ് ശ്രേയ എന്നും ആണ് അമ്മ പറയുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ശ്രേയയുടെ കാഴ്ചപ്പാടുകളെ കുറിച്ചും അമ്മ സംസാരിച്ചു. കല്യാണം താല്പര്യമില്ല എന്നും ലിവിങ് ടുഗതർ മതിയെന്നും ആണ് പറയാറുള്ളത് എന്നും അമ്മ പറയുന്നു. കല്യാണം കഴിക്കാൻ ഒന്നും താല്പര്യം ഇല്ല ലിവിങ് ടുഗെതർ മതി എന്നാണ് പറഞ്ഞത്. അതാവുമ്പോൾ നമുക്ക് മടുക്കുമ്പോൾ അടുത്തതിലേക്ക് പോകാമല്ലോ എന്നാണ് ചോദിക്കുമ്പോൾ ശ്രേയ പറഞ്ഞ മറുപടി.
ഞാൻ കരുതിയത് ഇവൾ എന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് പക്ഷേ മറ്റുള്ളവരോട് പറയുമ്പോഴാണ് ഇപ്പോഴത്തെ കുട്ടികൾ ചിന്തിക്കുന്ന രീതിയെ കുറിച്ച് മനസ്സിലാവുന്നത്. ശ്രേയയെ സംബന്ധിച്ച് അവൾക്ക് ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാനും യാത്ര പോകാൻ ഒക്കെയാണ് താല്പര്യം. ശ്രേയയുടെ ബെസ്റ്റ് ഫ്രണ്ട് അനിയനാണ്. അവർ രണ്ടുപേരും പരസ്പരം പങ്കുവയ്ക്കാത്തെ രഹസ്യങ്ങൾ ഇല്ല. അനിയൻറെ വായിനോട്ടം പോലും ശ്രേയക്ക് അറിയാം എന്നാണ് തോന്നുന്നു. അവർ രണ്ടുപേരും വഴക്കിടും പക്ഷേ അതൊരു അരമണിക്കൂർ പോലും നീളില്ല. അത്പോലെ ഒന്നിച്ച് സംസാരിക്കുമ്പോൾ അമ്മയായ ഞാൻ പുറത്തായത് പോലെ തോന്നാറുണ്ട് എന്നും ശ്രേയയുടെ അമ്മ പറയുന്നു.
പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന ശ്രേയ താൻ ഇനി പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സിനെ കുറിച്ചും വാചാലയായി. പ്ലസ് ടു കഴിഞ്ഞതേയുള്ളൂ പരീക്ഷയ്ക്ക് മുമ്പുള്ള മൂന്നുമാസം കൃത്യമായി പഠിച്ചാണ് പരീക്ഷ എഴുതിയത്. ഇനി മ്യൂസിക് പ്രൊഡ്യൂസിങ്ങിന് കുറിച്ച് പഠിക്കാനാണ് ഇഷ്ടം. അതിന് വിദേശത്ത് പോകാൻ നിൽക്കുകയാണ്. അപേക്ഷിക്കണമെങ്കിൽ 18 വയസ്സ് ആകണം അതിനുവേണ്ടി കാത്തിരിക്കുകയാണെന്നും ശ്രേയ പറഞ്ഞു. വിദേശത്ത് പോകുന്നതൊക്കെ കൊള്ളാം തിരിച്ചു വരണം എന്നായിരുന്നു ശ്രേയയുടെ മറുപടി കേട്ട് അമ്മയുടെ കമൻറ്. ശ്രേയ പാട്ടുപാടി സമ്പാദിച്ച് സ്വന്തമായി വാങ്ങിയ ഫ്ലാറ്റിൽ വച്ചായിരുന്നു അഭിമുഖം നടന്നത്.